newsroom@amcainnews.com

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടി കാമ്പസിൽ മുപ്പത്തൊന്നുകാരനായ ബിരുദാനന്തര ബിരുദ വിദ്യാർഥി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ലക്ചർ ഹാൾ കോംപ്ലക്സിന്റെ മുകളിൽ നിന്നും ഒരാൾ വീണുവെന്ന വിവരം രാവിലെ എട്ടരയോടെയാണ് പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ പ്രദേശത്തിന്റെ ചുമതലയുള്ള കിഷൻഗഡ് പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, രാവിലെ എട്ടുമണിയോടെ പ്രധാന ഗേറ്റ് വഴി കാമ്പസിലെത്തിയ വിദ്യാർഥി […]

ഇനി വീസ വേഗത്തിൽ: കാനഡയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുഎസ്

കാനഡയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകർക്ക് പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ്. വീസ ഇന്‍റർവ്യൂ വേഗത്തിലാക്കുന്നതിനായി യുഎസ് എംബസിയിലും കാനഡയിലെ എല്ലാ യുഎസ് കോൺസുലേറ്റുകളിലും പണമടച്ചുള്ള യുഎസ് വീസ അപ്പോയിൻ്റമെൻ്റ് ഓപ്ഷൻ ആരംഭിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് അറിയിച്ചു. ഓഗസ്റ്റ് 18 മുതൽ ആരംഭിച്ച ഈ പൈലറ്റ് പ്രോഗ്രാം ഡിസംബർ 31 വരെ തുടരും. മെക്സിക്കോ, കൊളംബിയ, ഗ്വാട്ടിമാല, കോസ്റ്റാറിക്ക, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും സമാനമായ […]

കാനഡ അതികഠിന ശൈത്യകാലത്തിലേക്ക്: ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്

കാനഡയിലുടനീളം കടുത്ത തണുപ്പും ശക്തമായ മഞ്ഞുവീഴ്ചയും താപനില വ്യതിയാനങ്ങളും ഉൾപ്പെടുന്ന ശൈത്യകാലം അനുഭവപ്പെടുമെന്ന് ‘ഫാർമേഴ്‌സ് അൽമനാക്’ റിപ്പോർട്ട്. പരമ്പരാഗതമായി ആസ്ട്രോണമി, ഗ്രഹങ്ങളുടെ സ്ഥാനം, മറ്റ് സ്വാഭാവിക ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫാർമേഴ്‌സ് അൽമനാക് തങ്ങളുടെ കാലാവസ്ഥാ പ്രവചനങ്ങൾ തയ്യാറാക്കുന്നത്. ഒൻ്റാരിയോ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് പുറമേ, ആലിപ്പഴ വീഴ്ചയും മഞ്ഞുമഴയ്ക്കും സാധ്യതയുണ്ട്. ഗ്രേറ്റർ ലേക്ക് മേഖലയിലും പ്രേരി പ്രവിശ്യകളിലുമാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ ഏറ്റവും കൂടുതൽ പ്രകടമാകുക. വടക്കൻ മേഖലകളിൽ നിന്നും ആർട്ടിക് അന്തരീക്ഷത്തിൽ നിന്നും വീശിയടിക്കുന്ന […]

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിലുള്ള നാനാക്സർ സിഖ് ഗുരുദ്വാരയിലുണ്ടായ കത്തിക്കുത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 5:08-ഓടെ 14 സ്ട്രീറ്റിലെ ഹോഴ്സ്ഹിൽ റോഡിലുള്ള ഗുരുദ്വാരയിലാണ് സംഭവം. കേസിൽ ഉൾപ്പെട്ട ഒരാളെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തതായി എഡ്മിന്‍റൻ പോലീസ് സർവീസ് (EPS) അറിയിച്ചു. കത്തിക്കുത്തിൽ പരുക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ എഡ്മിന്‍റൻ-സ്ട്രാത്ത്കോണ എം.പി ഹെതർ മക്ഫെർസൺ അപലപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണവും ശക്തമായ നടപടികളും വേണമെന്നും അവർ ആവശ്യപ്പെട്ടു. അടുത്തിടെ രാജ്യത്തുടനീളമുള്ള നിരവധി സിഖ് […]

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു. തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) ആണ് മരിച്ചത്. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്‍റെയും മകനാണ്. ഭാര്യ ടീന. സാന്ദ്ര സഹോദരിയാണ്. പഠനത്തിൽ മികവ് പുലർത്തിയ കിരൺ M.Tech പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 24 ന് ഈസ്റ്റേൺ ടൈം […]