newsroom@amcainnews.com

CUSMA കരാർ പുതുക്കില്ല; കാനഡയും മെക്സിക്കോയും പ്രതിസന്ധിയിലാക്കി യുഎസ്

കാനഡയും മെക്സിക്കോയും ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറായ CUSMA -( Canada-U.S.-Mexico Agreement) നിലവിലെ രൂപത്തിൽ തുടരാൻ സാധ്യതയില്ലെന്ന് ട്രംപ് ഭരണകൂടം. കാനഡ-യുഎസ് ട്രേഡ് മിനിസ്റ്റർ ഡൊമിനിക് ലെബ്ലാങ്ക്, മെക്സിക്കോയുടെ ഇക്കണോമിക് സെക്രട്ടറി മാർസെലോ എബ്രാഡ് എന്നിവരുമായി യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം. 2036 വരെ കാലാവധിയുള്ള കരാറിനെ ഈ നീക്കം ഉടനടി ബാധിക്കില്ലെങ്കിലും കൂടുതൽ ചർച്ചകൾക്ക് ഇത് കാരണമാകും.

കരാർ 2042 വരെ നീട്ടണോ അതോ വ്യവസ്ഥകൾ പുനഃപരിശോധിക്കണോ എന്ന് മൂന്ന് രാജ്യങ്ങളും വ്യക്തമാക്കേണ്ട അവസാന തീയതി ബുധനാഴ്ചയായിരുന്നു. കാനഡയും മെക്സിക്കോയും കരാർ നീട്ടാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും യുഎസ് അതിന് തയ്യാറായില്ല. നിലവിലെ രൂപത്തിൽ കരാർ പുതുക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും, കരാറിലെ പോരായ്മകളും ഇരുരാജ്യങ്ങളുമായുള്ള വ്യാപാര കമ്മി പരിഹരിക്കുന്നതിനും ചർച്ച തുടരുമെന്നും ജാമിസൺ ഗ്രീർ വ്യക്തമാക്കി. കരാറിൽ നിന്ന് പിന്മാറാൻ ട്രംപിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ, വ്യാപാര കമ്മി നിയന്ത്രിക്കാൻ CUSMA കരാറിന് സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

You might also like
US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Top Picks for You
Top Picks for You