newsroom@amcainnews.com

ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026: കാനഡ പതിമൂന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സമ്പന്ന മേഖലയായി വടക്കേ അമേരിക്ക തുടരുമ്പോൾ രാജ്യങ്ങളിൽ സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനത്ത് എത്തി. അതേസമയം സ്വിസ് ബാങ്കായ യു.ബി.എസ് (UBS) പുറത്തിറക്കിയ ‘ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026’-ൽ അമേരിക്ക രണ്ടാം സ്ഥാനം നേടിയപ്പോൾ കാനഡ പതിമൂന്നാം സ്ഥാനത്താണ്. വ്യക്തികളുടെ സാമ്പത്തിക ആസ്തികളും ഭൂമി, വീട് എന്നിവയുടെയും കടബാധ്യതയുടെയും അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

2025-ൽ പ്രായപൂർത്തിയായ ഒരാൾക്ക് ശരാശരി 9,10,382 ഡോളർ ആസ്തിയുള്ള സ്വിറ്റ്സർലൻഡാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് 6,96,277 ഡോളറാണ്. എന്നാൽ പതിമൂന്നാം സ്ഥാനത്തുള്ള കാനഡയിൽ ഒരു വ്യക്തിയുടെ ശരാശരി ആസ്തി 3,99,886 ഡോളർ മാത്രമാണ്.

കഴിഞ്ഞവർഷം ആഗോളതലത്തിൽ വ്യക്തിഗത സമ്പത്തിൽ 10.8 ശതമാനത്തിന്‍റെ വർധനയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോളും വലിയ തോതിലുള്ള സാമ്പത്തിക അസമത്വം നിലനിൽക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോക ജനസംഖ്യയിലെ 1.5 ശതമാനം ആളുകളുടെ പക്കൽ 10 ലക്ഷം ഡോളറിലധികം ആസ്തിയുള്ളപ്പോൾ, ജനസംഖ്യയുടെ 42 ശതമാനം ആളുകളുടെയും സമ്പാദ്യം 10,000 ഡോളറിൽ താഴെ മാത്രമാണെന്നും യു.ബി.എസ് റിപ്പോർട്ടിൽ പറയുന്നു.

You might also like
Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

Tribunal Initiates Inquiry—Paperboard Cups and Containers from China

പേപ്പർബോർഡ് കപ്പുകളും കണ്ടെയ്നറുകളും: ചൈനയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ച് ട്രൈബ്യൂണൽ

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

Top Picks for You
Top Picks for You