newsroom@amcainnews.com

യുഎസ് നടപടിക്ക് ശേഷം ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധം കളത്തിലിറക്കി ഇറാൻ? ഇറാന്റെ ഏറ്റവും ഭാരമേറിയ ബാലിസ്റ്റിക് മിസൈലായ ഖോറാംഷഹർ മിസൈൽ പ്രയോഗിച്ചെന്ന് വിവരം

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ മിസൈലുകൾ അവതരിപ്പിച്ചത്. 2,000 കിലോമീറ്റർ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മിസൈലാണ് ഖോറാംഷഹർ 4. നാശത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.

1980കളിലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ കനത്ത പോരാട്ടത്തിന് വേദിയായ ഇറാൻ നഗരത്തിന്റെ പേരാണ് മിസൈലിന് നൽകിയിരിക്കുന്നത്. ഖൈബർ എന്ന പേരിലും ഈ മിസൈൽ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഇറാൻ ഖോറാംഷഹർ ഉപയോഗിച്ചത്.

യുഎസ് നടപടിക്ക് ശേഷം ഇറാൻ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൻറെ തീര–മധ്യ പ്രദേശങ്ങളിലും, ഡാൻ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകർന്നതിൻറെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം അഗ്നിരക്ഷാസേനകൾ നടത്തുകയാണെന്നാണു വിവരം.

You might also like

ഫെമിസൈഡ് ഇനി ഫസ്റ്റ്-ഡിഗ്രി മർഡർ; കാനഡയിൽ നിയമഭേദഗതികൾ പ്രാബല്യത്തിൽ

ഇറാൻ സ്കൂൾ ആക്രമണം: യുദ്ധങ്ങളിൽ പിഴവുകൾ സംഭവിക്കാം; നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ; പുതിയ ഇക്കോണമി ക്ലാസ് പ്ലാനിൽ സൗജന്യ ഭക്ഷണം ഉണ്ടായിരിക്കില്ല

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You