newsroom@amcainnews.com

ഒൻ്റാരിയോയിൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

ഒൻ്റാരിയോയിൽ വാഹന ഉടമകൾക്കും വാടകകർക്കും അടക്കം അനുകൂലമായ പുതിയ നിയമപരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടയിൽ, ഒൻ്റാരിയോയിലെ വാടകക്കാർക്ക് എയർ കണ്ടീഷണർ സ്ഥാപിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന പുതിയ നിയമം ജൂലൈ ഒന്നു മുതൽ നിലവിൽ വന്നു. 2023-ലെ നിയമ ഭേദഗതി പ്രകാരം, ഭൂവുടമകൾ എസി സൗകര്യം നൽകാത്ത പക്ഷം വ്യവസ്ഥകൾക്ക് വിധേയമായി വാടകക്കാർക്ക് വിൻഡോ എസികളോ പോർട്ടബിൾ യൂണിറ്റുകളോ സ്ഥാപിക്കാനും ഉപയോഗിക്കാനും സാധിക്കും. കാനഡ ദിനത്തോട് അനുബന്ധിച്ച് പ്രവിശ്യയിൽ നടപ്പിലാക്കിയ നിരവധി നിയമ-നിയന്ത്രണ പരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ട […]

ഒഹിയോയിലെ ഹോട്ടലിൽ വൻ തീപ്പിടിത്തം: ഗുജറാത്ത് സ്വദേശികൾക്ക് ദാരുണ അന്ത്യം

അമേരിക്കയിലെ ഒഹിയോയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗുജറാത്തിലെ ഖേഡ സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി (20) എന്നിവരാണ് മരിച്ചത്. ഹിതേഷ്ഭായ് ജോലി ചെയ്തിരുന്ന ഒഹിയോയിലെ ഹോട്ടൽ കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്. ഹിതേഷും കുടുംബവും ഈ ഹോട്ടൽ കെട്ടിടത്തിൽ തന്നെയാണ് താമസിച്ചിരുന്നത്. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ കെട്ടിടത്തിന്‍റെ മേൽക്കൂരയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന ഉടനടി സ്ഥലത്തെത്തി തീയണച്ചുവെങ്കിലും, കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ ഹിതേഷും കുടുംബവും മരണപ്പെട്ടിരുന്നു. മേൽക്കൂരയിൽ […]