newsroom@amcainnews.com

കാനഡയിലെ മുന്‍ ലിബറല്‍ കാബിനറ്റ് മന്ത്രി ജോണ്‍ മക്കല്ലം അന്തരിച്ചു

കാനഡയിലെ മുന്‍ ലിബറല്‍ കാബിനറ്റ് മന്ത്രിയും ഒന്റാരിയോ എംപിയുമായിരുന്ന ജോണ്‍ മക്കല്ലം അന്തരിച്ചു. 75 വയസ്സായിരുന്നു. ശനിയാഴ്ച കുടുംബത്തോടൊപ്പം സമയം ചെലവഴിക്കവേയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചു.

2000-ല്‍ മാര്‍ക്കം റൈഡിങ്ങില്‍ നിന്ന് ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മക്കല്ലം, മൂന്ന് ലിബറല്‍ പ്രധാനമന്ത്രിമാരുടെ കീഴില്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ പ്രതിരോധം, വെറ്ററന്‍സ് അഫയേഴ്‌സ്, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായും മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്‌സ് ഡീനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 മുതല്‍ 2019 വരെ കാനഡയുടെ ചൈനീസ് അംബാസഡറായും മക്കല്ലം സേവനമനുഷ്ഠിച്ചു. എന്നാല്‍ ചൈനീസ് ടെലികോം കമ്പനിയായ ഹുവായ് എക്‌സിക്യൂട്ടീവ് മെങ് വാന്‍ഷൂവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദപരമായ പരാമര്‍ശങ്ങളെ തുടര്‍ന്ന് ട്രൂഡോയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.

You might also like

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You