കർശനമായ വീസ നിയമങ്ങളും ഗ്രീൻ കാർഡ് കാത്തിരിപ്പും: യുഎസിനോട് വിടപറഞ്ഞ് ഇന്ത്യൻ പ്രൊഫഷണലുകൾ

വാഷിങ്ടൺ : മികച്ച തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും സ്ഥിരതാമസവും സ്വപ്നം കണ്ട് അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മുന്നിൽ വാതിലുകൾ അടയുന്നു. കർശനമായ കുടിയേറ്റ നിയമങ്ങളും, പതിറ്റാണ്ടുകൾ നീളുന്ന ഗ്രീൻ കാർഡ് കാത്തിരിപ്പും, എച്ച്-1ബി (H-1B) വീസകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കാരണം അമേരിക്കയിൽ തുടരുന്നത് അസാധ്യമായി മാറുകയാണ്. ഇതോടെ നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്ക വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാകുന്നു. വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് തൊഴിൽ വകുപ്പ് കൂടുതൽ കർശനമായ നിയമങ്ങൾ […]
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ നാലാം വാർഷികം നവംബർ 24ന്

ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയുടെ നാലാം വാർഷികാഘോഷങ്ങൾ നവംബർ 24ന് ഓൺലൈനായി നടത്തും. ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡൻ്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, […]
ക്രെഡിറ്റ് കാർഡ് പലിശ കുറയ്ക്കാൻ ട്രംപ്; ഡെമോക്രാറ്റുകളുമായി കൈകോർക്കാൻ തയ്യാർ

വാഷിങ്ടൺ : അമേരിക്കയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്ന നിർണായക നീക്കവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ക്രെഡിറ്റ് കാർഡുകളുടെ വാർഷിക പലിശനിരക്ക് പരമാവധി 10 ശതമാനമായി പരിമിതപ്പെടുത്തുന്നതിനായി ഡെമോക്രാറ്റിക് പാർട്ടിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. 2024-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രെഡിറ്റ് കാർഡ് പലിശനിരക്ക് 10 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബാങ്കിങ് മേഖലയിലെ ശക്തമായ എതിർപ്പും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ പിന്തുണക്കുറവും കാരണം ഈ വാഗ്ദാനം നടപ്പാക്കാൻ […]
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശരത്കാലം: കനത്ത ചൂടിൽ വിയർത്ത് ഷിക്കാഗോ

ഷിക്കാഗോ : ശൈത്യകാലത്തിന്റെ വരവറിയിച്ച് താപനില താഴേണ്ട നവംബറിൽ ഷിക്കാഗോയിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നു. നവംബർ 21 ശനിയാഴ്ച നഗരത്തിലെ താപനില ഏകദേശം 21 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ഈ വർഷത്തെ ശരത്കാലം ചരിത്രത്തിലെ ഏറ്റവും ചൂടേറിയകാലഘട്ടങ്ങളിലൊന്നായി മാറുകയാണ്. ഷിക്കാഗോയിലെ 155 വർഷത്തിലേറെയുള്ള കാലാവസ്ഥാ രേഖകൾ പരിശോധിക്കുമ്പോൾ 1931-ലും 2024-ലും മാത്രമാണ് ഇതിലും ചൂടേറിയ ശരത്കാലം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നില തുടർന്നാൽ 2026 നഗരചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ചൂടേറിയ ശരത്കാലമായി മാറാൻ […]
വിനിപെഗ്-ഈസ്റ്റേൺ കാനഡ സർവീസ് പുനഃരാരംഭിക്കാൻ വെസ്റ്റ്ജെറ്റ്

വിനിപെഗ് : മനിറ്റോബ തലസ്ഥാനമായ വിനിപെഗിൽ നിന്നും ഈസ്റ്റേൺ കാനഡ നഗരങ്ങളിലേക്ക് വിമാന സർവീസ് പുനഃരാരംഭിക്കാൻ ഒരുങ്ങി വെസ്റ്റ്ജെറ്റ് എയർലൈൻ. 2027 മാർച്ച് 25 മുതൽ വിനിപെഗിൽ നിന്നും മോൺട്രിയലിലേക്കും ഓട്ടവയിലേക്കും നേരിട്ടുള്ള (നോൺ-സ്റ്റോപ്പ്) വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വെസ്റ്റ്ജെറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. തുടക്കത്തിൽ ആഴ്ചയിൽ ആറ് വിമാന സർവീസുകൾ മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ ഏപ്രിൽ 25 മുതൽ ഇത് ദിവസേനയുള്ള സർവീസുകളായി മാറുമെന്ന് എയർലൈൻ അറിയിച്ചു. രാവിലെ ഓട്ടവയിലേക്കും മോൺട്രിയലിലേക്കും സർവീസ് നടത്തുന്ന വെസ്റ്റ്ജെറ്റ് ഉച്ചകഴിഞ്ഞ് […]
കച്ചിൽ ട്രെയിലറും കാറും കൂട്ടിയിടിച്ച് ഏഴ് സഞ്ചാരികൾ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഗാന്ധിനഗർ • ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ പാതയിൽ ട്രെയിലർ ട്രക്ക് കാറിൽ ഇടിച്ച് മൂന്ന് കുഞ്ഞുങ്ങൾ അടക്കം ഏഴ് പേർ മരണപ്പെട്ടു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. കച്ച് കാണാനായി ഉത്തരാഖണ്ഡിൽ നിന്നെത്തിയ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. മരിച്ച എല്ലാവരും ഒരേ കുടുംബത്തിലെ ഉറ്റവരാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും രണ്ടായി മുറിഞ്ഞുപോയി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ജീവൻ വെടിഞ്ഞത്. സൗരവ്സിങ് ജസ്പാൽസിങ് നേഗി, ഭാര്യ സവിത, […]
ചരിത്രം കുറിച്ച് ബെക്കി ഡ്രൂഹാൻ: നോവസ്കോഷ ലിബറൽ പാർട്ടിക്ക് വനിതാ നേതൃത്വം

