newsroom@amcainnews.com

പ്രളയക്കെടുതിയിൽ മാനിറ്റോബ; പ്രാദേശിക അടിയന്തരാവസ്ഥ

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മാനിറ്റോബയിലെ പാർക്ക്‌ലാൻഡ് മേഖലയിലെ ജനങ്ങൾ ദുരിതത്തിലായി. ഡോഫിൻ, സ്വാൻ റിവർ തുടങ്ങിയ മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഈ മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ ഭരണകൂടങ്ങൾക്ക് അടിയന്തര സഹായമായി 5 മില്യൺ ഡോളർ ദുരന്ത നിവാരണ ഫണ്ട് അനുവദിച്ചിട്ടുണ്ട്..

കനത്ത മഴയിൽ വെർമില്യൺ നദി കരകവിഞ്ഞൊഴുകിയതോടെ ഡോഫിൻ റീജിയണൽ ഹെൽത്ത് സെന്‍ററിലെ 58 രോഗികളെ മറ്റു നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. വെള്ളപ്പൊക്കം രൂക്ഷമായതോടെ സ്വാൻ റിവർ മേഖലയിൽ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാന ഹൈവേകളിലും റോഡുകളിലും വെള്ളം കയറിയതോടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രീമിയർ വാബ് കിന്യൂ അഭ്യർത്ഥിച്ചു. അടിയന്തര മെഡിക്കൽ സഹായം ആവശ്യമുള്ളവർ 911-ൽ വിളിക്കണമെന്നും, ആവശ്യമെങ്കിൽ ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സഹായം എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

You might also like

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Top Picks for You
Top Picks for You