ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

ഒഹായോ : അമേരിക്കയിലെ ഒഹായോയില്‍ ബേബി ഷവര്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന. ക്ലീവ്ലന്‍ഡിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള പാര്‍മയിലെ പാന്‍ഡോറാസ് മാജിക്കല്‍ ഇവന്‍റസ് വേദിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അന്വേഷണം ആരംഭിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് 29 വയസ്സുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. വെടിവെപ്പിന് തുടക്കമിട്ടത് ഇയാളാണോ അതോ സ്വയരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതാണോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് […]
യുഎസില്‍ സാങ്കേതിക സംവിധാന തകരാർ തുടരും: മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ മേധാവി

വാഷിങ്ടൺ : കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമ-ബാങ്കിങ് മേഖലകളിലുണ്ടായ സാങ്കേതിക തകരാറുകള്‍ മറ്റു പല മേഖലകളിലും തുടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി. സാങ്കേതിക സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്‍റെയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായി ഇത്തരം തടസ്സങ്ങള്‍ സ്വാഭാവികമാണെന്ന് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ജെയ് ക്ലെയ്റ്റണ്‍വ്യക്തമാക്കി. പഴയ അടിസ്ഥാന സൗകര്യങ്ങള്‍ മാറ്റി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുന്ന ഘട്ടത്തില്‍ സേവനങ്ങളില്‍ തടസ്സങ്ങളും സാങ്കേതിക പിഴവുകളും ഉണ്ടാകാമെന്നും ക്ലെയ്റ്റണ്‍ പറഞ്ഞു. അതേസമയം, എഫ്ബിഐയെയും കൃഷിവകുപ്പിനെയും ലക്ഷ്യമിട്ട് നടന്നതായി റിപ്പോര്‍ട്ട് […]
പുതിയ കരാർ തള്ളി: ബൊംബാർഡിയെയിൽ സമരത്തിനൊരുങ്ങി തൊഴിലാളികൾ

മോൺട്രിയൽ : വിമാന നിർമ്മാതാക്കളായ ബൊംബാർഡിയെ-യിലെ തൊഴിലാളികൾ പണിമുടക്ക് ആരംഭിക്കാനൊരുങ്ങുന്നു. കമ്പനി മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ തള്ളിയ തൊഴിലാളികൾ പണിമുടക്കിന് അനുകൂലമായി വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തതായി യൂണിയൻ അറിയിച്ചു. മോൺട്രിയലിൽ ചേർന്ന യോഗത്തിൽ 97.8% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ വ്യക്തമാക്കി. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 97.5 % പേരും കമ്പനിയുടെ കരാർ തള്ളിയതായി മോൺട്രിയൽ മേഖലയിലെ ഏകദേശം 2,400 ബൊംബാർഡിയെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് മെഷിനിസ്റ്റ്‌സ് ആൻഡ് എയ്‌റോസ്‌പേസ് […]
NBPNP-AIP ഡ്രോ: 463 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂബ്രൺസ്വിക്

ഫ്രെഡറിക്ടൺ : ഏറ്റവും പുതിയ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പുകളിലൂടെ പ്രവിശ്യയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ യോഗ്യരായ 463 പേർക്ക് ഇൻവിറ്റേഷൻ നൽകിയതായി ന്യൂബ്രൺസ്വിക് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. നവംബർ 2 മുതൽ 16 വരെ നടന്ന ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മുൻഗണനാ തൊഴിൽ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. നവംബർ 13-ന് നടന്ന നറുക്കെടുപ്പിൽ സ്കിൽഡ് വർക്കർ സ്ട്രീമിലെ ന്യൂബ്രൺസ്വിക് ഗ്രാജുവേറ്റ്സ്, ന്യൂബ്രൺസ്വിക് എക്സ്പീരിയൻസ് […]
ഒൻ്റാരിയോ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി

ടൊറൻ്റോ : ഒൻ്റാരിയോയിലെ ടിമ്മിൻസിൽ മലയാളി വിദ്യാർത്ഥി കെവിൻ സാബു (25) നിര്യാതനായി. കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്‍റെ മകനാണ്. കെവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്ന് കെവിനെ കണ്ടെത്തുന്നതിനായി ടിമ്മിൻസ് പൊലീസ് സർവീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.