newsroom@amcainnews.com

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Upcoming Elections Spark Political Disputes and Heated Debates

വാഷിംഗ്ടൺ: മെയ്ൻ സെനറ്റ് സ്ഥാനാർത്ഥി ട്രോയ് ജാക്സൺ, സെനറ്റർ സൂസൻ കോളിൻസുമായുള്ള തന്റെ ആദ്യ സംവാദത്തിൽ വോട്ടർ ഐഡി ഉപയോഗത്തെ ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പ് തട്ടിപ്പുകൾ തടയുന്നതിനുള്ള ഈ നടപടി അനാവശ്യമാണെന്ന് വാദിച്ച അദ്ദേഹം, പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. എന്നാൽ അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ അമേരിക്കക്കാർ മാത്രം വോട്ട് ചെയ്യണമെന്നത് വലിയ കാര്യമല്ലെന്ന് റിപ്പബ്ലിക്കൻ സെനറ്ററായ സൂസൻ കോളിൻസും തിരിച്ചടിച്ചു. ഈ വർഷം പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കുന്ന ‘സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ […]

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

RBI hikes interest rate for first time since 2023, loan EMIs may rise

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മൂന്ന് ദിവസത്തെ ദ്വിമാസ അവലോകന യോഗം മുംബൈയിൽ ഒക്ടോബർ 5-ന് ആരംഭിച്ചു. ആഗോള ഊർജ്ജ വിതരണത്തിലെ ആശങ്കകളും പണപ്പെരുപ്പവും കണക്കിലെടുത്ത് ആർബിഐ പലിശനിരക്ക് 25 അടിസ്ഥാന പോയിന്റ് (basis points) വർദ്ധിപ്പിക്കുമെന്നും നിലപാട് ‘മുറുകുന്ന’ (tightening) രീതിയിലേക്ക് മാറ്റുമെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഇത് റീട്ടെയിൽ ഉപഭോക്താക്കളുടെ ഉയർന്ന ഇഎംഐകളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. വർദ്ധിച്ചുവരുന്ന ആഗോള, ആഭ്യന്തര പ്രതിസന്ധികൾക്കിടയിൽ പലിശനിരക്ക് വർദ്ധനയ്ക്കായി […]

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

സുവർണ ജൂബിലി വർഷം ആഘോഷിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ വാർഷിക പിക്‌നിക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡിലെ KAD / ICEC സെന്‍ററിൽ നടക്കും. പിക്‌നിക്കിനോടനുബന്ധിച്ച് എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിനോദപരിപാടികൾ, കളികൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ കലാപ്രദർശനവും നടക്കും. ബാർബിക്യൂ, ഹോട്ട് ഡോഗ്, കപ്പ, സംഭാരം, ചിപ്സ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് : ടിജോ ജോയ് (റിക്രിയേഷൻ & പിക്‌നിക് ഡയറക്ടർ) : (214) […]

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

അഞ്ചാംപനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ന്യൂയോർക്കിൽ ഡിസാസ്റ്റർ എമർജൻസി (ദുരന്ത അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. ഇതുവരെ ന്യൂയോർക്ക് സിറ്റിയിൽ ഏഴും, സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലായി 101-ഉം ഉൾപ്പെടെ ആകെ 108 സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 15 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 92 എണ്ണവും ഗ്രാമീണ മേഖലകളിലും പ്രതിരോധ കുത്തിവെയ്പ്പ് പൂർണ്ണമായി എടുക്കാത്തവർക്കിടയിലുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, വാക്സിനേഷനും പരിശോധനകളും കാര്യക്ഷമമാക്കാൻ ആരോഗ്യ പ്രവർത്തകർക്ക് അധിക […]

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

യുഎസിലെ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതിനു പിന്നാലെ അത്യാസന്ന നിലയിലായ യുവതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.വധശിക്ഷാ ശ്രമത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്കിന് ബോധം വീണതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30ന് നാഷ് വില്ലില്‍ വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ട് ഡോസ് പെൻ്റോബാര്‍ബിറ്റല്‍ നല്‍കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും താല്‍ക്കാലികമായി വെൻ്റിലേറ്ററിന്‍റെ സഹായം നല്‍കുകയും ചെയ്തിരുന്നു. 50 വയസ്സുള്ള പൈക്കിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും പൂര്‍ണമായി സുഖപ്പെടാന്‍ ഏറെ സമയം […]

