newsroom@amcainnews.com

ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ…! ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റ ഉപയോ​ഗിച്ച് ഭർത്താവിൻറെ അവിഹിതം കൈയോടെ പൊക്കി ഭാര്യ

സാങ്കേതിക വിദ്യയിലെ മുന്നേറ്റം മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന പരാതി കാലങ്ങളായി ഉള്ളതാണ്. എന്നാൽ, പുതിയ കണ്ടുപിടിത്തങ്ങൾ കുടുംബ ബന്ധങ്ങളിലെ ചില രഹസ്യ ഏടുകൾ വെളിപ്പെടുത്താനും ഉപകരിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ അന്വേഷണ ഏജൻസിയായ എആർഎഫ് ഇൻവെസ്റിഗേറ്റേഴ്‌സ് എന്ന സ്ഥാപനത്തിലെ പോൾ ജോൺസാണ് ഒരു ടൂത്ത്ബ്രഷിലൂടെ ഭർത്താവിൻറെ അവിഹിത ബന്ധം ഭാര്യ പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് മാധ്യമങ്ങളോട് പങ്കുവച്ചത്.

പലപ്പോഴും കുടുംബത്തിലെ അവിഹിത ബന്ധങ്ങൾ പങ്കാളികൾ കണ്ടെത്തുന്നത്, ചില കാര്യങ്ങളിൽ പങ്കാളികൾക്ക് അതുവരെ ഇല്ലാതിരുന്നതും എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന അസാധാരണമായ ശ്രദ്ധയെ തിരിച്ചറിയുന്നതിലൂടെയാകും. അതായത്. ജോലി സ്ഥലത്ത് സാധാരണയിൽ കൂടുതൽ സമയം ചെലവഴിക്കുക. പുതിയ ഹോബികൾ ആരംഭിക്കുക, സ്വന്തം ലുക്കിൽ അമിതമായി ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളിൽ പങ്കാളികൾ കാണിക്കുന്ന അമിത താത്പര്യം തിരിച്ചറിയുന്നതിലൂടെയാകും. എന്നാൽ ഈ കേസിൽ ഭാര്യ. ഭർത്താവിൻറെ അവിഹിതം കണ്ടെത്തിയത് അദ്ദേഹം ഉപയോഗിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റ ശ്രദ്ധിച്ചതോടെയാണ്.

ഭ‍ർത്താവും കുട്ടികളും ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ചാണ് പല്ലു തേച്ചിരുന്നത്. കുട്ടികളെ പല്ലുതേപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി ഇലക്ട്രിക് ടൂത്ത് ബ്രഷ് വാങ്ങിയപ്പോൾ ഭാര്യ ഒരെണ്ണം ഭർത്താവിനും സമ്മാനിക്കുകയായിരുന്നു. ഈ ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ ഭാര്യയുടെ സ്മാർട്ട് ഫോണുമായാണ് കണക്റ്റ് ചെയ്തിരുന്നത്. സ്വാഭാവികമായും ഭർത്താവ് നേരം കെട്ട നേരത്ത് പല്ലുതേക്കുന്നത് ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. പ്രത്യേകിച്ചും ജോലി സമയങ്ങളിലെ അസാധാരണ പല്ലു തേപ്പ് ഭാര്യയ്ക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.

ആദ്യം ഈ അസാധാരണ വൃത്തി ഭാര്യയ്ക്ക് മനസിലായില്ലെങ്കിലും ഡിവൈസിലെ ഡാറ്റ പരിശോധിച്ചതിലൂടെ ചില പ്രത്യേക ദിവസങ്ങളിലും സമയങ്ങളിലും ഭർത്താവിന് പല്ലിലുള്ള ശ്രദ്ധ കൂടുതലാണെന്ന് ഭാര്യയ്ക്ക് മനസിലായി. വെള്ളിയാഴ്ചകളിൽ ഓഫീസ് സമയത്തായിരുന്നു ഭർത്താവിൻറെ പല്ല് തേപ്പ്. ഒമ്പത് മണിക്ക് ഓഫീസിലെത്തേണ്ട ഭർത്താവ് എല്ലാ വെള്ളിയാഴ്ചയും ഏതാണ്ട് 10.45 ഓടെ പല്ല് തേക്കുന്നുണ്ടെന്നായിരുന്നു ഇലക്ട്രിക്ക് ടൂത്ത് ബ്രഷിലെ ഡാറ്റ. ആദ്യമൊക്കെ ഡാറ്റ തെറ്റാണെന്ന് ഭാര്യ കരുതി. ഓഫീസിലുള്ള ഭർത്താവ് ആ സമയത്ത് പല്ല് തേക്കാനുള്ള സാധ്യതയെ കുറിച്ച് ഭാര്യ ചിന്തിച്ചു. അദ്ദേഹം ഓഫീസിലേക്ക് ബ്രഷ് കൊണ്ടു പോകാറില്ലെന്ന് അവർക്ക് അറിയാമായിരുന്നു.

എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ എല്ലാ വെള്ളിയാഴ്ചയും അവധിയെടുത്ത ഭർത്താവ് ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത്, കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം ഭാര്യ കണ്ടെത്തിയത് ഇലക്ട്രിക് ടൂത്ത് ബ്രഷിലെ ഡാറ്റയിലൂടെ ആണെന്നത് തങ്ങൾക്കും അത്ഭുതമായിരുന്നെന്ന് പോൾ ജോൺസ് പറഞ്ഞതായി ദി മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നു.

You might also like

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

Canada Law Commission's 2025-2026 Annual Report Tabled in Parliament

കാനഡ ലോ കമ്മീഷന്റെ 2025-2026 വാർഷിക റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു

Colorful Indian Independence Day Celebrations Across America: Diaspora Community Prepares with Diverse Events

അമേരിക്കയിലുടനീളം വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സമൂഹം ഒരുങ്ങുന്നു

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

Top Picks for You
Top Picks for You