സുരക്ഷാ വീഴ്ചകളെത്തുടർന്ന് ജാവ ഉപയോക്താക്കളോട് അടിയന്തരമായി അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ യുഎസും ദക്ഷിണ കൊറിയയും ആവശ്യപ്പെട്ടു

സോൾ: ജനപ്രിയ പ്രോഗ്രാമിംഗ് ഭാഷയായ ജാവയിൽ (Java) സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന്, ഉപയോക്താക്കളോട് അടിയന്തരമായി സുരക്ഷാ അപ്‌ഡേറ്റുകൾ (security updates) ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട് യുഎസിലെയും ദക്ഷിണ കൊറിയയിലെയും അധികൃതർ സൈബർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജാവ വ്യാപകമായി ഉപയോഗിക്കുന്ന ദക്ഷിണ കൊറിയയിൽ ഈ വിഷയം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി പ്രസിഡന്റിന്റെ ഓഫീസ് ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നതായി യോൻഹാപ്പ് (Yonhap) വാർത്താ ഏജൻസി […]
കേജ്‌രിവാളിന്റെ ആഡംബര വസതി ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് കാണാം; ‘ശീഷ്മഹൽ’ തുറന്നുകൊടുക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടികൾ ചെലവഴിച്ച് നവീകരിച്ചെന്ന് ആരോപണമുയർന്ന ഡൽഹിയിലെ ഔദ്യോഗിക വസതി അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന പ്രചാരണായുധമാക്കിയ ഈ ബംഗ്ലാവ് ടിക്കറ്റ് നിരക്കിലാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ‘ശീഷ്മഹൽ’ (ചില്ലുകൊട്ടാരം) എന്നാണ് ഈ വസതിയെ ബിജെപി വിശേഷിപ്പിച്ചിരുന്നത്. തങ്ങൾ അധികാരത്തിലെത്തിയാൽ ഈ കെട്ടിടം ഒരു മ്യൂസിയമാക്കി മാറ്റുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്ത് […]
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ രാജി കമ്പനിയെ വലിയ തോതിൽ ബാധിക്കില്ലെന്ന് ഐബിഎം മേധാവി അരവിന്ദ് കൃഷ്ണ

ന്യൂഡൽഹി: ജെൻസൻ ഹുവാങ്ങിന്റെ അപ്രതീക്ഷിത രാജി എൻവിഡിയയുടെ അടുത്ത രണ്ട് വർഷത്തെ വളർച്ചയെ കാര്യമായി ബാധിക്കില്ലെന്ന് ഐബിഎം (IBM) ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ. എൻഡിടിവി സിഇഒയും എഡിറ്റർ-ഇൻ-ചീഫുമായ രാഹുൽ കൻവലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച എൻജിനീയറിങ് സംഘവും ശക്തമായ ഉൽപ്പന്ന നിരയും എൻവിഡിയയ്ക്കുണ്ടെന്നും, കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വലിയ ഡിമാൻഡുള്ളതിനാൽ അവർ സുരക്ഷിതമായ സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വർഷത്തേക്കുള്ള എൻവിഡിയയുടെ ഉൽപ്പന്നങ്ങൾ ഇതിനോടകം തന്നെ വിറ്റുതീർന്ന നിലയിലാണെന്ന് […]
പ്രെയ്‌റികളിൽ മഞ്ഞുവീഴ്ച, ഒൻ്റാരിയോയിൽ കനത്ത ചൂട്: ജാഗ്രതാ നിർദ്ദേശം

ഓട്ടവ : ടൊറൻ്റോയിലും പരിസരപ്രദേശങ്ങളിലും അസാധാരണമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമ്പോൾ, ആൽബർട്ടയിലും സസ്കാച്വാനിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ആൽബർട്ടയിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നിലവിലുണ്ട്. ഈ മേഖലയിലെ ചില പ്രദേശങ്ങളിൽ 25 സെൻ്റീമീറ്ററോളം കനത്തിൽ മഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ (EC) അറിയിച്ചു. മലയോര പ്രദേശങ്ങൾ, സൈപ്രസ് ഹിൽസ്, ബ്രൂക്ക്സ്-മെഡിസിൻ ഹാറ്റ്-ലെത്ത്ബ്രിഡ്ജ് എന്നിവയ്ക്ക് സമീപമുള്ള തെക്കൻ ആൽബർട്ടയിലെ ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കാൽഗറിക്ക് വടക്കുള്ള പ്രദേശങ്ങളിൽ […]
ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ നിയന്ത്രണം കോടതി റദ്ദാക്കി