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

ആൽബർട്ടയിലെ ഹിതപരിശോധനയ്ക്ക് രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, മൂവായിരത്തിലധികം തപാൽ വോട്ടുകൾ (mail-in ballots) അസാധുവായതായി ‘ഇലക്ഷൻസ് ആൽബർട്ട’ (Elections Alberta) റിപ്പോർട്ട് ചെയ്തു. ചില ബാലറ്റ് പാക്കേജുകളിൽ ഡിക്ലറേഷൻ ഫോമുകൾ ഇല്ലാത്തതോ, തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട പിശകുകളോ പ്രശ്നങ്ങളോ കണ്ടെത്തിയതിനെ തുടർന്ന് അവ തിരികെ ലഭിച്ചതായി ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. അതേസമയം അർഹരായ വോട്ടർമാർക്ക് അയച്ച 6,52,000-ത്തിലധികം ബാലറ്റ് പാക്കേജുകളിൽ മൂന്നിലൊന്ന് ഭാഗം പരിശോധിച്ചുകഴിഞ്ഞതായി ഏജൻസി അറിയിച്ചു. ഹിതപരിശോധനയ്ക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതായി […]

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

സ്വകാര്യ കരിയർ കോളേജുകളിലെ വിദ്യാർത്ഥി ധനസഹായ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൊലീസിന് കൈമാറി ഒൻ്റാരിയോ സർക്കാർ. പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം നടത്താൻ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിനെ (OPP) നിയോഗിക്കുന്നതെന്ന് മന്ത്രി നോളൻ ക്വിൻ അറിയിച്ചു. കൂടാതെ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഓൺലൈൻ കോഴ്സുകൾക്കുള്ള OSAP സഹായം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നടപടിക്രമങ്ങളിലെ അനിശ്ചിതത്വം യഥാർത്ഥ വിദ്യാർത്ഥികളെയും മികച്ച രീതിയിൽ […]

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യുഎസിലെ ലൂയിസിയാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഹരികൃഷ്ണന്‍ പിള്ളയാണ് (27) മരിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ ആറോടെയാണ് അപകടമുണ്ടായതെന്ന് ലൂയിസിയാന സ്റ്റേറ്റ് പൊലീസ് അറിയിച്ചു. മക്‌നീസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര വിദ്യാര്‍ഥിയായിരുന്നു. ലൂയിസിയാനയിലെ ലേക്ക് ചാള്‍സിലായിരുന്നു താമസം. കൊല്ലം അഞ്ചല്‍, അഗസ്ത്യക്കോട്, നെടുമ്പനയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ പിള്ളയുടെയും കവിത രാധാകൃഷ്ണന്‍റെയും മകനാണ് ഹരികൃഷ്ണന്‍ പിള്ള. ഹരികൃഷ്ണന്‍ പിള്ളയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചിട്ടുണ്ട്. അസന്‍ഷന്‍ പാരിഷിലെ LA 1 ല്‍ […]

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

അർജൻ്റീനയ്‌ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോൾ യാത്രയ്ക്ക് അവസാനം. ഗോളും ഡബിൾ അസിസ്റ്റുകളുമായി അവസാന ആട്ടവും ആടി തീർത്തു ലിയോ മെസ്സി. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി. ബ്യൂണസ് ഐറിസിൽ നടന്ന അർജൻ്റീനയ്ക്കായുള്ള അവസാന മത്സരത്തിലും ഗോളും അസിസ്റ്റുകളുമായി തിളങ്ങിയ ഇതിഹാസ താരം ബൂട്ടഴിച്ചു. തന്നോടൊപ്പം ഫെയർവെൽ മാച്ച് കളിക്കുന്ന ഒട്ടമെൻ്റിക്കും യുവതാരം നിക്കോ […]