newsroom@amcainnews.com

ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്‌ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ട്രംപിന്റെ ക്ഷണം. ഹമാസിന്റെ സൈനിക ശേഷി തകർക്കേണ്ടതിന്റെയും ഗാസയെ നിരായുധീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടികാട്ടി. പ്രാദേശിക സമാധാന കരാറുകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്‌തു. സിറിയയിലെ പുതിയ ഭരണകൂടത്തെ അസ്‌ഥിരപ്പെടുത്തുന്ന നടപടികൾ എടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു. ദക്ഷിണ സിറിയയിലെ സായുധ സേനയും ഇസ്രയേൽ സൈന്യവുമായി അടുത്തിടെ […]

വിദേശ ലൈസൻസുകൾ ന്യൂസിലൻഡ് ലൈസൻസുകളാക്കി മാറ്റാനായി വ്യാജ രേഖകൾ ഉപയോഗിച്ചു; ഇന്ത്യൻ വംശജരായ 459 ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി

വിദേശ ലൈസൻസുകൾ ന്യൂസിലൻഡ് ലൈസൻസുകളാക്കി മാറ്റാനായി വ്യാജ രേഖകൾ ഉപയോഗിച്ചതിന് ഇന്ത്യൻ വംശജരായ 459 ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ ന്യൂസിലൻഡ് അധികൃതർ റദ്ദാക്കി. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി (NZTA) ഹെവി വെഹിക്കിൾ ലൈസൻസുകൾ പരിശോധിക്കുന്ന നടപടികൾക്ക് ജൂലൈയിൽ തുടക്കമിട്ടിരുന്നു. ഇതാണ് ഇത്രയും പേരുടെ ലൈസൻസുകൾ റദ്ദാക്കുന്ന നടപടിയിൽ കലാശിച്ചത്. ഇന്ത്യൻ ലൈസൻസുകൾ ഉപയോഗിച്ച് ന്യൂസിലൻ്റിൽ വാഹനം ഓടിക്കാനാവില്ല. അതിന് മുഴുവൻ ടെസ്റ്റുകളും പാസാകേണ്ടതുണ്ട്.ലൈസൻസ് നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം പേരും ന്യൂസിലൻഡിലെ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ […]

വർധിച്ചുവരുന്ന യാത്രക്കാരുടെയും സേവനങ്ങളുടെയും ആവശ്യകത; കോടിക്കണക്കിന് ഡോളറിൻ്റെ സഹായം തേടി കാൽഗറി ട്രാൻസിറ്റ്

കാൽഗറിയിലെ പൊതുഗതാഗത സംവിധാനമായ കാൽഗറി ട്രാൻസിറ്റ്, വർധിച്ചുവരുന്ന യാത്രക്കാരുടെയും സേവനങ്ങളുടെയും ആവശ്യകതകൾ നിറവേറ്റുന്നതിനായി കോടിക്കണക്കിന് ഡോളറിൻ്റെ അധിക ധനസഹായം തേടുകയാണ്. യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുകയും ചില റൂട്ടുകളിൽ തിരക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്താനും, ട്രാൻസിറ്റ് ഓപ്പറേഷൻ സെൻ്ററിലെ (TOC) ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും, അറ്റകുറ്റപ്പണികൾക്കുള്ള പണം കണ്ടെത്താനുമാണ് ധനസഹായം തേടുന്നത്. ഈ ഫണ്ടിംഗ് അംഗീകരിക്കുകയാണെങ്കിൽ, നഗരത്തിൻ്റെ മൊത്തത്തിലുള്ള ഗതാഗത ശൃംഖലയെ ശക്തിപ്പെടുത്താനും യാത്രക്കാർക്ക് […]

ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടു; നിരവധി അമേരിക്കൻ കമ്പനികൾ കാനഡയിലേക്ക്; സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം

