newsroom@amcainnews.com

ഗോര്‍ഡി ഹൗ പാലം ഉദ്ഘാടനച്ചടങ്ങ്: യുഎസ് പ്രതിനിധികളെ ഒഴിവാക്കി കാനഡ

യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം ഉദ്ഘാടനത്തിന് മുമ്പേ രാഷ്ട്രീയ വിവാദത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അമേരിക്ക പ്രതിനിധികളെ കാനഡ ഒഴിവാക്കി. എട്ട് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായ 6.4 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവിലുള്ള പാലം അമേരിക്കയിലെ ഡെട്രോയിറ്റിനെയും കാനഡയിലെ വിന്‍സറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതയാണ്. ഉദ്ഘാടനച്ചടങ്ങില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയുടെ പുതിയ തീരുവ നടപടികളുടെ പശ്ചാത്തലത്തില്‍ കാനഡ […]

ക്യാബിൻ ക്രൂ അംഗങ്ങളുടെ പണിമുടക്ക്: ടിക്കറ്റുകൾ റദ്ദാക്കാൻ അവസരമൊരുക്കി വെസ്റ്റ്‌ജെറ്റ്

ക്യാബിൻ ക്രൂ അംഗങ്ങൾ പണിമുടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റുകളിൽ സൗജന്യമായി മാറ്റങ്ങൾ വരുത്താനും റദ്ദാക്കാനും അവസരം നൽകി വെസ്റ്റ്‌ജെറ്റ് എയർലൈൻ. ജൂലൈ 30-നും ഓഗസ്റ്റ് 4-നും ഇടയിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഇളവ് പ്രയോജനപ്പെടുത്താം. ശമ്പള വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 4,400-ഓളം വരുന്ന ക്യാബിൻ ക്രൂ അംഗങ്ങൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ട് മുതൽ ജീവനക്കാർക്ക് നിയമപരമായി സമരം ആരംഭിക്കാൻ സാധിക്കും. ഇതോടെ ഓഗസ്റ്റിലെ നീണ്ട അവധിക്കാലത്തെ യാത്രകളെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കാൽഗറി […]

ഉഷ്ണതരംഗത്തിൽ ഉരുകി ബ്രിട്ടീഷ് കൊളംബിയ: ജാഗ്രതാ നിർദ്ദേശം

ബ്രിട്ടീഷ് കൊളംബിയയിലുള്ള ലൈറ്റനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. ബുധനാഴ്ച ലൈറ്റനിൽ താപനില 41.2 ഡിഗ്രി സെൽഷ്യസിലെത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതോടെ 2006-ൽ സ്ഥാപിച്ച പ്രതിദിന താപനില റെക്കോർഡ് തകർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഫ്രേസർ കന്യോൻ മേഖലയിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയരുന്നത്. ലൈറ്റൺ ഉൾപ്പെടെ ബ്രിട്ടീഷ് കൊളംബിയയിലെ 12 പ്രദേശങ്ങളിലാണ് ബുധനാഴ്ച പുതിയ റെക്കോർഡ് ചൂട് കുറച്ചത്. കാട്ടുതീയിൽ വൻ നാശനഷ്ടം സംഭവിച്ച ലൈറ്റനിൽ 2021 ജൂണിൽ 49.6 […]

എഞ്ചിൻ തീപിടുത്ത സാധ്യത: ബ്രോങ്കോ കാറുകൾ തിരിച്ചുവിളിച്ച് ഫോർഡ്

എഞ്ചിൻ കമ്പാർട്ടുമെൻ്റിലെ വയറിങ് ഹാർനെസ് ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയും തീപിടിക്കാൻ കാരണമാവുകയും ചെയ്യുന്നതിനാൽ കാനഡയിൽ 36,000-ത്തിലധികം ബ്രോങ്കോ കാറുകൾ തിരിച്ചുവിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. 2021-2026 മോഡൽ 565,691 ഫോർഡ് ബ്രോങ്കോസും ബ്രോങ്കോ റാപ്റ്ററുകളും തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. ആ വാഹനങ്ങളിൽ ഏകദേശം 1 ശതമാനത്തിന് വയറിംഗ് ഹാർനെസ് തകരാറുണ്ടെന്നും ഫോർഡ് അറിയിച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് വാഹന ഉടമകൾക്ക് 1-866-436-7332 എന്ന നമ്പറിൽ ഫോർഡ് […]

പിയർ ലേക്ക് കാട്ടുതീ: ബ്രിട്ടീഷ് കൊളംബിയയിലെ ക്ലിന്‍റണിൽ ഒഴിപ്പിക്കൽ ഉത്തരവ്

നിയന്ത്രണാതീതമായി കത്തിപ്പടരുന്ന കാട്ടുതീയെത്തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിലെ ക്ലിന്‍റണിലെ മുഴുവൻ നിവാസികളോടും ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചു. 568 ജനസംഖ്യയും 291 സ്വകാര്യ വാസസ്ഥലങ്ങളുമുള്ള ഈ ഗ്രാമം പൂർണ്ണമായി ഒഴിപ്പിക്കണമെന്ന് തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റ് ഉത്തരവ് നൽകി. കാട്ടുതീ കാരണം ഗ്രാമത്തിന് സമീപമുള്ള ഹൈവേ 97 അടച്ചിട്ടതായി ഡ്രൈവ്ബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഴിപ്പിക്കുന്ന ഗ്രാമവാസികൾക്കായി കംലൂപ്സിൽ 1655 ഐലൻഡ് പാർക്ക് വേയിൽ സ്ഥിതി ചെയ്യുന്ന മക്ആർതർ ഐലൻഡ് സ്‌പോർട് ആൻഡ് ഇവന്‍റസ് സെന്‍ററിൽ താൽക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈ 17-ന് കണ്ടെത്തിയ […]

കെയ്പ് ബ്രെറ്റൺ മലയാളി അസോസിയേഷൻ ഓണാഘോഷം ‘‘ഓണനിലാവ് 2026’’ ഓഗസ്റ്റ് 29-ന്

കേരളത്തനിമയും പാരമ്പര്യവും ഒത്തിണക്കി കെയ്പ് ബ്രെറ്റൺ മലയാളി അസോസിയേഷൻ (CBMA) ഈ വർഷവും ഓണം ആഘോഷിക്കുന്നു. ഓണനിലാവ് 2026’ എന്ന പേരിൽ Glace Bay Miners Forum-ലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഓണാഘോഷത്തോടൊപ്പം അസോസിയേഷന്‍റെ അഞ്ചാം വാർഷികവും കൊണ്ടാടുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കല-കായിക മത്സരങ്ങൾ, ചെണ്ടമേളവും ഫ്യൂഷൻ അവതരണവും, തിരുവാതിര, സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓണനിലാവ് 2026-ൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് […]