newsroom@amcainnews.com

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്ലാതെ ജി7 സമ്മേളനം രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇരുലോകനേതാക്കളുമായി മാര്‍ക്ക് കാര്‍ണി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജി7 നേതാക്കളുടെ പ്രഭാതഭക്ഷണ സെഷനില്‍ പങ്കെടുക്കാന്‍ പോകുന്ന സെലെന്‍സ്‌കിയുമായി കാര്‍ണി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും മോദി-കാര്‍ണി കൂടിക്കാഴ്ച.

അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ മോദിയുടെ സന്ദര്‍ശനം സിഖ് വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി.

You might also like

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

USCIS Can Now Deny Incomplete Immigration Applications Without an RFE

അപൂർണ്ണമായ ഇമിഗ്രേഷൻ അപേക്ഷകൾ ആർ.എഫ്.ഇ (RFE) ഇല്ലാതെ നിരസിക്കാൻ യു.എസ്.സി.ഐ.എസിന് (USCIS) അനുമതി

യുഎസ് മദ്യനിരോധനം തുടരും: ക്യൂബെക്ക് പ്രീമിയർ

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

Top Picks for You
Top Picks for You