newsroom@amcainnews.com

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ‘ആവണിത്തെന്നല്‍ 2026’ ഓഗസ്റ്റ് 15ന്

ടെക്സസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നു. ‘അവണിത്തെന്നല്‍ 2026’ എന്ന പേരിൽ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോള്‍ഫോ സിവിക് സെന്‍ററിലാണ് (Johnnie Arolfo Civic Center) ഓണം ആഘോഷിക്കുന്നത്. സമാജം പ്രവര്‍ത്തനം ആരംഭിച്ച് പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡൻ്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു. രാവിലെ […]

വിപിഎൻ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്ര സർക്കാർ

ഇന്ത്യയിൽ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പുതിയ നിയമ നിർമ്മാണത്തിനൊരുങ്ങുന്നു. രാജ്യത്ത് നിരോധിച്ചിട്ടുള്ള വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വിപിഎൻ സഹായത്തോടെ ആളുകൾ വ്യാപകമായി സന്ദർശിക്കുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പുതിയ നിയമപ്രകാരം വിപിഎൻ കമ്പനികൾ നിർബന്ധമായും ഇന്ത്യയിൽ ഓഫീസുകൾ ആരംഭിക്കേണ്ടി വരും. കൂടാതെ, സർക്കാർ നിർദ്ദേശങ്ങളും അന്വേഷണ ഏജൻസികളുടെ ആവശ്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ രാജ്യത്ത് തന്നെ നിയമിക്കുകയും വേണം. ഈ നിയമങ്ങൾ […]

യു.എസ് – ഇറാൻ ചർച്ചകളും ട്രംപിന്റെ പ്രസ്താവനകളും

അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഒരു സ്ഥിരമായ സമാധാന കരാറിലെത്തുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച ഭൂരിഭാഗം നിബന്ധനകളും ഇറാൻ അംഗീകരിച്ചിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ സി.എൻ.ബി.സി മാധ്യമപ്രവർത്തകൻ ജോ കെർണന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ചർച്ചകളുടെ അന്തിമഫലം എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും, എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ നിലവിൽ […]

മുണ്ടിനീര് രോഗവ്യാപനവും പ്രതിരോധവും

ആലപ്പുഴ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ, ഇതിന്റെ ഇൻകുബേഷൻ കാലാവധിയായ 21 ദിവസം വിദ്യാലയത്തിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 1 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ഈ അവധി അനുവദിച്ചിരിക്കുന്നത്. ഉമിനീർ ഗ്രന്ഥികളെ ലക്ഷ്യമിടുന്ന ‘പാരാമിക്സോവൈറസ്’ പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. രോഗബാധിതരുടെ […]

കേരളത്തിൽ ഇക്കുറിയും കാലവർഷം ചതിക്കും; വരും മാസങ്ങളിലും മഴ കുറയാൻ സാധ്യത

കേരളത്തിൽ ജൂലൈ മാസത്തിലും മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിനേക്കാൾ വളരെ ദുർബലമാകാനാണ് സാധ്യത കാണുന്നത്. സാധാരണയായി ജൂൺ മാസത്തിൽ മഴ കുറഞ്ഞാലും ജൂലൈയിലെ ശക്തമായ പെയ്ത്തിലൂടെയാണ് ആ കുറവ് നികത്തപ്പെടാറുള്ളത്. എന്നാൽ ഇത്തവണ കാലവർഷം തുടങ്ങിയതു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 33 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. പസഫിക് സമുദ്രോപരിതലത്തിൽ തുടരുന്ന എൽനിനോ പ്രതിഭാസമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. എൽനിനോ […]

ഡാലസിൽ ആത്മീയ സംഗീതമഴ; ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് ജൂലൈ 25-ന്

ഡാലസിൽ ആത്മീയ സംഗീത വിരുന്നൊരുക്കി ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് ക്രിസ്തീയ സംഗീത സന്ധ്യ ജൂലൈ 25 നടക്കും. വൈകുന്നേരം ആറു മണിക്ക് ഇർവിങിലെ സെൻ്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് (1627 E. Shady Grove Rd, Irving, TX) ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന ഡിവൈൻ ഹാർട്ട്‌ബീറ്റ്സ് സംഗീതമഴയിൽ ക്രിസ്തീയ ഗാനങ്ങൾ, ആരാധന, കൂട്ടായ്മ, സംഗീതശുശ്രൂഷ എന്നിവ ഒരുക്കിയിട്ടുണ്ട്. ഡാലസിലെ വിവിധ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന ഈ സംഗീതസായാഹ്നം വിശ്വാസികൾക്ക് ആത്മീയ അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. സഭയുടെ വിവിധ […]

