ഒൻ്റാരിയോ റെക്സ്‌ഡെയ്‌ലിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: യുവാവ് അറസ്റ്റിൽ

ഒൻ്റാരിയോ റെക്സ്‌ഡെയ്‌ലിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഹംബർവുഡ്-റെക്‌സ്‌ഡെയ്‌ൽ ബൊളിവാർഡിലെ ആർബർവുഡ് ഡ്രൈവിലുള്ള വീട്ടിലായിരുന്നു സംഭവം. 26 വയസ്സുള്ള നവനീത് കൗർ ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ബ്രാംപ്ടണിൽ നിന്നുള്ള 37 കാരനായ ഷാർൺജീത് സിങ് എന്നയാളിനെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പോലീസ് അറിയിച്ചു. നവനീത് കൗർ കൊല്ലപ്പെടുന്നതിന് മുന്നേ ഷാർൺജീതുമായി വാക്കുതർക്കം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തുടർന്നാണ് നവനീത് കൗറിനു വെടിയേറ്റത്. പ്രതി […]
യു.എ.ഇയിൽ ഒറ്റ മെഗാ ഷോയുമായി എസ്.ബി ഗേൾസ്; ദുബായ് ഷോയുടെ പ്രഖ്യാപനം അബുദാബി വേദിയിൽ

ദുബായ്: ഫിലിപ്പിനോ പെൺകുട്ടികളുടെ പ്രശസ്ത സംഗീതബാൻഡായ എസ്.ബി ഗേൾസിന്റെ (SB Girls) യു.എ.ഇ പര്യടനത്തിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ. മുൻപ് പ്രഖ്യാപിച്ചിരുന്ന രണ്ടു വെവ്വേറെ പരിപാടികൾക്ക് പകരം, ഓഗസ്റ്റ് 8-ന് അബുദാബിയിലെ പ്രശസ്തമായ എത്തിഹാദ് അരീനയിൽ (Etihad Arena) ഒറ്റ വൻകിട സംഗീത വിരുന്നായി പരിപാടി നടത്താൻ പ്രൊഡ്യൂസർമാരായ പ്രോഎക്സ്പെർട്സും ലക്ചറിസ്റ്റ് സി.ബി.എം ഹൗസ് ഈവന്റ്സും തീരുമാനിച്ചു. അതേസമയം, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് ഷോ റദ്ദാക്കിയിട്ടില്ലെന്ന് പ്രോഎക്സ്പെർട്സ് അറിയിച്ചു. ഓഗസ്റ്റ് 8-ന് അബുദാബിയിൽ നടക്കുന്ന […]
ചരിത്രം കുറിച്ച ലൂയീസ് ബ്രൗണിന് 48 വയസ്സ്; വന്ധ്യതാ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ച ഐ.വി.എഫിന്റെ കഥ

ലോകമെമ്പാടുമുള്ള ദമ്പതികൾക്ക് മാതാപിതാക്കളാകാനുള്ള വലിയൊരു പ്രതീക്ഷയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) എന്ന ചികിത്സാരീതി. ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട്, 1978 ജൂലൈ 25-ന് ഇംഗ്ലണ്ടിൽ പിറന്ന ലോകത്തിലെ ആദ്യത്തെ ഐ.വി.എഫ്. കുഞ്ഞായ ലൂയീസ് ജോയ് ബ്രൗണിന് ഇപ്പോൾ 48 വയസ്സ് തികഞ്ഞിരിക്കുകയാണ്. വന്ധ്യത അനുഭവിക്കുന്ന അനേകം ആളുകളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ലൂയീസിന്റെ ജനനം അക്കാലത്ത് മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ലോകശ്രദ്ധ നേടുകയും ചെയ്തിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ലെസ്ലി ബ്രൗണിനും ജോൺ ബ്രൗണിനും ലൂയീസ് എന്ന മകൾ പിറക്കുന്നത്. […]
കാനഡയിലെ മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകൻ ദിവാകരൻ കല്ലിടുംബിൽ നിര്യാതനായി

കാനഡയിലെ ആദ്യകാല മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്ന ദിവാകരൻ കല്ലിടുംബിൽ നിര്യാതനായി. 86 വയസ്സായിരുന്നു. ജൂലൈ 22-ന് സ്വവസതിയിലായിരുന്നു അന്ത്യം. 1972-ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഭാര്യ വത്സല. മക്കൾ : മാല, സീമ, ജെയർ (ടീന). ജൂലൈ 29, ബുധനാഴ്ച രാവിലെ 8:30 മുതൽ 9:45 വരെ കിച്ചനറിലെ ഹെൻറി വാൽസർ ഫ്യൂണറൽ ഹോമിൽ പൊതുദർശനം. തുടർന്ന് രാവിലെ 10:00 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
കാട്ടുതീ പുക പടരുന്നു: കാൽഗറിയിൽ വായുമലിനീകരണം രൂക്ഷം

വടക്കൻ സസ്കാച്ചെവാനിലും നോർത്ത് വെസ്റ്റ് ടെറിട്ടറിയിലും പടർന്നുപിടിച്ച കാട്ടുതീയിൽ നിന്നുള്ള പുക കാൽഗറിയിൽ വായുമലിനീകരണം രൂക്ഷമാക്കിയതായി റിപ്പോർട്ട്. ഇതോടെ വടക്കേ അമേരിക്കയിൽ ഏറ്റവും മോശം വായുനിലവാരമുള്ള നഗരങ്ങളിലൊന്നായി കാൽഗറി മാറി. സൗത്ത് വെസ്റ്റ് കാൽഗറിയിലെ എവർസ്റ്റോൺ മേഖലയിൽ വായുനിലവാര സൂചിക 206 രേഖപ്പെടുത്തിയപ്പോൾ, നഗരത്തിൻ്റെ മറ്റ് പ്രധാന ഭാഗങ്ങളിൽ സൂചിക 190-ന് മുകളിലാണ് കുട്ടികൾ, വയോധികർ, ഗർഭിണികൾ, ഹൃദ്രോഗ-ശ്വാസകോശ രോഗികൾ എന്നിവർ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൂടാതെ, തുറസ്സായ സ്ഥലങ്ങളിലെ വ്യായാമങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും, […]