ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ കാനഡ. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ടെൽ അവീവ് ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള എയർ കാനഡ വിമാന സർവീസുകൾ നവംബർ 30 മുതൽ വീണ്ടും തുടങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027 ജനുവരി മുതൽ സർവീസ് പുനഃരാരംഭിക്കാനിരുന്ന കമ്പനി ഇസ്രയേലിലെ സുരക്ഷയും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയത്. എയർ കാനഡയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ ആഴ്ചയിൽ നാല് ദിവസമായിരിക്കും ഇനി […]
‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ക്രിക്കറ്റ് ആവേശത്തിലേക്ക് എഡ്മിന്‍റൻ സിറ്റി. എഡ്മിന്‍റൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളി ആതിഥേയത്വം വഹിക്കുന്ന ‘സെൻ്റ് ജേക്കബ്സ് കപ്പ്’ (St. Jacob’s Cup) ക്രിക്കറ്റ് ടൂർണമെൻ്റ് ഈ ശനിയാഴ്ചയും ഞായറാഴ്ചയും (സെപ്റ്റംബർ 19-20) എഡ്മിന്‍റനിൽ അരങ്ങേറും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എഡ്മിന്‍റൻ കൊറോണേഷൻ പാർക്കിൽ (11425-142 street NW) നടക്കുന്ന ടൂർണമെൻ്റിൽ 16 ടീമുകൾ ‘സെൻ്റ് ജേക്കബ്സ് കപ്പിനായി മത്സരിക്കും. ആകെ 6000 ഡോളർ ക്യാഷ് പ്രൈസ് നൽകുന്ന ടൂർണമെൻ്റിൽ എലൈറ്റ് […]
അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

അമേരിക്കയിലെ ഇല്ലിനോയിയിലുള്ള പ്രധാന റിഫൈനറിയിലുണ്ടായ വൈദ്യുതി തടസ്സം കാരണം കാനഡയിലെ ആൽബർട്ടയിൽ ഇന്ധനവില വീണ്ടും കുത്തനെ കൂടി. ചിലയിടങ്ങളിൽ ലിറ്ററിന് 30 സെൻ്റ് വരെയാണ് പെട്രോൾ വില ഒറ്റയടിക്ക് ഉയർന്നത്. നിലവിൽ എഡ്മിന്‍റനിൽ ലിറ്ററിന് 1.81 കനേഡിയൻ ഡോളറും കാൽഗറിയിൽ 1.84 ഡോളറുമാണ് പെട്രോൾ വില. ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും കാരണം ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന നിലയിലാണെങ്കിലും, ആൽബർട്ടയിലെ ഇപ്പോഴത്തെ പെട്ടെന്നുള്ള വിലവർധനവിന് കാരണം അമേരിക്കൻ റിഫൈനറിയിലെ തകരാറാണെന്ന് ‘കാനഡിയൻസ് ഫോർ അഫോർഡബിൾ […]