newsroom@amcainnews.com

സുരക്ഷ ശക്തമാക്കാൻ എൽസിബിഒ (LCBO); 40-ലധികം സ്റ്റോറുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും

LCBO adding police officers to more than 40 stores in security push

ടൊറന്റോ: സ്റ്റോറുകളിലെ മോഷണം തടയുന്നതിനായി കർശന നടപടികളുമായി ഒന്റാറിയോയിലെ ലിക്വർ കൺട്രോൾ ബോർഡ് (LCBO). ഇതിന്റെ ഭാഗമായി പ്രവിശ്യയിലെ 40-ലധികം സ്റ്റോറുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് എൽസിബിഒ ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും കൂടുതൽ മോഷണസാധ്യതയുള്ള സ്റ്റോറുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരിക്കും പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുക. കഴിഞ്ഞ ഒരു വർഷത്തിനിടെ നടപ്പാക്കിയ സുരക്ഷാ നടപടികളിലൂടെ രണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. സ്ഥിരമായി മോഷണം നടത്തുന്നവരെയും സംഘടിത കുറ്റവാളി സംഘങ്ങളെയുമാണ് ഈ നീക്കത്തിലൂടെ […]

ജന്മാവകാശ പൗരത്വ നിയന്ത്രണം: ട്രംപിന്‍റെ നീക്കത്തിനു തിരിച്ചടി, ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി

വാഷിംഗ്ടൺ : ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ നീക്കത്തിന് ഫെഡറല്‍ കോടതിയുടെ തിരിച്ചടി. ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് നിയമപരമായി ചോദ്യം ചെയ്ത് ഒരു സംഘം നല്‍കിയ ഹര്‍ജിയിൽ വാഷിങ്ടണ്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പർ ഇടക്കാല നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. അമേരിക്കന്‍ ഭരണഘടനയിലെ പൗരത്വ വ്യവസ്ഥ പ്രകാരം രാജ്യത്ത് ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് ജഡ്ജി ക്രിസ്റ്റഫര്‍ കൂപ്പര്‍ വിധിയിൽ വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന ജന്മാവകാശ പൗരത്വത്തിന് പുതിയ […]

ബജറ്റ് പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗങ്ങളുമായി ടൊറന്റോ; സെൽഫോൺ നിരക്ക്, ഹോട്ടൽ നികുതി, പാർക്കിംഗ് ലെവി എന്നിവ പരിഗണനയിൽ

Toronto to look at 3 new revenue tools as city faces budget pressures

ടൊറന്റോ: അടുത്ത വർഷം നേരിടാനിരിക്കുന്ന കടുത്ത ബജറ്റ് കമ്മി മറികടക്കുന്നതിനായി മൂന്ന് പുതിയ വരുമാന മാർഗങ്ങൾ നടപ്പിലാക്കാൻ സിറ്റി ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. സെൽഫോൺ ബില്ലുകളിൽ പുതിയ 911 ഫീസ് ഏർപ്പെടുത്തുക, ഹോട്ടലുകൾക്കും ഹ്രസ്വകാല വാടക താമസസ്ഥലങ്ങൾക്കും ബാധകമായ മുനിസിപ്പൽ അക്കൊമഡേഷൻ നികുതി വർധിപ്പിക്കുക, വാണിജ്യ പാർക്കിംഗ് ലെവി നടപ്പാക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ. ചൊവ്വാഴ്ച നടക്കുന്ന സിറ്റി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ റിപ്പോർട്ട് പരിഗണിക്കും. പുതിയ നിർദ്ദേശങ്ങൾ വഴി 2027-ൽ 67.5 ദശലക്ഷം ഡോളർ […]

ഷൂ റാക്കിൽ കയറി, കാൽവഴുതി താഴേക്ക്; കളിക്കുന്നതിനിടെ അപ്പാർട്ട്മെന്റിന്റെ 11-ാം നിലയിൽനിന്ന് വീണ് ആറ് വയസ്സുകാരന് ദാരുണാന്ത്യം

