newsroom@amcainnews.com

നിക്സ് NBA ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ന്യൂയോർക്കിൽ കലാപം: കൗമാരക്കാരന് വെടിയേറ്റു, 4 പേർക്ക് കുത്തേറ്റു, 5 സ്കൂൾ ബസുകൾക്ക് തീവെച്ചു

നീണ്ട 53 വർഷത്തെ കാത്തിരിപ്പിന് ശേഷം ന്യൂയോർക്ക് നിക്സ് (New York Knicks) തങ്ങളുടെ ആദ്യ NBA ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയതോടെ ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ വൻ ജനക്കൂട്ടവും അക്രമസംഭവങ്ങളും അരങ്ങേറി. ശനിയാഴ്ച ടെക്സാസിലെ ഫ്രോസ്റ്റ് ബാങ്ക് സെന്ററിൽ നടന്ന മത്സരത്തിൽ സാൻ അന്റോണിയോ സ്പർസിനെ 94-90 ന് തോൽപ്പിച്ചാണ് നിക്സ് വിജയം വരിച്ചത്. ഇതിന് പിന്നാലെ ടീമിന്റെ നീലയും ഓറഞ്ചും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച പതിനായിരക്കണക്കിന് ആരാധകർ നഗരത്തിലെ അഞ്ച് ബറോകളിലെയും (Boroughs) തെരുവുകളിലേക്ക് ഇരച്ചെത്തി. […]

പ്രതിസന്ധിയിൽ ഐ.എസ്.ആർ.ഓ: വിക്ഷേപണങ്ങൾ നിലച്ചിട്ട് ആറുമാസം, ദൗത്യങ്ങളിൽ അനിശ്ചിതത്വം

തുടർച്ചയായുണ്ടായ രണ്ട് പി.എസ്.എൽ.വി (PSLV) പരാജയങ്ങൾക്ക് പിന്നാലെ, ഐ.എസ്.ആർ.ഓ.യുടെ (ISRO) വിക്ഷേപണങ്ങൾക്ക് കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതായി സൂചന. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ ഉൾപ്പെടെ ഈ വർഷം നടക്കേണ്ടിയിരുന്ന മുപ്പതോളം ദൗത്യങ്ങളാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്. സാധാരണയായി ഒരു വർഷം അഞ്ചോ ആറോ വിക്ഷേപണങ്ങൾ വരെ നടത്തുന്ന ഐ.എസ്.ആർ.ഓ.യ്ക്ക്, ഈ വർഷം ജനുവരി 12-ന് നടത്തിയ പി.എസ്.എൽ.വി-സി62 ദൗത്യം മാത്രമാണ് വിക്ഷേപിക്കാനായത്. എന്നാൽ ആ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതിനുശേഷം കഴിഞ്ഞ ആറുമാസമായി […]

ഉദ്ഘാടനച്ചടങ്ങിനിടെ അപകടം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു

കൊല്ലം മണ്ഡലത്തിലെ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിക്കിടെ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ അപ്രതീക്ഷിത അപകടം. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് നടന്ന ചടങ്ങിനിടെ മന്ത്രിയുടെ തലയിലേക്ക് ചൂടുള്ള പായസം മറിയുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിനുള്ളിൽ വെച്ച് നടത്തിക്കൊണ്ടിരുന്ന പായസവിതരണത്തിനിടയിലാണ് ഈ സംഭവം ഉണ്ടായത്. പായസം വീണയുടനെ തന്നെ മന്ത്രി ആകെ പരിഭ്രാന്തയാവുകയും നിലവിളിച്ചുകൊണ്ട് സീറ്റിൽ നിന്നും ചാടിയെഴുന്നേൽക്കുകയും ചെയ്തു. അപകടം നടന്നയുടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാളും മറ്റ് തുണികളും ഉപയോഗിച്ച് മന്ത്രിയുടെ മുഖത്തും തലയിലും […]

സംസ്ഥാനത്ത് ഷിഗെല്ല ഭീതി: മലപ്പുറത്ത് ഏഴുവയസ്സുകാരൻ മരിച്ചു, ഈ വർഷം നാലാമത്തെ മരണം

കേരളത്തിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയും മലപ്പുറം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ആർജവ് (7) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ അന്തരിച്ചത്. പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. നിലവിൽ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഷിഗെല്ല ബാധിച്ച് ഒരു വയസ്സുകാരൻ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. […]

അനുഗ്രഹപ്രഭയില്‍ ഡാലസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

ഡാലസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ധ്യാനം സംഘടിപ്പിച്ചു. ജൂണ്‍ 11 മുതല്‍ 14 വരെ ക്യാമ്പ് കോമ്പസ് ധ്യാന കേന്ദ്രത്തില്‍ നടന്ന ധ്യാനം യുവജനതയ്ക്ക് കൃപാഭിഷേകത്തിന്‍റെ ദിനങ്ങളായി. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ , ബ്രദര്‍. റെജി മുട്ടം എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി. ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ 25 വയസ് വരെ ഉള്ളവരാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ക്‌നാനായ റീജിയണിലെ വിവിധ ഇടവകയില്‍ നിന്നും മീഷനില്‍ നിന്നും 90 യുവജനങ്ങള്‍ പങ്കെടുത്തു. ഡാലസ് യൂത്ത് […]

യുഎസിൽ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

യുഎസില്‍ സ്‌കൈ ഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.30ഓടെ മിസോറിയിലെ ബട്ട്‌ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം. സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തകരാർ കണ്ടെത്തി തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തില്‍ ആകെ 12 പേരുണ്ടായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കാന്‍സാസ് നഗരത്തില്‍ നിന്നും ഏകദേശം 66 മൈല്‍ അകലെയാണ് ബട്‌ലര്‍ നഗരം സ്ഥിതി ചെയ്യുന്നത്. ബട്ലര്‍ മെമ്മോറിയല്‍ […]

കാട്ടുതീ ഭീതി ഒഴിവാക്കാൻ ‘എഐ’ ക്യാമറകൾ: പരീക്ഷണം ആരംഭിച്ച് ആൽബർട്ട

പ്രവിശ്യയിൽ കാട്ടുതീ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീപിടിത്തം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ‘എഐ’ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആൽബർട്ട സർക്കാർ. ആൽബർട്ടയിലെ കാട്ടുതീയിൽ പത്ത് ശതമാനവും വൈദ്യുതി ലൈനുകളിൽ നിന്നായതുകൊണ്ടാണ് ഈ പുതിയ നീക്കം. വിവിധ യൂട്ടിലിറ്റികളുടെ സഹായത്തോടെയാണ് പ്രവിശ്യാ സർക്കാർ ഈ നീക്കം നടത്തുന്നത്. പ്രധാന ട്രാൻസ്മിഷൻ കമ്പനിയായ ‘ആൾട്ടാലിങ്ക്’ കഴിഞ്ഞ വർഷം ജൂൺ മുതൽ ബോ വാലി എന്ന സ്ഥലത്ത് രണ്ട് എഐ ക്യാമറകൾ വെച്ച് പരീക്ഷണം തുടങ്ങിയിരുന്നു. ഈ മേഖലയിൽ ആകെ […]

ലോകകപ്പ്: ഡച്ച് പടയെ പിടിച്ചുകെട്ടി ജപ്പാൻ, കുഞ്ഞൻ ടീമിനെ ഗോൾമഴയിൽ മുക്കി ജർമ്മനി

ആവേശം നിറഞ്ഞ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഏഷ്യൻ ശക്തികളായ ജപ്പാൻ. മത്സരത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിനാണ് ജപ്പാൻ പിടിച്ചുകെട്ടിയത്. രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനായി ഗോൾ നേടിയപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി ഗോൾ നേടി. ഗോൾരഹിത ഒന്നാംപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്. 2014 ലോകകപ്പ് സെമി […]

യുദ്ധത്തിന് അവസാനം: യുഎസും ഇറാനും സമാധാനക്കരാറിലേക്ക്

ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും സമാധാനക്കരാറിലെത്തിയതായി റിപ്പോർട്ട്. ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമേഖലയിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ കരാറിന്‍റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കും. കരാറിന്‍റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ച നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി […]