newsroom@amcainnews.com

കാട്ടുതീ പുകയിൽ മുങ്ങി ക്യുബെക് നഗരം: വായു മലിനീകരണം രൂക്ഷം

ക്യുബെക്കിലെ ലാ ട്യൂക്ക് (La Tuque) നഗരത്തിൽ പകൽ രാത്രി പോലെ ഇരുണ്ടു. കാട്ടുതീപുക മൂടിയ നഗരത്തിന്‍റെ ആകാശം ഏതാനും നിമിഷങ്ങൾക്കുള്ളിൽ കറുത്ത മേഘങ്ങളാൽ പൂർണമായി മൂടപ്പെട്ടു. പിന്നാലെ ശക്തമായ ഇടിമിന്നലും കാറ്റും ആരംഭിച്ചതോടെ നഗരം രാത്രിയിലെന്ന പോലെ ഇരുണ്ടു. അപൂർവമായ ഈ കാഴ്ച നിരവധി പേരാണ് ക്യാമറയിൽ പകർത്തിയത്. ഇടിമിന്നലിന് മണിക്കൂറുകൾക്ക് മുമ്പ്, ലാ ട്യൂക്കെയുടെ ആകാശം കാനഡയുടെ വടക്കൻ പ്രദേശങ്ങളിൽ നിന്നുള്ള കാട്ടുതീ പുക കൊണ്ട് മൂടിയിരുന്നു. അമേരിക്കൻ വിനോദസഞ്ചാരികളായ സാറ ലെറ്റ്‌സ്‌കിയും ഭർത്താവ് ബില്ലും ഈ അവസ്ഥയെ “ഭയപ്പെടുത്തുന്ന അനുഭവം” എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ചൂടും പുകയും കാരണം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണെന്ന് പ്രദേശവാസിയായ മാർക്ക് ലാറാം പറയുന്നു.

ചൊവ്വാഴ്ച, കാട്ടുതീയിൽ നിന്നുള്ള പുക ഒൻ്റാരിയോയിലും മാനിറ്റോബയിലും വായുഗുണനിലവാരം മോശമാക്കുകയും ദൃശ്യപരത കുറയുമെന്നും എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. പുകയുടെ അളവ് കൂടുന്നതിനനുസരിച്ച് ആരോഗ്യപരമായ അപകടസാധ്യതകളും വർധിക്കും. ആളുകൾ പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്നും ഔട്ട്ഡോർ സ്പോർട്സ്, പ്രവർത്തനങ്ങൾ, പരിപാടികൾ എന്നിവ കുറയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Top Picks for You
Top Picks for You