കാനഡയിൽ ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് നിരവധി അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ കാനഡയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ കാനഡയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നതായി റിപ്പോർട്ട്. യുഎസിലെ വർധിച്ചുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും, കർശനമായ കുടിയേറ്റ നിയമങ്ങളും, കാനഡയിലെ ആകർഷകമായ തൊഴിൽ ശക്തിയുടെ ലഭ്യതയും കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഗവേഷണത്തിനും വികസനത്തിനുമായി കനേഡിയൻ സർക്കാർ നൽകുന്ന പിന്തുണയും, ലോകോത്തര നിലവാരമുള്ളതും എന്നാൽ യുഎസിനേക്കാൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതുമായ തൊഴിലാളികളുടെ […]

കൽഗറിയിൽ ഫുഡ് ഡെലിവറി ഡ്രൈവർ ഭക്ഷണം എത്തിച്ചതിന് പിന്നാലെ വീടിന് മുന്നിൽ വെച്ചിരുന്ന ആമസോൺ പാക്കറ്റ് മോഷ്ടിച്ചതായി വീട്ടുടമ

ഫുഡ് ഡെലിവറി ഡ്രൈവർ ഭക്ഷണം എത്തിച്ചതിന് പിന്നാലെ വീടിന് മുന്നിൽ വെച്ചിരുന്ന ആമസോൺ പാക്കറ്റ് മോഷ്ടിച്ചതായി വീട്ടുടമ. Skip the Dishes എന്ന ഡെലിവറി കമ്പനിയിൽ നിന്നുള്ള ഡ്രൈവറാണ് മോഷണം നടത്തിയത്. തൻ്റെ റിംഗ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം കമ്പനിയെ സമീപിച്ചപ്പോൾ ലഭിച്ച മറുപടിയാണ് വീട്ടുടമയായ സുസാന ട്രോച്ചിയെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. പരാതിയെക്കുറിച്ച് കമ്പനി നിരാശ രേഖപ്പെടുത്തിയെങ്കിലും, തുടർനടപടിക്കായി കുടുംബം പ്രാദേശിക അധികാരികളുമായി ബന്ധപ്പെടണമെന്നാണ് കമ്പനി നിർദ്ദേശിച്ചത്. കുറഞ്ഞ മൂല്യമുള്ള പാക്കറ്റാണ് നഷ്ടപ്പെട്ടതെങ്കിലും, തങ്ങളുടെ ഡെലിവറി […]

കീടങ്ങളുടെ ശല്യം; വിക്ടോറിയ പാർക്കിലെ ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ആൽബർട്ട ഹെൽത്ത് സർവീസസ്

കീടങ്ങളുടെ ശല്യം കണ്ടെത്തിയതിനെത്തുടർന്ന് കൽഗറിയിലെ ഒരു പ്രമുഖ ഫുഡ് ഹാൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ഉത്തരവിട്ടു. വിക്ടോറിയ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് ആണ് അടച്ചുപൂട്ടിയത്. നവംബർ 28 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി AHS പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാർക്കറ്റിലെ എല്ലാ വെണ്ടർമാർക്കും ഈ അടച്ചുപൂട്ടൽ ഉത്തരവ് ബാധകമാണ്. മാർക്കറ്റിൽ കീടങ്ങളുടെ ശല്യം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് ഫസ്റ്റ് സ്ട്രീറ്റ് മാർക്കറ്റ് വക്താവ് അറിയിച്ചു. AHS […]

സാൽമൊണെല്ല ഭീഷണിയെ തുടർന്ന് ബ്രൊക്കോളി ഫ്ലോററ്റുകൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി

സാൽമൊണെല്ല ഭീഷണിയെ തുടർന്ന് “Your Fresh Market” ബ്രാൻഡ് ബ്രൊക്കോളി ഫ്ലോററ്റുകൾ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി തിരിച്ചുവിളിച്ചു. 900 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒൻ്റാരിയോ, ക്യൂബെക്ക്, ന്യൂ ബ്രൺസ്‌വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻ്റ്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്നീ ആറ് പ്രവിശ്യകളിൽ വിതരണം ചെയ്തവയാണ് തിരിച്ചുവിളിക്കപ്പെട്ടിട്ടുള്ളത്. ഈ ഉൽപ്പന്നം ഭക്ഷിക്കുകയോ വിൽക്കുകയോ വിളമ്പുകയോ ചെയ്യരുത് എന്ന് CFIA ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി. ഇത് ഉപേക്ഷിക്കുകയോ വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യണം. ഈ […]

