ഐസിഇ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനിടെ രക്ഷപെടാന്‍ ശ്രമിച്ച് ഒരാള്‍ ട്രക്ക് ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെ ഓഗസ്റ്റിനിലാണ് സംഭവം. ഐസിഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഉദ്യോഗസ്ഥരും ഐസിഇ ഏജൻ്റുമാരും ഒരു പാർക്കിങ് സ്ഥലത്ത് കാറിലുണ്ടായിരുന്ന ഒരു സംഘത്തെ സമീപിച്ചതായി എഫ്എച്ച്പി വക്താവ് അറിയിച്ചു.
വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും, അവരില്‍ ഒരാളെ ട്രാക്ടര്‍-ട്രെയിലര്‍ ലോറി ഇടിച്ചതായി എഫ്എച്ച്പി വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.







