newsroom@amcainnews.com

യുകെ ചാര ഏജന്‍സിയുടെ ആദ്യ വനിതാ മേധാവിയായി ബ്ലെയ്സ് മെട്രെവേലി

ബ്രിട്ടന്റെ വിദേശ ഇന്റലിജന്‍സ് സര്‍വീസ് ഏജന്‍സിയായ MI6 നെ നയിക്കുന്ന ആദ്യ വനിതയായി ബ്ലെയ്സ് മെട്രെവേലി. പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ബ്ലെയ്സ് മെട്രെവേലിയെ നാമനിര്‍ദ്ദേശം ചെയ്തു. ബ്രിട്ടിഷ് ചരിത്രത്തില്‍ ആദ്യമായാണ് 116 വര്‍ഷം പഴക്കമുള്ള ചാര ഏജന്‍സിയെ നയിക്കാന്‍ ഒരു വനിതാ മേധാവി ചുമതലയേല്‍ക്കുന്നത്. കരിയര്‍ ഇന്റലിജന്‍സ് ഓഫീസറായ ബ്ലെയ്സ് മെട്രെവേലി നിലവില്‍ MI6 ന്റെ ടെക്നോളജി മേധാവിയായി സേവനമനുഷ്ഠിക്കുന്നു. 47 വയസ്സുള്ള ഇവര്‍ 1999 ലാണ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്നത്. കരിയറിന്റെ ഭൂരിഭാഗവും യൂറോപിലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലുമായിരുന്നു മെട്രെവേലി ചിലവഴിച്ചത്. Q എന്ന കോഡ് നാമത്തിലാണ് അവര്‍ അറിയപ്പെടുന്നത്.

മെട്രെവേലി പുതിയ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞാല്‍, അവര്‍ C എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുക. റിപ്പോര്‍ട്ട് പ്രകാരം C എന്നത് ചാര ഏജന്‍സിയുടെ തലവനായി നീക്കിവച്ചിരിക്കുന്നു. വിവിധ സ്ഥാനങ്ങള്‍ക്കുള്ള കോഡ് നാമങ്ങളുടെ ഈ പാരമ്പര്യം ആരംഭിച്ചത് MI6 ന്റെ ആദ്യ തലവനായ ക്യാപ്റ്റന്‍ സര്‍ മാന്‍സ്ഫീല്‍ഡ് കമ്മിംഗ് തന്റെ പേരില്‍ C എന്ന് ഒപ്പിട്ടപ്പോഴാണ്. നിലവില്‍ C എന്ന കോഡ് നാമം ചീഫ് എന്നാണ് സൂചിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം സ്ഥാനമൊഴിയുന്നനിലവിലെ MI6 മേധാവി റിച്ചാര്‍ഡ് മൂറിന് പകരക്കാരനായാവും മെട്രെവേലിചുമതലയേല്‍ക്കുക.

You might also like

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

മയാമിയില്‍ ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വംശജൻ അറസ്റ്റില്‍

ലോകത്തിലെ ആദ്യത്തെ യുനെസ്കോ ബയോസ്ഫിയർ റിസർവ് നഗരം: ചരിത്രനേട്ടം കൊയ്ത് ക്യൂബെക് സിറ്റി

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

Top Picks for You
Top Picks for You