പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഈ വർഷത്തെ എട്ടാമത്തെതും അവസാനത്തേതുമായ, പലിശനിരക്ക് പ്രഖ്യാപനത്തിൽ ഇന്ന് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.25% ആയി നിലനിർത്തി. മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 2.5 ശതമാനത്തിൽ തുടരുന്നതിനാൽ, പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ […]
കൗമാരക്കാരുടെ സാമൂഹികമാധ്യമനിരോധനം; ഓസ്‌ട്രേലിയയില്‍ നിയമം പ്രാബല്യത്തില്‍

സാമൂഹികമാധ്യമത്തിൽനിന്ന് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ വിലക്കുന്ന ലോകത്തെ ആദ്യരാജ്യമായി ഓസ്‌ട്രേലിയ. നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽവന്നു. അപടകരമായ ഉള്ളടക്കങ്ങളിൽനിന്ന് രാജ്യത്തെ യുവതലമുറയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ കൗമാരക്കാരുടെ ലക്ഷക്കണക്കിന് അക്കൗണ്ടുകൾ നിർജീവമായി. നിയമം ലംഘിച്ചാൽ കുട്ടികളോ രക്ഷിതാക്കളോ അല്ല സാമൂഹികമാധ്യമ കമ്പനികൾ 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 295 കോടി രൂപ) വരെ പിഴയടയ്ക്കേണ്ടിവരും. അതേസമയം, നിരോധനം കുട്ടികളിൽ അതൃപ്തിയും […]
സോഷ്യൽ മീഡിയ പരിശോധന: എച്ച്-1ബി വീസ അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ച് യുഎസ്

പുതിയ സാമൂഹികമാധ്യമ പരിശോധനാ നയത്തെത്തുടർന്ന് ഇന്ത്യയിലെ നിരവധി എച്ച്-1ബി വീസ അപേക്ഷകരുടെ വീസ അപ്പോയിന്റ്‌മെന്റുകൾ യുഎസ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് മാറ്റിവെച്ചതായി റിപ്പോർട്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ പുനഃക്രമീകരിച്ച തീയതികളിൽ മാത്രമേ ഹാജരാകാവൂ എന്നും ആദ്യം അപ്പോയിന്റ്മെന്റ് ലഭിച്ച തീയതിയിൽ വന്നാൽ എംബസിയിലോ കോൺസുലേറ്റിലോ പ്രവേശനം നിഷേധിക്കുമെന്നും ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദരാബാദ്, ചെന്നൈ കോൺസുലേറ്റുകളിലുൾപ്പെടെ ഇത്തരത്തിൽ നിരവധി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയിട്ടുണ്ട്. പല അപേക്ഷകരുടെയും ഡിസംബർ സ്ലോട്ടുകൾ മാർച്ച് 2026 ലേക്ക് […]
ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ബാങ്ക് ഓഫ് കാനഡ (BoC) ഈ വർഷത്തെ അവസാനത്തെ പലിശ നിരക്ക് ഇന്ന് പ്രഖ്യാപിക്കും. സെൻട്രൽ ബാങ്ക് 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് സെൻട്രൽ ബാങ്ക് പ്രതീക്ഷിച്ചതിലും ശക്തമായെങ്കിലും, മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 2.5 ശതമാനത്തിൽ തുടരുന്നതിനാൽ, പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് Ratehub.ca മോർഗെജ് വിദഗ്ദ്ധനായ പെനലോപ്പ് ഗ്രഹാം പറയുന്നു. 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ […]
ഫ്ളോറിഡയിൽ ഹൈവേയിൽ പറന്നിറങ്ങി ചെറുവിമാനം; ഒരാൾക്ക് പരുക്ക്

ഫ്‌ളോറിഡയിലെ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറുവിമാനം ലാന്‍ഡ് ചെയ്തതായി റിപ്പോർട്ട്. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍സ്റ്റേറ്റ് 95-ല്‍ വച്ച് ഉണ്ടായ ഈ അപകടം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് മാധ്യമങ്ങളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുകയും, കാറില്‍ ഇടിച്ച് റോഡിലേക്ക് നിരങ്ങിവീഴുകയും ചെയ്യുന്ന ഒരു ചെറിയ വിമാനത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഒരു അടിയന്തര സാഹചര്യം ഉണ്ടായതോടെയാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വന്നതെന്ന് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ […]
യു.കെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33) ആണ് മരിച്ചത്. ഓക്സ്ഫഡ് ആശുപത്രിയിൽ മൂന്ന് വർഷമായി ഒ.ഡി.പി ആയി ജോലി ചെയ്തിരുന്ന അഖിലിന് ജോലിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ടോയ്‌ലറ്റിലേക്ക് പോകും വഴി കുഴഞ്ഞുവീണ അഖിലിന് പെട്ടെന്ന് തന്നെ പ്രഥമ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആതിര ലീന വിജയ്, ആറു വയസ്സുള്ള അഥവ് കൃഷ്ണ അഖിൽ ഏക മകനാണ്.
2026ലെ ഫുട്ബോൾ ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ച് ഫിഫ; 48 ടീമുകൾ, 104 മത്സരങ്ങൾ; കാനഡയിൽ 13 മത്സരങ്ങൾ

