newsroom@amcainnews.com

വിദേശ ലൈസൻസുകൾ ന്യൂസിലൻഡ് ലൈസൻസുകളാക്കി മാറ്റാനായി വ്യാജ രേഖകൾ ഉപയോഗിച്ചു; ഇന്ത്യൻ വംശജരായ 459 ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി

വിദേശ ലൈസൻസുകൾ ന്യൂസിലൻഡ് ലൈസൻസുകളാക്കി മാറ്റാനായി വ്യാജ രേഖകൾ ഉപയോഗിച്ചതിന് ഇന്ത്യൻ വംശജരായ 459 ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ ന്യൂസിലൻഡ് അധികൃതർ റദ്ദാക്കി. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി (NZTA) ഹെവി വെഹിക്കിൾ ലൈസൻസുകൾ പരിശോധിക്കുന്ന നടപടികൾക്ക് ജൂലൈയിൽ തുടക്കമിട്ടിരുന്നു. ഇതാണ് ഇത്രയും പേരുടെ ലൈസൻസുകൾ റദ്ദാക്കുന്ന നടപടിയിൽ കലാശിച്ചത്.

ഇന്ത്യൻ ലൈസൻസുകൾ ഉപയോഗിച്ച് ന്യൂസിലൻ്റിൽ വാഹനം ഓടിക്കാനാവില്ല. അതിന് മുഴുവൻ ടെസ്റ്റുകളും പാസാകേണ്ടതുണ്ട്.ലൈസൻസ് നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം പേരും ന്യൂസിലൻഡിലെ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പാസായവരാണ്. എങ്കിലും വ്യാജ രേഖകൾ ഉപയോഗിച്ചതിനാനാണ് അവർക്ക് ലൈസൻസ് നഷ്ടമായത്. ലൈസൻസ് റദ്ദാക്കിയവരുടെ കുടുംബങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ചിലർക്ക് വാടക കൊടുക്കാനോ കുട്ടികൾക്ക് ഭക്ഷണം നൽകാനോ കഴിയുന്നില്ല. നീതി ആവശ്യപ്പെട്ട് നവംബർ 22-ന് ഓക്ക്‌ലൻഡിലെ തകാനിനി ഗുരുദ്വാരയിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു.

ട്രക്ക് കമ്പനികൾക്കും പുതിയ തീരുമാനം തിരിച്ചടിയായിട്ടുണ്ട്. നിലവിൽ 3,449 ഡ്രൈവർമാരുടെ കുറവുള്ള ഈ മേഖലയിൽ പുതിയ ഡ്രൈവർമാരെ കണ്ടെത്താൻ മാസങ്ങളെടുക്കുമെന്നാണ് ട്രക്ക് കമ്പനികൾ പറയുന്നത്. ന്യൂസിലൻഡിലെ ട്രക്ക് ഡ്രൈവർമാരിൽ 20 ശതമാനം പേരും ഇന്ത്യൻ കുടിയേറ്റക്കാരാണ്. നിലവിൽ ക്രിമിനൽ കേസുകൾ ഒന്നും എടുത്തിട്ടില്ലെങ്കിലും, തെറ്റായ വിവരങ്ങൾ നൽകിയതിന് 750 ന്യൂസിലൻ്റ് ഡോളർ വരെ പിഴ ചുമത്താനും സാധ്യതയുണ്ട്.

You might also like
Republican Party Targets Texas; Donald Trump with a Massive Convention in Dallas

ടെക്‌സസ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ പാർട്ടി; ഡാലസിൽ വൻ കൺവെൻഷനുമായി ഡൊണാൾഡ് ട്രംപ്

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Top Picks for You
Top Picks for You