കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

കോഴിക്കോട് • കെഎസ്ആർടിസിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ആശ്രിതനിയമനത്തിനായുള്ള നീക്കം. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 6 മാസം മാത്രം ശേഷിക്കെ കുട്ടത്തോടെ ആശ്രിതനിയമനം നടത്തുന്നത് ഉദ്യോഗാർഥികളെ തിരിച്ചടിയാകും. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കായി പ്രിലിമിനറി, മെയിൻ അടക്കം കഠിനമായ പരീക്ഷകൾ പാസായി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റാങ്ക് പട്ടിക നിലവിലുണ്ടായിരിക്കെ ആശ്രിതനിയമനത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് സർക്കാർ ശ്രമം. ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരം ആകെ ഒഴിവുകളുടെ 95% പിഎസ്‌സി വഴി നികത്തുമ്പോൾ […]
ആരാധകരുടെ ആവേശം അതിരുകടന്നു; കാറ്റിൽ പറന്ന കരിങ്കല്ല് തറച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു, ഡ്രൈവർക്ക് പരിക്ക്

ഫുട്ബോൾ ആരാധകരുടെ അതിരുവിട്ട ആവേശം ഒടുവിൽ കെഎസ്ആർടിസി ബസിന് വിനയായി. കുമാരനല്ലൂരിനടുത്ത് ചിറപ്പുറത്തുവെച്ചാണ് സംഭവം നടന്നത്. കുറ്റിപ്പുറത്തുനിന്നും പാലക്കാടേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന്റെ മുൻവശത്തെ ചില്ലാണ് തകർന്നത്. ബസ് സ്റ്റോപ്പിന് സമീപം അർജന്റീന ആരാധകർ സ്ഥാപിച്ച കൂറ്റൻ പതാക കാറ്റിൽ പറന്നുപോകാതിരിക്കാൻ അടിഭാഗത്ത് കെട്ടിത്തൂക്കിയിരുന്ന കരിങ്കല്ല് ശക്തമായ കാറ്റിൽ ബസിന്റെ വിൻഡ്ഷീൽഡിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.20 ഓടെയാണ് ഈ അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ പതിനാലോളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നു. കല്ല് വന്നിടിച്ച […]
പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

പ്രമുഖ ധ്യാനഗുരുവും ക്രൈസ്തവ ഭക്തിഗാന രംഗത്തെ സമാനതകളില്ലാത്ത പ്രതിഭയുമായ ഫാ. മൈക്കിൾ പനച്ചിക്കൽ (77) അന്തരിച്ചു. കോട്ടയത്തുള്ള ധ്യാനകേന്ദ്രത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മലയാളി ക്രൈസ്തവരുടെ മനസ്സിൽ ഇന്നും ഭക്തിസാന്ദ്രമായി പ്രതിധ്വനിക്കുന്ന “തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ…” എന്ന വിഖ്യാത ഗാനമുൾപ്പെടെ എഴുന്നൂറോളം ആത്മീയ ഗീതങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നവയാണ്. “നിത്യത തീർക്കുന്ന നിമിഷങ്ങളിൽ” എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം തന്റെ രചനാസപര്യയ്ക്ക് തുടക്കമിട്ടത്. ഗാനരചനയ്ക്ക് പുറമെ സാഹിത്യ-മാധ്യമ രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. പ്രശസ്തമായ ‘വചനോത്സവം’ മാസികയുടെ […]
കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ്: ആകാശ വിസ്മയമൊരുക്കാൻ ‘ട്വിൻ ഓട്ടർ’ സജ്ജം

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇനിമുതൽ കടലിന് മുകളിലൂടെ ആകാശയാത്ര നടത്താം. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സീ പ്ലെയിൻ സർവീസ് കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ആരംഭിക്കുകയാണ്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും ‘സ്കൈ ഹോപ്പ്’ എന്ന കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു. ഔദ്യോഗികമായ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുന്നതോടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയ വിമാനം അടുത്തയാഴ്ചയോടെ ആദ്യ യാത്രക്കാരുമായി പറന്നുയരും. കാനഡയിൽ നിർമ്മിച്ച ‘വൈക്കിങ് ഡി.എച്ച്.സി-6-400 ട്വിൻ ഓട്ടർ’ എന്ന ആധുനിക വിമാനമാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്. സവിശേഷതകളേറെയുള്ള ഇരട്ടച്ചങ്കൻ വിമാനം ശക്തമായ […]
വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