2026ലെ ഫുട്ബോൾ ലോകകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ച് ഫിഫ. കാനഡയിൽ 13 മത്സരങ്ങൾക്ക് വേദിയാകും. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റിൽ 104 മത്സരങ്ങളാണുള്ളത്. ടൊറൻ്റോയിലും വാൻകൂവറിലുമായാണ് കാനഡയിലെ 13 മത്സരങ്ങൾ നടക്കുക. ഇതിൽ മൂന്ന് നോക്കൗട്ട് റൗണ്ട് മത്സരങ്ങളുമുണ്ട്. ടൊറൻ്റോയിലെ BMO ഫീൽഡിലും, വാൻകൂവറിലെ ബി.സി. പ്ലേസിലും ആണ് മത്സരങ്ങൾ. ഇവ യു.എസിലെ എൻ.എഫ്.എൽ. സ്റ്റേഡിയങ്ങളേക്കാൾ ചെറുതാണ്. യു.എസ്. സ്റ്റേഡിയങ്ങളുടെ വലുപ്പം കാരണം, സ്പെയിൻ, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ തുടങ്ങിയ പ്രമുഖ ടീമുകൾ അവിടെയാണ് കളിക്കുന്നത്. ഈ […]
ആൽബർട്ടയെ കാനഡയിൽനിന്ന് വേർപെടുത്തുന്നതിനായുള്ള റഫറണ്ടത്തിലെ ചോദ്യങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് കോടതി

അൽബെർട്ടയെ കാനഡയിൽനിന്ന് വേർപെടുത്തുന്നതിനായി ഒരു കൂട്ടം പൗരന്മാർ നിർദ്ദേശിച്ച റഫറണ്ടത്തിലെ ചോദ്യങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാനഡയിലെ കിംഗ്‌സ് ബെഞ്ച് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ഈ ചോദ്യം കാനഡയുടെ ഭരണഘടന നിയമങ്ങളെ ലംഘിക്കുന്നതാണെന്നും, പ്രത്യേകിച്ച് ആദിവാസികളുടെയും മറ്റു വിഭാഗങ്ങളുടെയും കരാർ അവകാശങ്ങൾ ഒരു സ്വതന്ത്ര ആൽബർട്ടയിൽ ഉറപ്പാക്കാൻ കഴിയില്ലന്നുമാണ് കോടതിയുടെ വിശദീകരണം. ആൽബർട്ട ഒരു പരമാധികാര രാജ്യമായി കാനഡ വിട്ടുപോകണമോ എന്ന് ചോദിച്ചുകൊണ്ട് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ് നൽകിയ ചോദ്യമാണ് കേസിന് ആധാരം.നിലവിലെ Citizen […]
സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി കാനേഡിയൻ സർക്കാർ

സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് കാനഡ ഒഴിവാക്കി. ഒരു വർഷം മുമ്പ് സിറിയൻ നേതാവായിരുന്ന ബാഷർ അൽ-അസദിനെ പുറത്താക്കി ഭരണം ഏറ്റെടുത്ത ഹയാത് തഹ്‌രീർ അൽ-ഷാം (HTS) എന്ന ഗ്രൂപ്പിനെ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് കാനഡയുടെ ഈ സുപ്രധാന നയം മാറ്റം. സിറിയയിലെ പുതിയ സർക്കാർ രാജ്യത്ത് സുസ്ഥിരത ഉറപ്പാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാവിക്കായി പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധരായതിനാലാണ് ഈ നീക്കം എന്നും, […]
എഡ്മൻ്റൺ സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള നിർണ്ണായക ചികിത്സകൾക്ക് കാലതാമസം: കുട്ടികളുടെ ചികിത്സ മുടങ്ങുന്നു, രക്ഷിതാക്കൾക്ക് ആശങ്ക

കാനഡയിലെ എഡ്മൻ്റണിലുള്ള സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ (Stollery Children’s Hospital) കാൻസർ ചികിത്സയിലുള്ള കുട്ടികളുടെ കീമോതെറാപ്പി ഉൾപ്പെടെയുള്ള നിർണ്ണായക ചികിത്സകൾക്ക് തുടർച്ചയായി കാലതാമസം നേരിടുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്ക. ആശുപത്രിയിൽ കിടക്കകളുടെ കുറവുണ്ടായതിനാലാണ് ചികിത്സകൾ മാറ്റിവെക്കേണ്ടിവരുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്ന് തവണയെങ്കിലും കീമോതെറാപ്പി എടുക്കാൻ എത്തിയപ്പോൾ കിടക്ക ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കി അയച്ചിട്ടുണ്ടെന്നാണ് ഒരു കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചത്. ഇത്തരം കാലതാമസങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന ഭയം രക്ഷിതാക്കൾക്കുണ്ട്. വേണ്ട സൌകര്യങ്ങൾ […]