വാഷിങ്ടൺ : വിദേശ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അമേരിക്കയിൽ പഠിക്കാനും ജോലി ചെയ്യാനുമുള്ള കാലാവധി സംബന്ധിച്ചുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ വീസ നയം യുഎസ് ഫെഡറല്‍ കോടതി റദ്ദാക്കി. ഈ നിയന്ത്രണങ്ങൾ ഏകപക്ഷീയവും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭരണകൂടം അധികാരദുര്‍വിനിയോഗം നടത്തിയതായും വ്യക്തമാക്കി. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിപുലമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പുതിയ വീസ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനൊപ്പം നിയമപരമായി പൗരത്വം നേടാനുള്ള വഴികളിലും നിയന്ത്രണങ്ങള്‍ […]
ഗ്രാൻഡ് കാന്യനിൽ ചെറുവിമാനം തകർന്ന് മൂന്ന് മരണം; വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അരിസോന : അമേരിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യനിൽ കാണാതായ ചെറുവിമാനം തകർന്നുവീണ നിലയിൽ കണ്ടെത്തി. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചതായി നാഷണൽ പാർക്ക് സർവീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാത്രി 11.30ഓടെയാണ് പൈപ്പർ കോമാഞ്ചെ വിഭാഗത്തിൽപ്പെട്ട ചെറുവിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കുന്നില്ലെന്ന റിപ്പോർട്ട് അധികൃതർക്ക് ലഭിച്ചത്. ഗ്രാൻഡ് കാന്യന്‍റെ വടക്കൻ മേഖലയിലെ ബേസിൻ എന്ന ഉയർന്ന പ്രദേശത്തിന് സമീപമായിരുന്നു വിമാനത്തിന്‍റെ അവസാന ലൊക്കേഷൻ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് […]
ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന: പാക് പൗരന് 27 വര്‍ഷം തടവ്

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പാകിസ്താന്‍ പൗരന് 27 വര്‍ഷത്തിലധികം തടവുശിക്ഷ. ആസിഫ് മര്‍ച്ചൻ്റ് എന്ന പാക് പൗരനാണ് ചൊവ്വാഴ്ച അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി. 2020 ജനുവരിയില്‍ ഇറാഖിലെ ബാഗ്ദാദില്‍ നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്‍റെ വിദേശ സൈനിക നീക്കങ്ങളുടെ തലവനായിരുന്ന […]
വടക്കൻ ബിസിയിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി: രണ്ട് പേർ ആശുപത്രിയിൽ

വൻകൂവർ : വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ (B.C.) സി.എൻ. റെയിൽ (CN Rail) ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:10-ഓടെയാണ് സംഭവം. അപകടത്തിൽ ട്രെയിനിന്‍റെ നിരവധി ബോഗികൾ പാളം തെറ്റുകയും ട്രെയിനിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ബി.സി.യിലെ ടെറസ് (Terrace) നിന്നും ഏകദേശം 16 കിലോമീറ്റർ അകലെ ഹൈവേ 16-ലെ 13000 ബ്ലോക്കിൽ സ്കീന നദിയ്ക്ക് (Skeena River) സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ചില ബോഗികൾ സ്കീന നദിയിലേക്ക് വീണതായി ടെറസ് […]
യുഎസിൽ സാങ്കേതിക തകരാർ തുടർക്കഥ: ആപ്പിളും പണിമുടക്കി

വാഷിങ്ടൺ : യുഎസിൽ സാങ്കേതിക തകരാർ തുടർക്കഥയാകുന്നു. ആദ്യം മൈക്രോസോഫ്റ്റില്‍, പിന്നീട് വിമാന സര്‍വീസിലും ബാങ്കുകളിലും ഒടുവിൽ ആപ്പിളും പണിമുടക്കി. കഴിഞ്ഞ ആഴ്ചയിൽ നെറ്റ്‌വർക്ക് തടസ്സങ്ങൾ ബാധിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ആപ്പിളും ചേർന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആപ്പിളിന്‍റെ ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ആപ്പിൾ സപ്പോർട്ട് എന്നിവയിൽ തടസ്സം നേരിട്ടതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഇൻ്റേണൽ അപ്ഡേറ്റിനെ തുടർന്ന് ചില തകരാറുകൾ ഉണ്ടായതായി ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി ഉപയോഗിക്കുന്ന ക്ലാസിഫൈഡ് […]
മലിനീകരണ സാധ്യത: കാനഡയിൽ പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : മലിനീകരണ സാധ്യതയെ തുടർന്ന് മലബന്ധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പെഗ്ലൈറ്റ് പൗഡർ (Peglyte Powder) കനേഡിയൻ വിപണിയിൽ നിന്നും തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 260303, 260304, 260305, 260306 എന്നീ ലോട്ട് നമ്പറുകളുള്ള പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകളാണ് തിരിച്ചുവിളിച്ചവ. ഉപഭോക്താക്കൾ തങ്ങളുടെ ഉൽപ്പന്നം തിരിച്ചുവിളിച്ച ലോട്ടുകളിൽ പെട്ടതാണോ എന്ന് പരിശോധിക്കണം. പെൻഡോഫാം ബ്രാൻഡ് പെഗ്ലൈറ്റ് പൗഡറുകൾ ഉപയോഗിക്കുന്നവർ അവയുടെ ഉപയോഗം നിർത്തുന്നതിന് മുമ്പ് ഡോക്ടറുമായി ബന്ധപ്പെടണം. കൂടാതെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ വൈദ്യോപദേശം […]