ദേശീയതലത്തിലുള്ള വിദ്യാഭ്യാസ ബോർഡുകളുടെ ഡിജിറ്റൽ സംവിധാനങ്ങൾ വലിയ സുരക്ഷാഭീഷണി നേരിടുന്നതായി സമീപകാലത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നു. സി.ബി.എസ്.ഇ.ക്ക് പിന്നാലെ, രാജ്യത്തെ മറ്റൊരു പ്രമുഖ ബോർഡായ സി.ഐ.എസ്.സി.ഇ.യുടെ (CISCE) സെർവറുകളിലും സമാനമായ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ഹാക്കറാണ് സി.ബി.എസ്.ഇ.യിലെ വീഴ്ചകൾ പുറത്തുകൊണ്ടുവന്നതെങ്കിൽ, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകൾ നിയന്ത്രിക്കുന്ന സി.ഐ.എസ്.സി.ഇ.യുടെ സെർവർ തകരാറുകൾ തെളിവുകൾ സഹിതം കണ്ടെത്തിയത് ടെഡി എൻ. ഏലിയാസ് എന്ന മലയാളി സൈബർ സുരക്ഷാ വിദഗ്ദ്ധനാണ്. ലളിതമായ […]
ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

ഗുജറാത്തിലെ വഡോദര ജില്ലയിൽ നാൽപ്പതിലധികം യാത്രക്കാരുമായി പോയ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു എന്ന് ദ ഇന്ത്യൻ എക്സ്പ്രസിന്റെ അതിഥി രാജ റിപ്പോർട്ട് ചെയ്യുന്നു. അപകടസ്ഥലത്തുനിന്നുള്ള ഭയാനകമായ ചിത്രങ്ങളിൽ ബസ് പൂർണ്ണമായും തകർന്ന നിലയിലാണ് കാണപ്പെടുന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് ദേശീയ ദുരന്ത പ്രതികരണ സേന (NDRF) നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
യുഎസ് സിയാറ്റിലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

യുഎസില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ടു കൗമാരക്കാര്‍ക്ക് പരിക്കേറ്റു. സിയാറ്റിലിനു സമീപം മൗണ്ട് സൈ പര്‍വതത്തിനു സമീപത്താണ് ഇവർ കരടി ആക്രമണം നേരിടേണ്ടി വന്നത്. മൗണ്ട് സൈയിലൂടെ ഒരു സംഘം കാല്‍നടയാത്ര നടത്തുന്നതിനിടെയാണ് കരടി സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നു. ഓടി രക്ഷപെടുന്നതിനിടെ ഒരാള്‍ ഒറ്റപ്പെട്ടു. ഇയാളെ കരടി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ ഓടി രക്ഷപെട്ടു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കണങ്കാല്‍ മുറിഞ്ഞതാണ് രണ്ടാമത്തെ കൗമാരക്കാരന് പരിക്കേറ്റതെന്ന് അധികൃതര്‍ പറഞ്ഞു. കരടിയെ കണ്ടെത്തുന്നതിനായി വാഷിങ്ടണ്‍ ഫിഷ് […]
വടക്കൻ ആൽബർട്ടയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

വടക്കൻ ആൽബർട്ടയിൽ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്. ഫാൽഹർ, ഗിറൂവിൽ മേഖലകളിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ആയിരത്തോളം ആളുകൾ താമസിക്കുന്ന ഫാൽഹർ നഗരത്തിലാണ് ചുഴലിക്കാറ്റ് ആദ്യം വീശിയത്. കാറ്റിനെത്തുടർന്ന് ഫാൽഹറിന് സമീപമുള്ള ഗിറൂവിൽ ഗ്രാമത്തിൽ പൂർണ്ണമായും വൈദ്യുതി ബന്ധം തകരാറിലായി. തകർന്ന ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വൈദ്യുതി വിതരണ കമ്പനിയായ ‘ATCO’ അറിയിച്ചു. പീസ് റിവർ മേഖലയിൽ ചുഴലിക്കാറ്റ് ഉണ്ടായതായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) സ്ഥിരീകരിച്ചു. എന്നാൽ, […]
ലോകകപ്പ്: രാജകീയം, ചരിത്രമെഴുതി മെസ്സി

ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി കളംനിറഞ്ഞ ലയണൽ മെസ്സി എന്ന സൂപ്പർ താരത്തിന്‍റെ തണലിൽ അൾജീരിയക്കെതിരെ വിജയക്കൊടി പാറിച്ച് അർജന്റീന. ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ താരം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. ഒപ്പം അർജന്റീന ജഴ്സിയിൽ മെസ്സിക്ക് 120 ഗോളായി. 17, 60, 76 മിനിറ്റുകളിലാണ് അർജന്റീനയുടെയും മെസ്സിയുടെയും ഗോളുകൾ പിറന്നത്. മത്സരത്തിൽ ഇരുടീമുകളും […]
കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥിനികൾ തിരമാലയിൽപ്പെട്ടു മരിച്ചു

കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വൻ തിരമാലയിൽപ്പെട്ട് രണ്ടു ഇന്ത്യൻ വംശജരായ വിദ്യാർത്ഥിനികൾ മരിച്ചു. ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കളാണ് കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അപകടസാധ്യത കൂടുതലുള്ള ബീച്ചിലെ “കീഹോൾ” എന്ന പാറക്കെട്ടിന് സമീപം ഇരുവരും വിശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതിനിടെ വൻ തിരമാലകളും ശക്തമായ കടൽപ്രവാഹവും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ ഒരു ദൃക്സാക്ഷി 911-ൽ വിവരം അറിയിച്ചതിനെ തുടർന്ന് വിവിധ […]