Climbed onto Shoe Rack, Slipped Down; Six-Year-Old Dies Tragically After Falling from 11th Floor of Apartment While Playing

മുംബൈ: കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്ന് താഴേക്ക് പതിച്ച് ആറുവയസ്സുകാരൻ മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള വസായ് നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവർ അപ്പാർട്ട്മെന്റിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. പതിനൊന്നാം നിലയിലെ ഇടനാഴിയിൽ സമീപത്തെ കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഷൂ റാക്കിന് മുകളിലേക്ക് കയറിയ കുട്ടി, അടുത്തായി തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെ വീട്ടുകാരും അയൽവാസികളും പരിഭ്രാന്തരായി ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. താഴെയുണ്ടായിരുന്ന പൈപ്പിന് മുകളിലേക്ക് […]

തുടർച്ചയായ അസുഖം: വൈദ്യപരിശോധനയിൽ ഭാര്യയുടെ വിഷബാധാശ്രമം കണ്ടെത്തി; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

Frequent Illness: Wife's Poisoning Attempt Uncovered in Medical Checkup; Aimed at ₹8 Crore Property and Insurance

ഗാസിയാബാദ്: ഇടയ്ക്കിടെ അസുഖം ബാധിച്ചതിനെ തുടർന്ന് വ്യവസായി നടത്തിയ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഭാര്യ തന്നെ ഇയാളെ പതുക്കെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഭർത്താവിന് പുറമെ സ്വന്തം മകനെയും അനന്തരവനെയും സമാനമായ രീതിയിൽ ഇല്ലാതാക്കാൻ ശ്രമം നടന്നതായാണ് വിവരം. ആറ് കോടി രൂപ മൂല്യമുള്ള ട്രാവൽ ഏജൻസിയും രണ്ട് കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും കൈക്കലാക്കുന്നതിനായിരുന്നു ഈ നീക്കം. ഇതിനായി ഈയമാണ് ഉപയോഗിച്ചതെന്നും […]

ഹോട്ടൽ മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കത്ത് കണ്ടെടുത്തു; യുവാവിനായി അന്വേഷണം

College Student Found Dead in Hotel Room; Door Locked from Outside, Note Recovered; Search On for Young Man

ഫരീദാബാദ്: ഡൽഹി സർവകലാശാലയിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ അരുണയെ (19) ഫരീദാബാദിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം മുറിയെടുത്തിരുന്ന അയൽവാസിയായ വിപിൻ യാദവ് (24) എന്ന യുവാവ് സംഭവശേഷം ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. മുറിയിൽ നിന്നും വിപിൻ എഴുതിയതെന്ന് സംശയിക്കുന്ന ഒരു കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദ്യാർഥിനിയെ കൊലപ്പെടുത്തിയതായും ആഗ്ര കനാലിൽ ചാടി താൻ ജീവനൊടുക്കാൻ പോവുകയാണെന്നുമാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പെൺകുട്ടിയുടെ സഹോദരൻ നൽകിയ […]

ഡെങ്കിപ്പനി വ്യാപനം: പകൽ സമയത്ത് കൊതുകുകടി ഏൽക്കാതെ കരുതിയിരിക്കുക

Dengue Spread: Stay Guarded Against Mosquito Bites During Daytime

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. ഈ മാസം 24 വരെയുള്ള കണക്കുകൾ പ്രകാരം 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്; രോഗലക്ഷണങ്ങളോടെ 385 പേർ ചികിത്സ തേടിയിട്ടുമുണ്ട്. 24-ാം തീയതി മാത്രം 12 പേർക്ക് ഡെങ്കിപ്പനി ഉണ്ടെന്ന് സ്ഥിരീകരിച്ചു, ഇതിൽ അഞ്ച് പേർ ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടൂത്തോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. അന്നേ ദിവസം 31 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. […]