ഹാലിഫാക്സ് : നോവസ്കോഷ ലിബറൽ പാർട്ടിയുടെ 140 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ പാർട്ടി നേതാവായി തിരഞ്ഞെടുത്തു. 2021 മുതൽ നോവസ്കോഷ നിയമസഭയിൽ ലൂണൻബർഗ് വെസ്റ്റ് റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന ബെക്കി ഡ്രൂഹാൻ പാർട്ടിയുടെ പുതിയ നേതാവായി ചുമതലയേൽക്കും. റിച്ച്മണ്ട് കൗണ്ടിയുടെ മുൻ ഡെപ്യൂട്ടി വാർഡനും, നിലവിൽ നിയമസഭയിൽ അംഗമല്ലാത്തതുമായ അമാൻഡ മോംബൂർക്വെറ്റിനെ പരാജയപ്പെടുത്തിയാണ് ഡ്രൂഹാൻ വിജയിച്ചത്. 2024 പ്രവിശ്യാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സാക്ക് ചർച്ചിൽ രാജിവെച്ചതോടെയാണ് പാർട്ടിയിൽ നേതൃത്വ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2021-ൽ പ്രോഗ്രസീവ് […]
ബെൽ കാനഡയിൽ സൈബർ ആക്രമണം: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ഓട്ടവ : യുഎസിന് പിന്നാലെ കാനഡയിലെ പ്രമുഖ സ്ഥാപനങ്ങളിലും സൈബർ ആക്രമണം തുടർക്കഥയാകുന്നു. നാല് പ്രമുഖ നിയമ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡയിലും സൈബർ ആക്രമണം ഉണ്ടായതായി കമ്പനി വക്താവ് അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകൾ ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന സംവിധാനങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ ചില ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായും കമ്പനി സ്ഥിരീകരിച്ചു. പേരുകൾ, ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ ബിസിനസ് […]
AAIP ഡ്രോ: 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

എഡ്മിന്റൻ : നവംബർ 6 മുതൽ 13 വരെയുള്ള കാലയളവിൽ ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി നടന്ന മൂന്ന് നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാൻ 374 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇതിൽ ഭൂരിഭാഗവും ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമി (Alberta Opportunity Stream)ന് കീഴിൽ ജോബ് ഓഫർ ലഭിച്ചവർക്കാണ് ലഭിച്ചത്. നവംബർ 6-ന് നടന്ന റൂറൽ റിന്യൂവൽ സ്ട്രീം നറുക്കെടുപ്പിൽ കുറഞ്ഞത് 51 സ്കോർ നേടിയ 113 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. തുടർന്ന് നവംബർ 9-ന് […]
കനത്ത മൂടൽമഞ്ഞ്: ടൊറൻ്റോയിൽ യെല്ലോ അലർട്ട്, യാത്ര അപകടകരം

ടൊറൻ്റോ : നഗരത്തിലും ഗോൾഡൻ ഹോഴ്സ്ഷൂവിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോ തടാകത്തിന് സമീപമുള്ള പ്രദേശങ്ങളിൽ വീണ്ടും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഈ മൂടൽമഞ്ഞ് നീങ്ങിപ്പോകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മൂടൽമഞ്ഞിൽ പെട്ടെന്ന് കാഴ്ചാപരിധി കുറയുന്നത് അപകടങ്ങൾക്ക് കാരണമാകും. യാത്രക്ക് ഒരുങ്ങുന്നവർ കാഴ്ചാപരിധി കുറയുന്ന സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ശനിയാഴ്ച പുറപ്പെടുവിക്കുന്ന രണ്ടാമത്തെ മൂടൽമഞ്ഞ് മുന്നറിയിപ്പാണിത്. ശനിയാഴ്ച രാവിലെ ടൊറൻ്റോയിലും […]