newsroom@amcainnews.com

‘ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കാനഡ സ്‌ട്രോങ് പാസ്’ പ്രോഗ്രാം ജൂണ്‍ 20 മുതല്‍ നിലവില്‍ വരും

ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ കാനഡ സ്‌ട്രോങ് പാസ്’ പദ്ധതി വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തിന്റെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. കാനഡ സ്‌ട്രോങ് പാസിലൂടെ ദേശീയ പാര്‍ക്കുകള്‍, ദേശീയ ചരിത്ര സ്ഥലങ്ങള്‍, സമുദ്ര സംരക്ഷണ മേഖലകള്‍ എന്നിവയിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും. ക്യാമ്പിങ് ഫീസില്‍ 25 ശതമാനം കിഴിവും പാസില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ 2 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ താരിഫ് യുദ്ധത്തിന് മറുപടിയായി കനേഡിയന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലിബറല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനമായിരുന്നു. പാര്‍ക്ക്‌സ് കാനഡയിലോ വിയ റെയിലിലോ വേനല്‍ക്കാല റിസര്‍വേഷനുകള്‍ക്കായി ഇതിനകം പണമടച്ചവര്‍, പണം തിരികെ ലഭിക്കുന്നതിന് ഈ ഏജന്‍സികളുമായി ബന്ധപ്പെടണം. കൂടുതല്‍ വിശദാംശങ്ങള്‍ കാനഡ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കാനഡ സ്‌ട്രോങ് പാസിന്റെ ആനുകൂല്യങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

പാര്‍ക്ക്‌സ് കാനഡ ദേശീയ പാര്‍ക്കുകള്‍, ചരിത്ര സ്ഥലങ്ങള്‍, സമുദ്ര സംരക്ഷണ മേഖലകള്‍ എന്നിവയിലേക്കുള്ള സൗജന്യ പ്രവേശനം

പാര്‍ക്ക്‌സ് കാനഡ ക്യാമ്പിങ് ഫീസില്‍ 25% കിഴിവ്

17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദേശീയ മ്യൂസിയങ്ങളില്‍ സൗജന്യ പ്രവേശനം

18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള യുവാക്കള്‍ക്ക് 50% കിഴിവ്

17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കൊപ്പം വിയ റെയില്‍ ടിക്കറ്റുകള്‍ സൗജന്യ യാത്ര

18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള യുവാക്കള്‍ക്ക് വിയ റെയില്‍ ടിക്കറ്റില്‍25%കിഴിവ്

You might also like
Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You