newsroom@amcainnews.com

ഒൻ്റാരിയോയിൽ സ്ഥിരതാമസത്തിന് പുതിയ ഇമിഗ്രേഷൻ പ്രോ​ഗ്രാം

ഒൻ്റാരിയോയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്കായി പുതിയ ഇമിഗ്രേഷൻ പ്രോഗ്രാം ഉടൻ അവതരിപ്പിക്കുമെന്ന് പ്രവിശ്യാ സർക്കാർ. പുതിയ ടാലന്റ് സ്ട്രീമുകളാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ ഒൻ്റാരിയോ ഇമിഗ്രേഷൻ മന്ത്രി ഡേവിഡ് പിച്ചീനി പറഞ്ഞു. ഒൻ്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന് (OINP) കീഴിലായാണ് പുതിയ പദ്ധതികൾ. ഗവേഷണം, പാചക കല (Culinary Arts), സംരംഭകത്വം (Entrepreneurship) തുടങ്ങിയ മേഖലകളിലെ മികവിനെ കൂടി ഉൾപ്പെടുത്തുന്ന രീതിയിലാവും പുതിയ സ്‌ട്രീമുകൾ അവതരിപ്പിക്കുന്നത്‌. അതേ സമയം പുതിയ സ്ട്രീമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ OINP എക്സ്പ്രസ് എൻട്രി സ്കിൽഡ് ട്രേഡ്സ് സ്ട്രീമിലേക്കുള്ള അപേക്ഷകൾ പ്രവിശ്യ നിർത്തിവച്ചിരുന്നു. നിരവധി ക്രമക്കേടുകൾ കണ്ടതിൻ്റെ പശ്‌ചാത്തലത്തലത്തിലായിരുന്നു ഇത്‌. ഈ സ്ട്രീം നിർത്തലാക്കിയത് വഴി ഒന്റാരിയോയ്ക്ക് തങ്ങളുടെ നോമിനേഷൻ വിഹിതത്തിന്റെ ഒരു ഭാഗം പുതിയ, ലക്ഷ്യമിട്ട സ്ട്രീമുകളിലേക്ക് പുനഃക്രമീകരിക്കാൻ സാധിക്കും. 2025-ൽ പ്രവിശ്യാ നോമിനി പ്രോഗ്രാം (PNP) വഴിയുള്ള പ്രവേശന ലക്ഷ്യം 50 ശതമാനം കുറച്ചിരുന്നു. എന്നാൽ, ഏറ്റവും പുതിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാനിൽ കാനഡ ലക്ഷ്യം 91,500 ആയി ഉയർത്തി (66 ശതമാനം വർദ്ധനവാണിത്‌). ഇതിലൂടെ 2026-ൽ ഒന്റാരിയോയ്‌ക്ക്‌ കൂടുതൽ നോമിനേഷനുകൾ അനുവദിക്കാനും പുതിയ സ്ട്രീമുകൾ തുടങ്ങാനും അവസരം ലഭിക്കും.

You might also like

ടെക്സസ് പാർക്കർ കൗണ്ടിയിൽ തീപിടിത്തം: മൂന്ന് പേർ മരിച്ചു

She hired the house maid and her family to kill her daughter-in-law

മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരിയെയും കുടുംബത്തെയും കൂട്ടുപിടിച്ച് അമ്മായിഅമ്മ

Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോം വഴി തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

Southern warning Trump warns SC voters they’ll ‘lose everything’ if Darline Graham doesn’t win high-stakes Senate race

ഡാർലിൻ ഗ്രഹാം തോറ്റാൽ ‘എല്ലാം നഷ്ടപ്പെടും’: ദക്ഷിണ കരോളിന വോട്ടർമാർക്ക് മുന്നറിയിപ്പുമായി ട്രംപ്

Top Picks for You
Top Picks for You