newsroom@amcainnews.com

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

കാട്ടുതീ അതിവേഗം പടരുന്ന സാഹചര്യത്തില്‍, ആളുകളെ ഒഴിപ്പിക്കാന്‍ കനേഡിയന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.നോര്‍ത്ത് വെസ്റ്റേണ്‍ ഒന്റാരിയോയിലെ സാന്‍ഡി ലേക്ക് ഫസ്റ്റ് നേഷനില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. ഒന്റാരിയോയുടെ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. സൈന്യം ഒഴിപ്പിക്കലിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാര്‍ണി ഞായറാഴ്ച വിളിച്ചുചേര്‍ത്ത ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പിന്റെ യോഗത്തിലും സൈനിക വിന്യാസം ചര്‍ച്ചയായിരുന്നു.

ഡീര്‍ ലേക്ക് ഫസ്റ്റ് നേഷന് സമീപമുള്ള റെഡ് ലേക്ക് കാട്ടുതീ നിയന്ത്രണാതീതമായെന്നും 1,500 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചിരുന്നതായും ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. സാന്‍ഡി ലേക്ക് ഫസ്റ്റ് നേഷനില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയാണ് ഇത്. സാന്‍ഡി ലേക്ക് ഫസ്റ്റ് നേഷനിലെ ആളുകളെ വിമാനമാര്‍ഗ്ഗം ഒഴിപ്പിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ബോട്ടുകള്‍ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഡീര്‍ ലേക്ക് ഫസ്റ്റ് നേഷനില്‍ നിന്നുള്ളവരെ പൂര്‍ണ്ണമായി ഒഴിപ്പിക്കുകയും ഫയര്‍ റേഞ്ചര്‍മാര്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ശനിയാഴ്ച രാത്രി വരെ പ്രവിശ്യയുടെ നോര്‍ത്ത് വെസ്റ്റേണ്‍ മേഖലയില്‍ 26 കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഏഴെണ്ണം നിയന്ത്രണാതീതമാണ്. കാട്ടുതീ കാരണം ഒന്റാരിയോയില്‍ വായു ഗുണനിലവാര മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മാനിറ്റോബ, സാസ്‌കാച്വാന്‍ തുടങ്ങിയ മറ്റ് പ്രവിശ്യകളിലും കാട്ടുതീ കാരണം ഒഴിപ്പിക്കല്‍നടക്കുന്നുണ്ട്.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

ഐറിഷ് കോമഡി താരം കൈല കോബ്ലർ ആദ്യ കനേഡിയൻ പര്യടനത്തിന് ഒരുങ്ങുന്നു; കനേഡിയൻ ആരാധകരെ ചിരിപ്പിക്കാൻ എഡ്മന്റണിലേക്ക്

നോവ സ്കോഷിയയിൽ വൈദ്യുതി നിരക്ക് വർദ്ധന; ജനങ്ങൾ ആശങ്കയിൽ, റെഗുലേറ്ററി ബോർഡിന്റെ അന്തിമ തീരുമാനം ഉടൻ

2025ൽ‍ നോവ സ്കോഷിയ പവർ കമ്പനിയിലുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് ഒൻപത് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ

ന്യൂ ബ്രൺസ്‌വിക്കിൽ ഇന്ധനവില കുറഞ്ഞു; ഗ്യാസോലിൻ, ഡീസൽ നിരക്കുകളിൽ ആശ്വാസം

Top Picks for You
Top Picks for You