newsroom@amcainnews.com

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പാക്കാന്‍ ലോക നേതാക്കളുടെ ഇടപെടല്‍

ഇറാന്‍ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വര്‍ഷം ഉണ്ടായി. ഇസ്രയേലിലെ ഹൈഫ, ടെല്‍അവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലോക നേതാക്കള്‍ ഇറാനിലെയും ഇസ്രയേലിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
ഇസ്രയേല്‍ ‘മുഴുവന്‍ മേഖലയെയും തീയിലേക്ക് വലിച്ചിടാന്‍’ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഇറാന്‍ പ്രസിഡന്റിനോട് പറഞ്ഞതായി തുര്‍ക്കി പ്രസിഡന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ വംശഹത്യയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണങ്ങളെന്നും എര്‍ദോഗന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി പെസെഷ്‌കിയാനോട് പറഞ്ഞു.

വിദേശകാര്യ മന്ത്രി വാങ് യി ഇറാനിയന്‍, ഇസ്രയേല്‍ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഇാനുമായുള്ള ചൈനയുടെ പിന്തുണ വ്യക്തമാക്കുകയും ചെയ്തു. ഇറാന്റെ ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിലും, ന്യായമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിലും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ചൈന ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് വാങ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് പറഞ്ഞു.

ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്‌നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാന്റെ പ്രദേശം ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആവര്‍ത്തിച്ചു. ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ രാജ്യം അപലപിക്കുന്നു എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പറഞ്ഞു.

മേഖലയിലുടനീളമുള്ള അടിയന്തര സഹായത്തിനായി ബ്രിട്ടണിന്റെ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ആസ്തികള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രി ജോഹാന്‍ വഡെഫുള്‍ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദുമായി സംസാരിക്കുകയും ‘കൂടുതല്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത യഥാര്‍ത്ഥമാണ്’ എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതി ഗുരുതരമായ ഒരു ആശങ്കയാണെന്നും അത് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മാക്രോണ്‍ എക്സില്‍ എഴുതി. മിഡില്‍ ഈസ്റ്റിലെയും യുക്രെയ്‌നിലെയും സംഘര്‍ഷങ്ങളെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി.

You might also like
Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Student miraculously escapes after encountering a leopard

പുലിയുടെ മുന്നിൽപെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Top Picks for You
Top Picks for You