newsroom@amcainnews.com

എഡ്മിന്‍റനിലെ നാനാക്സർ സിഖ് ഗുരുദ്വാരയിൽ കത്തിക്കുത്ത്; ഒരു പ്രതി അറസ്റ്റിൽ

ആൽബർട്ട തലസ്ഥാനമായ എഡ്മിന്‍റനിലുള്ള നാനാക്സർ സിഖ് ഗുരുദ്വാരയിലുണ്ടായ കത്തിക്കുത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 5:08-ഓടെ 14 സ്ട്രീറ്റിലെ ഹോഴ്സ്ഹിൽ റോഡിലുള്ള ഗുരുദ്വാരയിലാണ് സംഭവം. കേസിൽ ഉൾപ്പെട്ട ഒരാളെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തതായി എഡ്മിന്‍റൻ പോലീസ് സർവീസ് (EPS) അറിയിച്ചു. കത്തിക്കുത്തിൽ പരുക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തെ എഡ്മിന്‍റൻ-സ്ട്രാത്ത്കോണ എം.പി ഹെതർ മക്ഫെർസൺ അപലപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണവും ശക്തമായ നടപടികളും വേണമെന്നും അവർ ആവശ്യപ്പെട്ടു. അടുത്തിടെ രാജ്യത്തുടനീളമുള്ള നിരവധി സിഖ് ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ കാൽഗറിയിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ഭീഷണി ലഭിച്ചിരുന്നു.

You might also like
GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

Top Picks for You
Top Picks for You