newsroom@amcainnews.com

ക്യാബിൻ ക്രൂ അംഗങ്ങളുടെ പണിമുടക്ക്: ടിക്കറ്റുകൾ റദ്ദാക്കാൻ അവസരമൊരുക്കി വെസ്റ്റ്‌ജെറ്റ്

ക്യാബിൻ ക്രൂ അംഗങ്ങൾ പണിമുടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റുകളിൽ സൗജന്യമായി മാറ്റങ്ങൾ വരുത്താനും റദ്ദാക്കാനും അവസരം നൽകി വെസ്റ്റ്‌ജെറ്റ് എയർലൈൻ. ജൂലൈ 30-നും ഓഗസ്റ്റ് 4-നും ഇടയിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഇളവ് പ്രയോജനപ്പെടുത്താം. ശമ്പള വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 4,400-ഓളം വരുന്ന ക്യാബിൻ ക്രൂ അംഗങ്ങൾ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ട് മുതൽ ജീവനക്കാർക്ക് നിയമപരമായി സമരം ആരംഭിക്കാൻ സാധിക്കും. ഇതോടെ ഓഗസ്റ്റിലെ നീണ്ട അവധിക്കാലത്തെ യാത്രകളെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കാൽഗറി ആസ്ഥാനമായ എയർലൈൻ.

അതേസമയം പണിമുടക്ക് ഒഴിവാക്കാൻ ജീവനക്കാരുടെ യൂണിയനുമായി ചർച്ച പുരോഗമിക്കുകയാണെന്ന് വെസ്റ്റ്‌ജെറ്റ് വക്താവ് അറിയിച്ചു. ഇരുപക്ഷവും പണിമുടക്ക് ഒഴിവാക്കാൻ ചർച്ചകൾ ആരംഭിച്ചതായി യൂണിയൻ വക്താവ് ആലിയ ഹുസൈൻ പറഞ്ഞു. പതിനായിരക്കണക്കിന് യാത്രക്കാരെ വലച്ച് 2024 വേനൽക്കാലത്ത് വെസ്റ്റ്‌ജെറ്റ് ജീവനക്കാർ പണിമുടക്കിയിരുന്നു.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Top Picks for You
Top Picks for You