കെഎസ്ആർടിസി യാത്രക്കാർക്ക് ഡിജിറ്റൽ പണമിടപാട് എളുപ്പം: ചലോ ആപ്പിൽ പുത്തൻ സംവിധാനങ്ങൾ, പകുതി വിലവരെ ക്യാഷ്ബാക്ക്

Digital Payments Made Easier for KSRTC Passengers: New Features on Chalo App, Up to 50% Cashback

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഓൺലൈനായി ടിക്കറ്റ് തുക നൽകുന്നത് കൂടുതൽ സൗകര്യപ്രദമാക്കാൻ ചലോ ആപ്പിൽ പുതിയ ഫീച്ചറുകൾ കൊണ്ടുവന്നു. ‘സ്കാൻ ആൻഡ് പേ’, ‘ചലോ യുപിഐ’ എന്നീ സംവിധാനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ടക്ടർമാരുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ തെളിയുന്ന ചലോ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത് ആപ്പ് വഴി നേരിട്ട് പണമടയ്ക്കാൻ ‘സ്കാൻ ആൻഡ് പേ’ വഴി സാധിക്കും. മറ്റു പേയ്മെന്റ് ആപ്പുകളിലേക്ക് പോകാതെ തന്നെ ചലോ ആപ്പിൽ നേരിട്ട് യുപിഐ പിൻ […]

കൂകിപ്പായാൻ സിടിഎ ഹോളിഡേ ട്രെയിന്‍: ആദ്യ സര്‍വീസ് 27 മുതല്‍

ഷിക്കാഗോ : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോ ട്രാന്‍സിറ്റ് അതോറിറ്റിയുടെ (CTA) ഹോളിഡേ ട്രെയിന്‍ നവംബര്‍ 27 വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. ഷിക്കാഗോ സമയം വൈകിട്ട് മൂന്നിന് ഓറഞ്ച് ലൈനിലെ മിഡ്‌വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ആദ്യ ട്രെയിന്‍ ഡൗണ്‍ടൗണ്‍ ലൂപ്പ് വഴി ഗ്രീന്‍ലൈനിലെ ഹാര്‍ലം/ലേക്ക് സ്റ്റേഷനിലെത്തും. ആദ്യ ദിവസം ഹാര്‍ലം/ലേക്കില്‍നിന്ന് വൈകിട്ട് 4.11-ന് കോട്ടേജ് ഗ്രോവിലേക്കും അവിടെ നിന്ന് 5.17-ന് ലൂപ്പ് വഴി മിഡ്‌വേയിലേക്കും സര്‍വീസുണ്ടാകും. ഡിസംബര്‍ 22 വരെ വിവിധ ദിവസങ്ങളിലായി ഷിക്കാഗോയിലെ എട്ട് CTA […]

ടിന്നിലടച്ച പച്ചക്കറി ഇറക്കുമതിക്ക് നിയന്ത്രണം: പുതിയ താരിഫ് ഏർപ്പെടുത്തി കാനഡ

ഓട്ടവ : ടിന്നിലടച്ച പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങളും തീരുവകളും ഏർപ്പെടുത്തി കാനഡ സർക്കാർ. ഈ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചത് ആഭ്യന്തര ഉൽപ്പാദകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള കനേഡിയൻ ഇന്‍റർനാഷണൽ ട്രേഡ് ട്രൈബ്യൂണലിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇറക്കുമതി നിയന്ത്രണങ്ങളുടെ ഭാഗമായി ആദ്യ വർഷം 13,000,000 കിലോഗ്രാം എന്ന പരിധിയിൽ ഒരു ‘താരിഫ് റേറ്റ് ക്വോട്ട’ (tariff rate quota) നിശ്ചയിച്ചതായി ധനകാര്യ വകുപ്പ് അറിയിച്ചു. ഈ ക്വോട്ട പരിധിക്ക് മുകളിലുള്ള ഇറക്കുമതിക്ക് 50% തീരുവ ചുമത്തുമെന്നും ഫെഡറൽ […]