ഹാമിൽട്ടണിൽ കള്ളനോട്ട് പ്രചരിക്കുന്നു; ജാഗ്രതാ നിർദേശവുമായി പൊലീസ്

നഗരത്തിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകി ഹാമിൽട്ടൺ പൊലീസ്. 20 ഡോളർ, 50 ഡോളർ, 100 ഡോളർ നോട്ടുകളുടെ വ്യജനോട്ടുകളാണ് പ്രചരിക്കുന്നത്. നിലവിലെ പോളിമർ നോട്ടുകൾക്ക് സമാനമായി ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചതാണെങ്കിലും, യഥാർത്ഥ നോട്ടുകളിലുള്ള സുരക്ഷാ സവിശേഷതകൾ ഈ നോട്ടുകൾക്ക് ഇല്ലെന്ന് പോലീസ് പറയുന്നു. റീട്ടെയിൽ സ്ഥാപനങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള സ്വകാര്യ ഇടപാടുകളിലുമാണ് നോട്ടുകൾ കൂടുതലായി കൈമാറ്റം ചെയ്യപ്പെടുന്നത്. വ്യാജ കറൻസിയാണെന്ന് സംശയം തോന്നുന്നവർ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് നിർദേശമുണ്ട്. പണം കൈകാര്യം ചെയ്യുമ്പോൾ നോട്ടുകൾ […]
നവംബറിലെ രണ്ടാം എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 അപേക്ഷകർക്ക് പിആർ

നവംബറിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ആകെ 1,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന് കീഴിലുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു നവംബർ 12 ന് നടന്ന ഈ നറുക്കെടുപ്പ്. ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 533 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കഴിഞ്ഞ 5 CEC നറുക്കെടുപ്പുകളിലും ഇൻവിറ്റേഷൻ നൽകിയവരുടെ എണ്ണം തുല്യമായിരുന്നു, കൂടാതെ CRS കട്ട്ഓഫ് സ്കോറും 533 എന്നത് തന്നെയായിരുന്നു. അതേസമയം 2025-ൽ […]
മോൺട്രിയൽ മേയറായി ചുമതലയേറ്റ് സൊറയ മാർട്ടിനെസ് ഫെറാഡ

മോൺട്രിയൽ മേയറായി സൊറയ മാർട്ടിനെസ് ഫെറാഡ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നവംബർ 2-ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രൊജക്റ്റ് മൺട്രിയോളിന്‍റെ ലൂക്ക് റബൂയിൻ, ട്രാൻസിഷൻ മോൺട്രിയലിന്‍റെ ക്രെയ്ഗ് സൗവെ തുടങ്ങിയവരെ പരാജയപ്പെടുത്തിയാണ് മാർട്ടിനെസ് ഫെറാഡ ചരിത്രവിജയം കുറിച്ചത്. എൻസെംബിൾ മോൺട്രിയലിന്‍റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം ഏഴ് മാസങ്ങൾക്ക് ശേഷമാണ് മേയർ പദവിയിലേക്കുള്ള ഫെറാഡയുടെ ചുടുവെപ്പ്. പ്രധാന എതിരാളി ലൂക്ക് റബൂയിനിനെക്കാൾ ഏകദേശം 17,000 വോട്ടിന്‍റെ ലീഡ് നേടിയ ഫെറാഡയ്ക്ക് 44 ശതമാനം വോട്ടുകൾ ലഭിച്ചു. ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നത് […]
കാനഡയിലെ വിമാനത്താവളങ്ങളില്‍ കിയോസ്‌കുകള്‍ തകരാറില്‍

കാനഡയിലെ ചില വിമാനത്താവളങ്ങളിൽ പ്രാഥമിക ഇന്‍സ്‌പെക്ഷന്‍ കിയോസ്‌കുകള്‍ തകരാറിലായി. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളാണ് തകരാറിന് കാരണമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി സജീവമായി ഇടപെടുകയാണെന്നും അധികൃതർ ട്വിറ്ററിലൂടെ ക്ഷമ ചോദിച്ചു. കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിക്കുന്ന മാനുവല്‍ ലൈനുകളിലേക്ക് യാത്രക്കാരെ തിരിച്ചുവിടുകയാണിപ്പോൾ. ഇത് വിമാനത്താവളങ്ങളില്‍ സാധാരണയിലും കൂടുതല്‍ യാത്രാ കാലതാമസത്തിന് കാരണമായേക്കാം. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഉണ്ടാകുന്ന ഏറ്റവും പുതിയ തകരാറാണിത് അതേ സമയം […]
ഇന്ത്യക്കാർക്ക് തിരിച്ചടി: ട്രക്ക് ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി കാലിഫോർണിയ

ഇന്ത്യൻ പൗരന്മാർ അടക്കമുള്ള വിദേശികൾക്ക് നൽകിയ 17,000 വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കാൻ ഒരുങ്ങി കാലിഫോർണിയ. അനധികൃത കുടിയേറ്റക്കാർക്ക് ലൈസൻസുകൾ തെറ്റായി നല്കിയതായിയുള്ള ട്രംപ് ഭരണകൂടത്തിന്റെ ആശങ്കകളെ തുടർന്നാണിത്. ലൈസൻസ് റദ്ദാക്കൽ പ്രധാനമായും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരെയാകും ബാധിക്കുക. ലൈസൻസുകളുടെ കാലാവധി ഡ്രൈവർമാരുടെ യുഎസിലെ അനുവദനീയമായ താമസ കാലാവധിക്ക് അപ്പുറത്തേക്ക് നീണ്ടുപോയതാണ് ലൈസൻസുകൾ അസാധുവാകാൻ കാരണമെന്ന് കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോം വ്യക്തമാക്കി. എന്നാൽ, സംസ്ഥാനം ഈ വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് യുഎസ് […]
കാർണിയുടെ ആദ്യ ബജറ്റിന് വൻ ജന പിന്തുണ: സർവേ

പ്രധാനമന്ത്രി മാർക്ക് കാർണി അവതരിപ്പിച്ച ആദ്യ ഫെഡറൽ ബജറ്റിന് വൻ ജനപിന്തുണ ലഭിച്ചതായി ലെഗർ സർവേ. അതേ സമയം കനേഡിയൻ പൗരന്മാർ ശ്രദ്ധിക്കുന്ന അടിസ്ഥാന സൗകര്യ, ഭവന നിർമ്മാണ പദ്ധതികളിൽ ഇടപെടലുകളും തീരുമാനങ്ങളും ഉടൻ ഉണ്ടായില്ലെങ്കിൽ പ്രാദേശിക വികാരങ്ങളുൾപ്പെടെയുള്ള പ്രത്യാഘാതം കടുത്തതായിരിക്കുമെന്നും ലെഗർ സാമ്പത്തിക വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി. നവംബർ 4ന് അവതരിപ്പിച്ച ബജറ്റിലെ നിരവധി പ്രധാന നിർദ്ദേശങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പിന്തുണ ലഭിച്ചതായി സർവേ ഫലങ്ങൾ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തേക്ക് 7,830 കോടി ഡോളർ […]