CUSMA കരാർ പുതുക്കില്ല; കാനഡയും മെക്സിക്കോയും പ്രതിസന്ധിയിലാക്കി യുഎസ്

കാനഡയും മെക്സിക്കോയും ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറായ CUSMA -( Canada-U.S.-Mexico Agreement) നിലവിലെ രൂപത്തിൽ തുടരാൻ സാധ്യതയില്ലെന്ന് ട്രംപ് ഭരണകൂടം. കാനഡ-യുഎസ് ട്രേഡ് മിനിസ്റ്റർ ഡൊമിനിക് ലെബ്ലാങ്ക്, മെക്സിക്കോയുടെ ഇക്കണോമിക് സെക്രട്ടറി മാർസെലോ എബ്രാഡ് എന്നിവരുമായി യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം. 2036 വരെ കാലാവധിയുള്ള കരാറിനെ ഈ നീക്കം ഉടനടി ബാധിക്കില്ലെങ്കിലും കൂടുതൽ ചർച്ചകൾക്ക് ഇത് കാരണമാകും. കരാർ 2042 വരെ […]

ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026: കാനഡ പതിമൂന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സമ്പന്ന മേഖലയായി വടക്കേ അമേരിക്ക തുടരുമ്പോൾ രാജ്യങ്ങളിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനത്ത് എത്തി. അതേസമയം സ്വിസ് ബാങ്കായ യു.ബി.എസ് (UBS) പുറത്തിറക്കിയ ‘ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026’-ൽ അമേരിക്ക രണ്ടാം സ്ഥാനം നേടിയപ്പോൾ കാനഡ പതിമൂന്നാം സ്ഥാനത്താണ്. വ്യക്തികളുടെ സാമ്പത്തിക ആസ്തികളും ഭൂമി, വീട് എന്നിവയുടെയും കടബാധ്യതയുടെയും അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. 2025-ൽ പ്രായപൂർത്തിയായ ഒരാൾക്ക് ശരാശരി 9,10,382 ഡോളർ ആസ്തിയുള്ള സ്വിറ്റ്സർലൻഡാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ ഒരു […]

‘#BeSunSafe’: സൗജന്യ സൺസ്‌ക്രീൻ വിതരണം പുനഃരാരംഭിച്ച് ടൊറൻ്റോ സിറ്റി

ഉഷ്ണതരംഗത്തിൽ പൊള്ളുന്ന ടൊറൻ്റോ നിവാസികൾക്ക് ആശ്വാസമായി സൗജന്യ സൺസ്‌ക്രീൻ വിതരണം ആരംഭിച്ച് ടൊറൻ്റോ സിറ്റി. വേനൽച്ചൂട് ശക്തമായതോടെ നഗരത്തിലെ ബീച്ചുകളിലും പാർക്കുകളിലും സൺസ്‌ക്രീൻ ലഭ്യമാക്കി അമിത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് ലക്ഷ്യം. ‘#BeSunSafe’ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ സൺസ്‌ക്രീൻ ഡിസ്പെൻസറുകൾ 10 ലക്ഷത്തിലധികം തവണ ഉപയോഗിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ആളുകളിലേക്ക് ഈ സേവനം എത്തിക്കാനാണ് സിറ്റിയുടെ തീരുമാനം. ജനത്തിരക്കേറിയ ഹൈ പാർക്ക്, […]

പ്രളയക്കെടുതിയിൽ മാനിറ്റോബ; പ്രാദേശിക അടിയന്തരാവസ്ഥ

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മാനിറ്റോബയിലെ പാർക്ക്‌ലാൻഡ് മേഖലയിലെ ജനങ്ങൾ ദുരിതത്തിലായി. ഡോഫിൻ, സ്വാൻ റിവർ തുടങ്ങിയ മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഈ മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ ഭരണകൂടങ്ങൾക്ക് അടിയന്തര സഹായമായി 5 മില്യൺ ഡോളർ ദുരന്ത നിവാരണ ഫണ്ട് അനുവദിച്ചിട്ടുണ്ട്.. കനത്ത മഴയിൽ വെർമില്യൺ നദി കരകവിഞ്ഞൊഴുകിയതോടെ ഡോഫിൻ റീജിയണൽ ഹെൽത്ത് സെന്‍ററിലെ 58 രോഗികളെ മറ്റു നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. വെള്ളപ്പൊക്കം രൂക്ഷമായതോടെ സ്വാൻ റിവർ […]