newsroom@amcainnews.com

സിറിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ദേവാലയത്തിൽ ചാവേർ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്

ഡമാസ്കസ്: സിറിയയിലെ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരുക്കേറ്റു. അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിത്.

ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും പള്ളിയിൽ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

You might also like

പത്മ പുരസ്കാര വിതരണം: ആദരവോടെ രാജ്യം, തിളക്കത്തോടെ കേരളം

യുഎസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പ്: ‘ക്വട്ടേഷൻ സംഘങ്ങളുമായി’ ബന്ധമുണ്ടെന്ന് ടൊറന്റോ പോലീസ്

ഈ മനോഹര തീരം’ കലാമേളയും തത്സമയ രുചിവിരുന്നും ജൂൺ 19, 20 തീയതികളിൽ.

കേരള അസോസിയേഷൻ ഓഫ് ഡാലസ് വടംവലി മത്സരം: ന്യൂയോർക്ക് കിങ്‌സ് വിജയികൾ

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Top Picks for You
Top Picks for You