ജാർഖണ്ഡ് സർക്കാർ പരീക്ഷ എഴുതാതെ 75% ഉദ്യോഗാർത്ഥികൾ

ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (JSSC) ഫീൽഡ് വർക്കർ നിയമന പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളിൽ 75 ശതമാനത്തോളം പേർ പരീക്ഷ എഴുതിയില്ല. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ദൂരക്കൂടുതലും അഡ്മിറ്റ് കാർഡ് സംബന്ധിച്ച ഇമെയിൽ സന്ദേശങ്ങൾ ലഭിക്കാൻ വൈകിയതുമാണ് പ്രധാന കാരണമായി ആരോപിക്കപ്പെടുന്നത്. 2024-ൽ JSSC വിജ്ഞാപനം ചെയ്ത 510 ഫീൽഡ് വർക്കർ തസ്തികകളിലേക്ക് ജൂലൈ 19-നാണ് പരീക്ഷ നടത്തിയത്. വിജ്ഞാപനം വന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷം നടന്ന ഈ നിയമന പരീക്ഷയ്ക്ക് 3 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് അപേക്ഷിച്ചിരുന്നത്.
സസ്‌കാച്ചെവനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും

കാനഡയിലെ സസ്‌കാച്ചെവനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശി ഭീഷ്മ രാജ്യഗുരുവിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കും. ഇതിനായി ആരംഭിച്ച ഗോഫണ്ട്മീ ക്യാമ്പെയ്നിലൂടെ 80,000 ഡോളറോളം സമാഹരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി റെജീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാനഡയിൽ ഉന്നതപഠനത്തിനെത്തിയ ഭീഷ്മ രാജ്യഗുരുവും, കാനഡയിലെ പ്രശസ്ത ഫുട്ബോൾ താരം ജെയ്ഡൻ ഡാൽകെയും മരിച്ചത്. 2022-ലാണ് ഭീഷ്മ ഉപരിപഠനത്തിനായി കാനഡയിലെത്തിയത്. റോഡിന്‍റെ തെറ്റായ വശത്തുകൂടി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മദ്യപിച്ചാണ് ജെയ്ഡൻ വാഹനം ഓടിച്ചതെന്നും, അപകടത്തിന് അരമണിക്കൂർ മുൻപ് […]
ടോട്ടൽ ചെസ്സ് ടൂറിന്റെ (Total Chess Tour) പൈലറ്റ് ടൂർണമെന്റിലേക്ക് യോഗ്യത നേടി ഗുകേഷും വൈശാലിയും അടക്കം 5 ഇന്ത്യക്കാർ.

24 കളിക്കാർ അണിനിരക്കുന്ന ടോട്ടൽ ചെസ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂറിന്റെ പൈലറ്റ് ഇവന്റിൽ മാഗ്നസ് കാൾസൺ പ്രധാന ആകർഷണമാകും. ഈ വർഷം നവംബർ 10 മുതൽ 21 വരെ ബുഡാപെസ്റ്റിലെ അനാന്താര ന്യൂയോർക്ക് പാലസ് ഹോട്ടലിലാണ് പൈലറ്റ് ടൂർണമെന്റ് നടക്കുന്നത്. നോർവീജിയൻ ഫുട്ബോൾ താരം എർലിംഗ് ഹാലൻഡിന്റെ (Erling Haaland) പിന്തുണയോടെ നടക്കുന്ന ടോട്ടൽ ചെസ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ടൂർ, ബ്ലിറ്റ്സ്, റാപ്പിഡ്, ഫാസ്റ്റ് ക്ലാസിക് ഫോർമാറ്റുകളിൽ ചെസ്സിലെ ഏറ്റവും മികച്ച കളിക്കാരനെ കണ്ടെത്താനാണ് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച […]
ആഗോള പാസ്‌പോർട്ട് റാങ്കിങ്: ഏഴാം സ്ഥാനം നിലനിർത്തി കാനഡ

ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ മേധാവിത്വം നിലനിർത്തി കാനഡ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൻ്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ ഏഴാം സ്ഥാനത്താണ്. തുടർച്ചയായ മൂന്നാം വർഷമാണ് കാനഡ ഏഴാം സ്ഥാനത്തെത്തുന്നത്. ഇതോടെ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ-ഫ്രീ ആക്‌സസ്, വീസ ഓൺ അറൈവൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനുകൾ (ഇടിഎ) എന്നിവയിൽ നിന്നുള്ള പ്രത്യേകാവകാശം നേടിക്കൊണ്ട് വീസയില്ലാതെ 183 രാജ്യങ്ങൾ സന്ദർശിക്കാനാകും. നിരവധി രാജ്യങ്ങളുമായി കാനഡ പുലർത്തുന്ന ശക്തമായ നയതന്ത്ര […]
വനമേഖലകൾ കത്തിയമരുന്നു: കാട്ടുതീ ഭീതിയിൽ ഒൻ്റാരിയോ

പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീ ദുരന്തമാണ് ഈ വർഷം ഒൻ്റാരിയോ നേരിടുന്നതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 7,250 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കാട്ടുതീയിൽ കത്തിയമർന്നതായി ഫോർഡ് സർക്കാർ അറിയിച്ചു. 2021-ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നാശനഷ്ടത്തിൻ്റെ നിരക്കുകളെയും മറികടക്കുകയാണ് ഇത്തവണത്തെ ദുരന്തം. ഇതുവരെ പ്രവിശ്യയിൽ ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. പ്രധാനമായും വടക്കൻ ഒൻ്റാരി മേഖലകളിലാണ് കാട്ടുതീ വൻ നാശനഷ്ടം വിതച്ചിരിക്കുന്നത്. നിരവധി താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റ പാർപ്പിക്കുകയും മേഖലയിൽ വായു ഗുണനിലവാരം […]
ഫ്രഞ്ച് ലാംഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 5,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ലാംഗ്വേജ് പ്രൊവിഷ്യൻസി വിഭാഗത്തിൽ ജൂലൈ 22-ന് നടന്ന ഈ നറുക്കെടുപ്പിലെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 399 ആയിരുന്നു. ഇത് ജൂലൈ 9-ന് നടന്ന ഈ വിഭാഗത്തിലെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 21 പോയിൻ്റിന്‍റെ കുത്തനെ ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ മാർച്ച് 18-ന് 393-ൽ എത്തിയതിനുശേഷം, 4,000 ഇൻവിറ്റേഷൻ […]
കാനഡയിൽ 60,000 ഡോളറിന്റെ വാടക തട്ടിപ്പിൽ ഇന്ത്യൻ വംശജ അറസ്റ്റിൽ.

പീൽ റീജിയണൽ പോലീസിന്റെ (Peel Regional Police) കണക്കനുസരിച്ച്, പ്രതി 2025 മേയ് മാസത്തിനും 2026 ഫെബ്രുവരി മാസത്തിനുമിടയിൽ ബേസ്‌മെന്റ് അപാര്‌ട്‌മെന്റുകൾ ഉൾപ്പെടെയുള്ള വാടക വീടുകളുടെ പരസ്യം സോഷ്യൽ മീഡിയ വഴി നൽകിയതായി ആരോപിക്കപ്പെടുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട ആളുകൾ വാടക കരാറുകളിൽ ഒപ്പിടുകയും ആദ്യത്തെയും അവസാനത്തെയും മാസങ്ങളിലെ വാടക തുക അഡ്വാൻസ് ഡെപ്പോസിറ്റായി നൽകുകയും ചെയ്തു. വാടകക്കാർ സാധനങ്ങളുമായി പരസ്യത്തിൽ നൽകിയ വിലാസത്തിൽ എത്തിയപ്പോൾ മാത്രമാണ് വീടുകൾ ലഭ്യമായിരുന്നില്ലെന്ന വിവരം പുറത്തറിയുന്നത്. പല കേസുകളിലും, ചതിക്കപ്പെട്ടു […]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേപ്പർ ചോർച്ചയിലെ ‘കടുത്ത ശിക്ഷ’ വാഗ്ദാനവും സി.ജെ.പി.യുടെ പ്രതികരണവും.

പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, “നമ്മുടെ യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരോട് ഒരു ദയയുമുണ്ടാകില്ല” എന്നും വ്യക്തമാക്കി. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ (X) പ്രധാനമന്ത്രി കുറിച്ചു: “പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.” വിദ്യാഭ്യാസ […]