newsroom@amcainnews.com

മാലിന്യ റീസൈക്ലിങ് നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഒന്റാരിയോ

മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഒന്റാരിയോ. റീസൈക്ലിങ് പ്രവര്‍ത്തനങ്ങളുടെ ചിലവ് കൂടിയെന്ന് കമ്പനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം. ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ്, പേപ്പര്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാധനങ്ങള്‍ എന്നിവ റീസൈക്കിള്‍ ചെയ്യാനുള്ള ചിലവ് 2023 മുതല്‍ ഉല്‍പ്പാദകരാണ് വഹിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉല്‍പ്പാദകരുടെ ചിലവ് 350% വര്‍ധിച്ചതായി കനേഡിയന്‍ റീട്ടെയില്‍ കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയമങ്ങള്‍ മാറ്റാതിരുന്നാല്‍ അടുത്ത വര്‍ഷം ഈ ചിലവ് ഇരട്ടിയാകുമെന്നും അവര്‍ പറയുന്നു.

അതേസമയം, പുതിയ മാറ്റങ്ങള്‍ മാലിന്യ പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും, കൂടുതല്‍ സാധനങ്ങള്‍ മാലിന്യക്കൂമ്പാരങ്ങളിലേക്ക് എത്തുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, ചിലവ് കൂടിയതല്ലാതെ റീസൈക്ലിങ് കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ഉല്‍പ്പാദകരുടെ വാദം. ബ്ലൂ ബോക്‌സ് റീസൈക്ലിങ് സംവിധാനം നിലനിര്‍ത്താനും തൊഴില്‍ നഷ്ടം ഒഴിവാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് പരിസ്ഥിതി മന്ത്രി ടോഡ് മക്കാര്‍ത്തി പറഞ്ഞു. 2020-നും 2030-നും ഇടയില്‍ ബ്ലൂ ബോക്‌സ് ശേഖരണ ചിലവ് ഇരട്ടിയിലധികം ആയേക്കുമെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. എന്നാല്‍ ഇപ്പോള്‍ ചില നിയമങ്ങള്‍ വൈകിപ്പിക്കാനും മറ്റുചിലത് പൂര്‍ണ്ണമായി ഒഴിവാക്കാനുമാണ് പ്രവിശ്യയുടെ പദ്ധതി. വീടുകള്‍ക്ക് പുറത്ത് നിന്നുള്ള മാലിന്യം ശേഖരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിയേക്കും.

പുതിയ നിയമമനുസരിച്ച്, റീസൈക്ലിങ് ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള അവസാന തീയതി 2031 ലേക്ക് മാറ്റിവെക്കും. കൂടാതെ, കത്തിച്ചുകളയുന്ന മാലിന്യം പോലും റീസൈക്ലിങ് ലക്ഷ്യത്തിന്റെ 15% വരെയായി കണക്കാക്കും. മള്‍ട്ടി-റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം ശേഖരിക്കാനുള്ള കമ്പനികളുടെ ഉത്തരവാദിത്തവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Top Picks for You
Top Picks for You