കാനഡയുടെ വിദേശ സഹായവും ആഗോള ആരോഗ്യ ഫണ്ടിംഗും വെട്ടിക്കുറയ്ക്കരുതെന്ന് യുഎൻ എയ്ഡ്‌സ് മേധാവി വിന്നി ബിയാനിമ

കാനഡയുടെ വിദേശ സഹായവും ആഗോള ആരോഗ്യ ഫണ്ടിംഗും വെട്ടിക്കുറയ്ക്കരുതെന്ന് യുഎൻ എയ്ഡ്‌സ് (UNAIDS) മേധാവി വിന്നി ബിയാനിമ. പ്രധാനമന്ത്രി മാർക്ക് കാർണിയോടാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യങ്ങൾ തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിന് ആഗോള ഐക്യദാർഢ്യം പ്രധാനമാണെന്ന് ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കവെ അവർ പറഞ്ഞു. എയ്ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനായുള്ള ഗ്ലോബൽ ഫണ്ടിലേക്കുള്ള കാനഡയുടെ വിഹിതത്തിൽ 17% കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി മാർക് കാർണി പ്രഖ്യാപിച്ചിരുന്നു. സഹായം വെട്ടിക്കുറയ്ക്കില്ലെന്ന കാർണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണിത്. […]

അതിശൈത്യം: കാൽഗറിയിൽ ഭവനരഹിതർക്കായി വിവിധ പദ്ധതികൾ

അതിശൈത്യം ആരംഭിച്ചതോടെ ദുരിതത്തിലായ ഭവനരഹിതരെ സഹായിക്കാൻ വിവിധ പദ്ധതികൾക്ക്‌ തുടക്കമിട്ട് കാൽഗറി സിറ്റി. മൈനസ്‌ 20 ഡിഗ്രിയിലേക്ക്‌ താപനില കുറഞ്ഞു തുടങ്ങിയതോടെ തണുപ്പ് കാരണം ആളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ സഹായ പദ്ധതികൾ വീണ്ടും തുടങ്ങിയത്‌. കാൽഗറി നഗരസഭയും മറ്റ് സംഘടനകളും ചേർന്ന് എല്ലാ വർഷവും നടത്തുന്ന ‘അതിശൈത്യ പ്രതിരോധ പദ്ധതിയുടെ ഭാഗമാണിത്‌. വീടില്ലാത്തവർക്ക്‌ പകൽ സമയത്ത് താമസിക്കാൻ ഷെൽട്ടറുകൾ നൽകുകയും രാത്രിയിൽ അഭയകേന്ദ്രങ്ങളിലേക്ക് പോകാൻ സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ളവയാണ് ഒരുക്കിയിരിക്കുന്നത്. വിശ്രമിക്കാനുള്ള സ്ഥലങ്ങൾ നൽകുന്നതിനൊപ്പം പുതപ്പുകളും മറ്റ് […]

ഒൻ്റാരിയോയിൽ സ്ഥിരതാമസത്തിന് പുതിയ ഇമിഗ്രേഷൻ പ്രോ​ഗ്രാം

ഒൻ്റാരിയോയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്കായി പുതിയ ഇമിഗ്രേഷൻ പ്രോഗ്രാം ഉടൻ അവതരിപ്പിക്കുമെന്ന് പ്രവിശ്യാ സർക്കാർ. പുതിയ ടാലന്റ് സ്ട്രീമുകളാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ ഒൻ്റാരിയോ ഇമിഗ്രേഷൻ മന്ത്രി ഡേവിഡ് പിച്ചീനി പറഞ്ഞു. ഒൻ്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന് (OINP) കീഴിലായാണ് പുതിയ പദ്ധതികൾ. ഗവേഷണം, പാചക കല (Culinary Arts), സംരംഭകത്വം (Entrepreneurship) തുടങ്ങിയ മേഖലകളിലെ മികവിനെ കൂടി ഉൾപ്പെടുത്തുന്ന രീതിയിലാവും പുതിയ സ്‌ട്രീമുകൾ അവതരിപ്പിക്കുന്നത്‌. അതേ സമയം പുതിയ സ്ട്രീമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ […]