newsroom@amcainnews.com

പ്രവാസികൾക്കായുള്ള സാമ്പത്തിക പ്ലാനിങ്: അറിയേണ്ട പ്രധാന കാര്യങ്ങൾ

Financial Planning for NRIs: Essential Things to Know

ഉപരിപഠനത്തിനായും ജോലിക്കായുമുള്ള വിദേശയാത്രകൾ ഇന്ന് വർധിച്ചുവരികയാണ്. പുതിയ രാജ്യങ്ങളിലെ അന്തരീക്ഷവുമായി എളുപ്പത്തിൽ ഇഴുകിച്ചേരാൻ കഴിയുമെങ്കിലും, സാമ്പത്തിക കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യുന്നത് വലിയൊരു വെല്ലുവിളിയാണ്. മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ തുനിയുമ്പോൾ തുടക്കം മുതൽ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. വിദേശത്തേക്ക് തിരിക്കും മുൻപ് മൾട്ടി-കറൻസി ഫോറെക്സ് കാർഡുകൾ കൈവശം കരുതുന്നത് ബാങ്ക് അക്കൗണ്ട് ലഭിക്കുന്നത് വരെയുള്ള ആദ്യ ദിവസങ്ങളിൽ അനാവശ്യ കൈമാറ്റ നിരക്കുകൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, ഫെമ (FEMA) നിയമപ്രകാരം നാട്ടിലെ സേവിങ്സ് […]

കൈക്കൂലി ആരോപണം: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെതിരെ ജനരോഷം

Bribery Allegation: Public Outrage Against Food Safety Official

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് നേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധം. കടയിൽ നിന്ന് വാങ്ങി കഴിച്ച ആഹാരം മൂലം രണ്ട് വയസ്സുകാരന് അസുഖ ബാധയുണ്ടായതിനെ തുടർന്ന് കുട്ടിയുടെ കുടുംബം ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി വിഷയം ഒതുക്കിതീർക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. പരിശോധനവേളയിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റുകൾ കണ്ടെത്താൻ സാധിച്ചെങ്കിലും കടയുടമയ്ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിൽ പ്രകോപിതരായ ജനങ്ങൾ ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുകയും കാലാവധി […]

എൻകെ ലൂക്കോസ് മെമ്മോറിയൽ വോളി ടൂർണമെൻ്റ് സെപ്റ്റംബർ 5-ന്

ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പത്തൊൻപതാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 5ന് നടക്കും. മത്സരങ്ങൾ ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളക്സിൽ രാവിലെ 8 മുതൽ ആരംഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികളും എൻ.കെ. ലൂക്കോസ് ഫൌണ്ടേഷൻ ഭാരവാഹികളും അറിയിച്ചു. പാലക്കാട് എംപി വികെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ […]

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ ഓണാഘോഷം നാളെ

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം നാളെ (ഓഗസ്റ്റ് 30 ഞായറാഴ്ച) ന്യൂ മിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646 ) അതിവിപുലമായി സംഘടിപ്പിക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ സമൃദ്ധമായ സാംസ്‌കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടാണ് കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന ഓണാഘോഷത്തിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് NRI നയിക്കുന്ന മ്യൂസിക്കൽ […]

ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റ്: അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലിയിൽ പ്രമുഖ ചലച്ചിത്ര താരം അൻസിബാ ഹസ്സനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. സെപ്തംബർ 6 ഞായറാഴ്ച ഷിക്കാഗോ ബെൻസൺ വില്ലിലെ എനർജി ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി മത്സരം നടക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ ഇത്തവണത്തെ വടംവലി മതസരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി മത്സരത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് […]

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി: പ്രൂഫ് ഓഫ് ഫണ്ട്സ് തുക വർധിപ്പിച്ച് കാനഡ

കാനഡയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി പ്രൂഫ് ഓഫ് ഫണ്ട്സ് തുക വർധിപ്പിച്ചു. നിലവിലെ 22,895 ഡോളറിൽ നിന്നും 553 ഡോളറിന്‍റെ വർധനയാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വരുത്തിയിരിക്കുന്നത്. ഇതോടെ സെപ്റ്റംബർ 1 മുതലോ അതിനു ശേഷമോ സമർപ്പിക്കുന്ന പുതിയ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് അപേക്ഷകൻ കാണിക്കേണ്ട മിനിമം ലിവിങ് എക്സ്പെൻസ് 23,448 ഡോളറാകും. യൂണിവേഴ്‌സിറ്റി ഓഫ് ടൊറൻ്റോ, യൂണിവേഴ്‌സിറ്റി ഓഫ് വിൻസർ തുടങ്ങിയ യൂണിവേഴ്‌സിറ്റികൾ പുതിയ നിരക്ക് അംഗീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിക്കൊപ്പം കുടുംബാംഗങ്ങൾ […]

എബോള യാത്രാവിലക്ക് സെപ്റ്റംബർ 28 വരെ നീട്ടി കാനഡ

എബോള ഭീതിയെത്തുടർന്ന് നടപ്പിലാക്കിയ അതിർത്തി വിലക്കുകളും യാത്രാ നിയന്ത്രണങ്ങളും 30 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്ക് തുടരുന്നത്. ഇതോടെ സെപ്റ്റംബർ 28 വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ പ്രോസസ്സിങ് നീട്ടിവെക്കും. നിലവിൽ സാധുവായ വീസ കൈവശമുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർക്കും കാനഡയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. രാജ്യത്ത് എബോള ഭീഷണി വളരെ കുറവാണെങ്കിലും രോഗതീവ്രത […]

‘കാനഡ സ്ട്രോങ് പാസ്’ ഇനി രണ്ടാഴ്ച മാത്രം; ഇളവുകൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

‘കാനഡ സ്ട്രോങ് പാസ്’ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ രണ്ട് ആഴ്ച മാത്രം ശേഷിക്കെ, കനേഡിയൻ പൗരന്മാരും വിനോദസഞ്ചാരികളും ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. സെപ്റ്റംബർ 7-ന് കാനഡ സ്ട്രോങ് പാസ് കാലാവധി അവസാനിക്കും. യുഎസുമായുള്ള വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിൽ വന്നതോടെ രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ […]

അപേക്ഷകർക്ക് തിരിച്ചടി: രജിസ്റ്റേർഡ് നഴ്സിങ് എക്സാമിനേഷൻ ഫീസ് കുത്തനെ കൂട്ടി കാനഡ

കാനഡയിൽ രജിസ്റ്റേർഡ് നഴ്സിങ് ലൈസൻസ് നേടുന്നതിനുള്ള നിർബന്ധിത യോഗ്യതാ പരീക്ഷയായ ‘നാഷണൽ കൗൺസിൽ ലൈസൻഷർ എക്സാമിനേഷൻ’ (NCLEX-RN) ഫീസ് നാഷണൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് ബോർഡ്സ് ഓഫ് നഴ്സിങ് (NSBN) കുത്തനെ വർധിപ്പിച്ചു. നിലവിൽ 360 കനേഡിയൻ ഡോളറായിരുന്ന പരീക്ഷാ ഫീസ് 58% വർധിപ്പിച്ച് 570 ഡോളറായാണ് ഉയർത്തിയത്. പുതുക്കിയ പരീക്ഷാ നിരക്കുകൾ 2027 ഫെബ്രുവരി 1 മുതലായിരിക്കും പ്രാബല്യത്തിൽ വരും. പരീക്ഷാ നടത്തിപ്പ്, സൈബർ സുരക്ഷ, ഡാറ്റാ സംരക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾ ഉയർന്നതും കഴിഞ്ഞ 25 […]