newsroom@amcainnews.com

മൊതലാളിയും ഭാര്യയും ആഡംബര ഹോട്ടലിലെ പാ‍ർട്ടിയിൽ; പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയ‍ർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് ആയുധധാരികളായ അക്രമികൾ; സംഭവം രാജ്യതലസ്ഥാനത്ത്

ദില്ലി: മൊതലാളിയും കുടുംബവും ആഡംബര ഹോട്ടലിലെ പാ‍ർട്ടിയിൽ. പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയ‍ർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് അക്രമികൾ. ആയുധധാരികളായ മൂന്ന് പേർ ചേ‍ന്നാണ് ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ടാറ്റാ ഹാരിയ‍ർ കടത്തിക്കൊണ്ട് പോയത്. തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.

കുത്തബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ ഹോട്ടലിന് സമീപത്ത് വത്താണ് സംഭവം. വാഹനത്തിന്റെ ഉടമയും ഭാര്യയും പാർട്ടിയിൽ പങ്കെടുക്കുന്ന സമയത്ത് ടാറ്റ ഹാരിയറിൽ ഉണ്ടായിരുന്നത് ഡ്രൈവ‍ർ മാത്രമായിരുന്നു. കാറിന്റെ പിൻഡോർ തുറന്ന് രണ്ട് പേർ കാറിനുള്ളിൽ കയറുകയും മൂന്നാമൻ തോക്ക് ചൂണ്ടി വാഹനത്തിന് മുന്നിലെത്തുകയുമായിരുന്നു. പിന്നാലെ അക്രമികൾ തട്ടിയെടുക്കയും ഡ്രൈവ‍റെ ആക്രമിച്ച് വഴിയിൽ തള്ളുകയായിരുന്നു. ഡ്രൈവറുടെ ഫോണും അക്രമികൾ തട്ടിയെടുക്കുകയായിരുന്നു.

പരിക്കേറ്റ ഡ്രൈവർ പൊലീസ് പട്രോളിംഗ് സംഘത്തിന്റെ സഹായം തേടുകയായിരുന്നു. സംഭവത്തിൽ കൊള്ള, അക്രമിച്ചുകൊണ്ടുള്ള മോഷം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന എന്നിവ അടക്കമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ടാറ്റ ഹാരിയ‍ർ കണ്ടെത്തുകയും മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ഥിരം കുറ്റവാളികളായ 34കാരൻ യോഗേഷ്, 40കാരൻ അശോക് കുമാർ, 25കാരനായ ബണ്ടി എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചുപറി, മോഷണം എന്നിവയ്ക്ക് നിരവധി കേസുകളാണ് ഇവർക്കെതിരെയുള്ളത്. മൊബൈൽ ഫോണുകൾ, വാഹനം, നാടൻ തോക്ക് എന്നിവയും അക്രമികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

You might also like

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

Canada Law Commission's 2025-2026 Annual Report Tabled in Parliament

കാനഡ ലോ കമ്മീഷന്റെ 2025-2026 വാർഷിക റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു

Top Picks for You
Top Picks for You