newsroom@amcainnews.com

ഫ്ലോറിഡയിൽ ഐസിഇ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടയാൾ ട്രക്ക് ഇടിച്ച് മരിച്ചു

ഐസിഇ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനിടെ രക്ഷപെടാന്‍ ശ്രമിച്ച് ഒരാള്‍ ട്രക്ക് ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെ ഓഗസ്റ്റിനിലാണ് സംഭവം. ഐസിഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഉദ്യോഗസ്ഥരും ഐസിഇ ഏജൻ്റുമാരും ഒരു പാർക്കിങ് സ്ഥലത്ത് കാറിലുണ്ടായിരുന്ന ഒരു സംഘത്തെ സമീപിച്ചതായി എഫ്എച്ച്പി വക്താവ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും, അവരില്‍ ഒരാളെ ട്രാക്ടര്‍-ട്രെയിലര്‍ ലോറി ഇടിച്ചതായി എഫ്എച്ച്പി വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

കാട്ടുതീ പുകയിൽ മുങ്ങി ക്യുബെക് നഗരം: വായു മലിനീകരണം രൂക്ഷം

ക്യുബെക്കിലെ ലാ ട്യൂക്ക് (La Tuque) നഗരത്തിൽ പകൽ രാത്രി പോലെ ഇരുണ്ടു. കാട്ടുതീപുക മൂടിയ നഗരത്തിന്‍റെ ആകാശം ഏതാനും നിമിഷങ്ങൾക്കുള്ളിൽ കറുത്ത മേഘങ്ങളാൽ പൂർണമായി മൂടപ്പെട്ടു. പിന്നാലെ ശക്തമായ ഇടിമിന്നലും കാറ്റും ആരംഭിച്ചതോടെ നഗരം രാത്രിയിലെന്ന പോലെ ഇരുണ്ടു. അപൂർവമായ ഈ കാഴ്ച നിരവധി പേരാണ് ക്യാമറയിൽ പകർത്തിയത്. ഇടിമിന്നലിന് മണിക്കൂറുകൾക്ക് മുമ്പ്, ലാ ട്യൂക്കെയുടെ ആകാശം കാനഡയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നുള്ള കാട്ടുതീ പുക കൊണ്ട് മൂടിയിരുന്നു. അമേരിക്കൻ വിനോദസഞ്ചാരികളായ സാറ ലെറ്റ്‌സ്‌കിയും ഭർത്താവ് […]

കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് തുക വർധിപ്പിച്ചു; വിതരണം ജൂലൈ 16 മുതൽ

രാജ്യത്തെ അർഹരായ ഭിന്നശേഷിക്കാർക്ക് ആശ്വാസമായി കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് ജൂലൈ 16 വ്യാഴാഴ്ച മുതൽ അകൗണ്ടിലെത്തുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA) അറിയിച്ചു. പണപ്പെരുപ്പത്തെത്തുടർന്ന് 2.1% വർധിപ്പിച്ചതോടെ പ്രതിമാസം 204.20 ഡോളറായിരിക്കും ഇനി കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് ആയി ലഭിക്കുക. കൂടാതെ, ഡിടിസി സർട്ടിഫിക്കറ്റ് ചെലവുകൾക്കായി സെപ്റ്റംബർ 17-ന് 150 ഡോളർ പ്രത്യേക സഹായധനവും ലഭിക്കും. ഇതിനായി നിലവിലെ ഗുണഭോക്താക്കൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. പുതിയ അപേക്ഷകർക്ക് സർവീസ് കാനഡ വഴി അപേക്ഷിക്കാം. വാർഷികാടിസ്ഥാനത്തിൽ കാനഡ ഡിസെബിലിറ്റി ബെനഫിറ്റ് […]

ഉഷ്ണതരംഗത്തിൽ വെന്തുരുകി കാനഡ: ഹ്യുമിഡെക്സ് സ്കെയിൽ 45 ലേക്ക്

കടുത്ത ചൂടിൽ വിയർത്ത് കനേഡിയൻ ജനത. കാനഡയിലെ വിവിധ പ്രവിശ്യകളിൽ അന്തരീക്ഷ ഊഷ്മാവും ആർദ്രതയും (ഈർപ്പം) കൂടിച്ചേരുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതയുടെ തോത് കണക്കാക്കാൻ ഉപയോഗിക്കുന്ന ഹ്യുമിഡെക്സ് സൂചിക 45 വരെ ഉയരുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗത്തെ തുടർന്ന് മാനിറ്റോബ, ക്യുബെക്, ഒൻ്റാരിയോ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉഷ്ണതരംഗം ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കടുത്ത ചൂടിനൊപ്പം കാട്ടുതീ പടരുന്നതും മാനിറ്റോബ, ഒൻ്റാരിയോ, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് […]

സ്പാനിഷ് വസന്തം: ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ സെമിഫൈനലിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ ആദ്യ ലീഡ് എടുത്തത്. പിന്നാലെ രണ്ടാം പകുതിയിൽ പെ‍ഡ്രോ പോറോ സ്പെയിനിന്‍റെ ലീഡ് രണ്ടായി ഉയർത്തി. (2–0). ഈ ലോകകപ്പിൽ ആദ്യമായാണ് ഫ്രാൻസ് പിന്നിലാകുന്നത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും ആധികാരിക ജയങ്ങളുമായാണ് ഫ്രാൻസ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ […]