ലോകകപ്പ്: ഡച്ച് പടയെ പിടിച്ചുകെട്ടി ജപ്പാൻ, കുഞ്ഞൻ ടീമിനെ ഗോൾമഴയിൽ മുക്കി ജർമ്മനി

ആവേശം നിറഞ്ഞ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഏഷ്യൻ ശക്തികളായ ജപ്പാൻ. മത്സരത്തിൽ ഡച്ച് പടയെ 2-2 എന്ന സ്കോറിനാണ് ജപ്പാൻ പിടിച്ചുകെട്ടിയത്. രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനായി ഗോൾ നേടിയപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി ഗോൾ നേടി. ഗോൾരഹിത ഒന്നാംപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്. 2014 ലോകകപ്പ് സെമി […]
യുദ്ധത്തിന് അവസാനം: യുഎസും ഇറാനും സമാധാനക്കരാറിലേക്ക്

ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും സമാധാനക്കരാറിലെത്തിയതായി റിപ്പോർട്ട്. ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമേഖലയിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ കരാറിന്‍റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കും. കരാറിന്‍റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ച നടക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി […]