newsroom@amcainnews.com

അതിശൈത്യം: കാൽഗറിയിൽ ഭവനരഹിതർക്കായി വിവിധ പദ്ധതികൾ

അതിശൈത്യം ആരംഭിച്ചതോടെ ദുരിതത്തിലായ ഭവനരഹിതരെ സഹായിക്കാൻ വിവിധ പദ്ധതികൾക്ക്‌ തുടക്കമിട്ട് കാൽഗറി സിറ്റി. മൈനസ്‌ 20 ഡിഗ്രിയിലേക്ക്‌ താപനില കുറഞ്ഞു തുടങ്ങിയതോടെ തണുപ്പ് കാരണം ആളുകളുടെ ജീവൻ നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ സഹായ പദ്ധതികൾ വീണ്ടും തുടങ്ങിയത്‌. കാൽഗറി നഗരസഭയും മറ്റ് സംഘടനകളും ചേർന്ന് എല്ലാ വർഷവും നടത്തുന്ന ‘അതിശൈത്യ പ്രതിരോധ പദ്ധതിയുടെ ഭാഗമാണിത്‌. വീടില്ലാത്തവർക്ക്‌ പകൽ സമയത്ത് താമസിക്കാൻ ഷെൽട്ടറുകൾ നൽകുകയും രാത്രിയിൽ അഭയകേന്ദ്രങ്ങളിലേക്ക് പോകാൻ സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ളവയാണ് ഒരുക്കിയിരിക്കുന്നത്. വിശ്രമിക്കാനുള്ള സ്ഥലങ്ങൾ നൽകുന്നതിനൊപ്പം പുതപ്പുകളും മറ്റ് ആവശ്യ വസ്തുക്കളും വിതരണം ചെയ്യും. BeTheChangeYYC പോലുള്ള സന്നദ്ധ സംഘടനകൾ ആഴ്ചയിൽ മൂന്ന് തവണ ഭക്ഷണം, വെള്ളം, പുതപ്പുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ട്.

എന്നാൽ നഗരത്തിന് ഒറ്റയ്ക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും പ്രവിശ്യാ സർക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും കാൽഗറി മേയർ ജെറോമി ഫാർക്കാസ് അറിയിച്ചു. 2024-ൽ കാനഡയിലെ 74 കമ്മ്യൂണിറ്റികളിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം, ഭവനരഹിതരുടെ എണ്ണം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏകദേശം ഇരട്ടിയായാണ്‌ വർദ്ധിച്ചത്‌. ഈ കാലയളവിൽ 9,000-ത്തിലധികം ആളുകൾക്ക് തണുപ്പുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നു.

You might also like

ജലനിരപ്പ് ഉയരുന്നു: മാനിറ്റോബയിലെ മിന്നെഡോസയിൽ അടിയന്തരാവസ്ഥ

ലോറൻസ് അവന്യൂ ഈസ്റ്റിലെ ‘കേരള കഫേ’; കാനഡയിൽ നാടൻ രുചിക്കൂട്ടുമായി ഒരു കുഞ്ഞു കേരളം

കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് താൽക്കാലിക ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിലെ പങ്കാളിത്തം ഹൈക്കോടതി തീരുമാനിക്കും

പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കാൻ സാൻ അന്റോണിയോ ലക്ഷ്യമിടുമ്പോൾ, സിനിഫെസ്റ്റിവൽ നഗരത്തിലേക്ക് തിരിച്ചെത്തുന്നു

മയക്കുമരുന്ന് കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് 15 വർഷം തടവ്

ഇന്നത്തെ ഒ.ടി.ടി റിലീസുകൾ: ഷെയ്ൻ നിഗത്തിന്റെ ‘ബാൽട്ടി’യും ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ഡോക്യുമെന്ററിയും പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You