newsroom@amcainnews.com

കാനഡയിലേക്ക് സ്വാ​ഗതം; ഒമർ അർത്താന് പിന്തുണയുമായി പ്രീമിയർ ഡേവിഡ് എബി

അമേരിക്ക വിസ നിഷേധിച്ചതോടെ 2026 ഫിഫ ലോകകപ്പ് റഫറി പാനലിൽ നിന്നും പുറത്തായ സോമാലിയൻ റഫറി ഒമർ അബ്ദുൽകാദിർ അർത്താന് പിന്തുണയുമായി കാനഡ. ഒമർ അർത്താന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. കാനഡയിലെ മത്സരവേദികളിൽ ഒന്നായ വാൻകൂവറിൽ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാൻ ഒമർ അർത്താന് അവസരം നൽകണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു. ഫിഫ ലോകകപ്പ് റഫറിമാരുടെ പരിശീലന ക്യാമ്പിനായി മയാമിയിലെത്തിയതായിരുന്നു അർത്താൻ. എന്നാൽ, ഔദ്യോഗിക രേഖകളും വിസയും കൈവശമുണ്ടായിരുന്നിട്ടും ‘വെറ്റിംഗ് കൺസേൺസ്’ ചൂണ്ടിക്കാട്ടി അമേരിക്കൻ അധികൃതർ അദ്ദേഹത്തെ പ്രവേശന കവാടത്തിൽ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. ഇതോടെ ലോകകപ്പിൽ റഫറിയായി പ്രവർത്തിക്കാനുള്ള അർത്താന്‍റെ ചരിത്രപരമായ അവസരം നഷ്ടമായി.

“അദ്ദേഹം ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങളും കണക്കിലെടുക്കുമ്പോൾ, ബ്രിട്ടീഷ് കൊളംബിയയിൽ അദ്ദേഹത്തെ ഞങ്ങൾ ആദരവോടെ സ്വീകരിക്കും. അദ്ദേഹത്തെ വാൻകൂവറിലെ മത്സരങ്ങളിൽ റഫറിയായി നിയമിക്കണം,” ഡേവിഡ് എബി പറഞ്ഞു. ടൊറൻ്റോ മേയർ ഒലിവിയ ചൗവും അർത്താന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെ ലോകവേദിയിൽ ഇടംപിടിച്ച അർത്താന് നിഷേധിക്കപ്പെട്ട അവസരം നീതിയുക്തമല്ലെന്ന് മേയർ പറഞ്ഞു.

You might also like

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You