newsroom@amcainnews.com

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം വൻ സ്ഫോടനം; കാറുകൾ പൊട്ടിത്തെറിച്ചു, 9 മരണം

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്കു തൊട്ടുമുന്നിലുണ്ടായ ഉഗ്ര കാർ സ്ഫോടനത്തിൽ 9 മരണം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഐ20 കാറാണ് ആദ്യം പൊട്ടിത്തെറിച്ചതും വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വേഗം കുറച്ചെത്തിയ കാർ […]

H3N2 ഇൻഫ്ലുവൻസ വൈറസിൻ്റെ പുതിയ വകഭേദം; കാനഡയിൽ ഇത്തവണ പകർച്ചപ്പനി രൂക്ഷമായേക്കുമെന്ന് സൂചന

കാനഡയിൽ ഇത്തവണ പകർച്ചപ്പനി രൂക്ഷമായേക്കുമെന്ന് സൂചന. H3N2 ഇൻഫ്ലുവൻസ വൈറസിൻ്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്. കഴിഞ്ഞൊരു പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു കഴിഞ്ഞ തവണത്തേത്. ഈ വർഷവും സമാനമായേക്കുമെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ തീവ്രമായ പകർച്ചപ്പനി വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . കാനഡയിലും പകർച്ചപ്പനി കേസുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്, എങ്കിലും ഇപ്പോഴും ഇത് പകർച്ചവ്യാധിയെന്ന നിലയിലേക്ക് എത്തിയിട്ടില്ല. കാനഡയിൽ 65 വയസ്സിന് മുകളിലുള്ള […]

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് തീരുമാനങ്ങൾ എടുക്കേണ്ടത്, അല്ലാതെ കോടതികളല്ല; അധ്യാപക സമരം അവസാനിപ്പിച്ച നിയമത്തെ ന്യായീകരിച്ച് ആൽബർട്ട പ്രീമിയർ

ആൽബർട്ടയിലെ അധ്യാപക സമരം അവസാനിപ്പിച്ച പുതിയ നിയമത്തെ ന്യായീകരിച്ച് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും അല്ലാതെ കോടതികളല്ലെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. സർക്കാരിന് തെറ്റുപറ്റിയാൽ വോട്ടർമാർക്ക് അത് തിരഞ്ഞെടുപ്പിലൂടെ തിരുത്താവുന്നതാണെന്നും സ്മിത്ത് പറഞ്ഞു. മൂന്നാഴ്ചയോളം നീണ്ടുനിന്ന സമരം 7,40,000-ത്തിലധികം വിദ്യാർത്ഥികളെ ബാധിച്ചതിരുന്നു. ഇതേ തുടർന്ന് ‘നോട്ട് വിത്ത്സ്റ്റാൻഡിംഗ് ക്ലോസ്’ എന്ന പ്രത്യേക നിയമം ഉപയോഗിച്ച് വളരെ വേഗത്തിലായിരുന്നു സമരം അവസാനിപ്പിക്കാനുള്ള നിയമം പാസാക്കിയത്. ക്ലാസിലെ കുട്ടികളുടെ എണ്ണവുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം പരിഹരിക്കുന്നതിനായി […]

സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യാൻ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ പുതിയ വെബ്‌സൈറ്റ്

സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യാൻ ജനങ്ങളെ സഹായിക്കുന്നതിനായി പുതിയൊരു വെബ്‌സൈറ്റ് ആരംഭിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP). “Report Cybercrime and Fraud”എന്നാണ് ഈ സൈറ്റിൻ്റെ പേര്. ഈ വെബ്സൈറ്റ് വഴി ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പത്തിൽ പോലീസിനെ അറിയിക്കാനാവും. ആവശ്യമെങ്കിൽ, നിങ്ങളാരെന്ന് വെളിപ്പെടുത്താതെയും റിപ്പോർട്ടുകൾ നൽകാം. കാനഡയിലുടനീളമുള്ള റിപ്പോർട്ടുകൾ ഈ വെബ്സൈറ്റിലൂടെ ഒരിടത്ത് ശേഖരിക്കാനാകും. ഇതിലൂടെ ഒരേ പോലെയുളള കേസുകൾ ഒരുമിച്ച് ട്രാക്ക് ചെയ്യാനും പരിഹരിക്കാനും പോലീസിന് കഴിയും. കഴിഞ്ഞ വർഷം, കനേഡിയൻ പൗരന്മാർക്ക് […]

ഓരോ മാസവും വളരെയധികം ഓവർടൈം ചെയ്യേണ്ടി വരുന്നു… അധിക ജോലിഭാരത്തിൽ വലഞ്ഞ് ആൽബെർട്ടയിലെ പാരാമെഡിക്കൽ ജീവനക്കാർ

ആൽബർട്ടയിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് ഓരോ മാസവും വളരെയധികം ഓവർടൈം ചെയ്യേണ്ടി വരുന്നു എന്ന് യൂണിയൻ. ഈ വർഷം ഓരോ മാസവും പാരാമെഡിക്കൽ ജീവനക്കാർ 30,000 മണിക്കൂറിലധികം ഓവർടൈം ജോലി ചെയ്തിട്ടുണ്ടെന്ന് ഹെൽത്ത് സയൻസസ് അസോസിയേഷൻ ഓഫ് അൽബെർട്ട അറിയിച്ചു. നിലവിൽ, പാരാമെഡിക്കുകൾ ജോലി ചെയ്യുന്ന മൊത്തം സമയത്തിൻ്റെ എട്ട് മുതൽ പന്ത്രണ്ട് ശതമാനം വരെ ഓവർടൈം ആണെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ജനസംഖ്യ 2022 മുതൽ 2025 വരെ ഏകദേശം 10% വർധിച്ചപ്പോൾ, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം […]

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ച നിലയിൽ

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ കർമേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യർല​ഗഡ (23) യെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി- കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി തേടുന്നതിന്റെ ഭാ​ഗമായി യുഎസിൽ തുടരുകയായിരുന്നു. നവംബർ ഏഴിനാണ് രാജ്യലക്ഷ്മി യർല​ഗഡ മരിച്ചത്. രണ്ട് ദിവസമായി രാജ്യലക്ഷ്മിക്ക് ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി ബന്ധുവായ ചൈതന്യ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അലാം കേട്ടെങ്കിലും […]

ശൈത്യകാലം വരുന്നു: ഷെൽട്ടറുകൾ തുറന്ന് ടൊറൻ്റോ

ശൈത്യകാലത്ത്‌ ഭവനരഹിതരെ സഹായിക്കുന്നതിനായി ആയിരത്തി ഇരുന്നൂറിലധികം ഷെൽട്ടറുകൾ തുറക്കാനൊരുങ്ങി ടൊറൻ്റോ സിറ്റി. ശൈത്യകാല സേവന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നവംബർ 15 മുതൽ ഏപ്രിൽ 15 വരെ ഷെൽട്ടറുകൾ തുറക്കുന്നിരിക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു. 370 സ്ഥിരവും സഹായകരവും സബ്സിഡിയുള്ളതുമായ ഭവന യൂണിറ്റുകൾ, 244 വാം സെന്റർ സ്‌പെയ്‌സുകൾ, അതുപോലെ തന്നെ 490 പുതിയ ഷെൽട്ടർ സ്‌പെയ്‌സുകൾ,175 സർജ് കപ്പാസിറ്റി സ്‌പെയ്‌സുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, കൊടും തണുപ്പുള്ള സമയത്ത് കൂടുതൽ ദുരിതാശ്വാസ സംഘങ്ങളെ […]

ഫെഡറൽ ബജറ്റ്: പ്രതിപക്ഷ പാർട്ടികൾ പിന്തുണ അഭ്യർത്ഥിച്ച് ഗവൺമെൻ്റ് ഹൗസ് ലീഡർ

മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ അവതരിപ്പിച്ച ബജറ്റിനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തയ്യാറാകണമെന്ന് ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ. ബജറ്റ് ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണെന്നും മക് കിനോൺ പറഞ്ഞു. തങ്ങളുടെ ബജറ്റ്, വളർച്ചയെ ലക്ഷ്യമിടുന്നതും സമൂഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്ത ലിബറൽ സർക്കാർ, ബജറ്റുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന രണ്ട് വിശ്വാസ വോട്ടെടുപ്പുകൾ അതിജീവിച്ചിരുന്നു. എന്നാൽ, നവംബർ 17-ലെ പ്രധാന പ്രമേയത്തിന്മേലുള്ള വോട്ട് പരാജയപ്പെട്ടാൽ രാജ്യത്ത് ഉടൻ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. […]

ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പൗരത്വ വിവരങ്ങൾ ലഭ്യമല്ല: ഫെഡറൽ സർക്കാർ

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുകയോ നിഷേധിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ കാനഡയുടെ ഇമിഗ്രേഷൻ ബ്യൂറോക്രസിയുടെ പക്കലില്ലെന്ന് ലിബറൽ സർക്കാരിന്റെ വെളിപ്പെടുത്തൽ. ഡാറ്റ പരിമിതികൾ കാരണം, ക്രിമിനൽ റെക്കോർഡുള്ള എത്ര അപേക്ഷകൾ ലഭിച്ചു, അംഗീകരിച്ചു, നിരസിച്ചു എന്ന് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഹൗസ് ഓഫ് കോമൺസിൽ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കുറ്റകൃത്യങ്ങളുടെ പേരിൽ ഒരാൾക്ക് പൗരത്വം നിഷേധിക്കാൻ ‘പൗരത്വ നിയമം’അനുവാദം നൽകുന്നുണ്ട്. കള്ളം പറയുകയോ രേഖകൾ മറച്ചുവെക്കുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങൾകൊണ്ടും പൗരത്വം […]

അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിക്കുന്നു: റിപ്പോർട്ട്

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടൽ ഉടൻ അവസാനിക്കുമെന്നു സൂചന. 40 ദിവസത്തിലേക്കു കടന്ന അടച്ചുപൂട്ടൽ അവസാനിപ്പിക്കാനായി സെനറ്റമാർക്കിടയിൽ നീക്കങ്ങൾ നടക്കുന്നതായും ഇതിന്റെ ഭാഗമായി സെനറ്റർമാർ കരാറിലെത്തിയതായും എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡെമോക്രാറ്റിക് സംഘത്തിൽ നിന്നും വേണ്ടത്ര വോട്ട് ലഭിക്കുമെന്നും സെനറ്റിൽ വോട്ടിനിടുമ്പോൾ പാസാകുമെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ ജനുവരി 30 വരെ സർക്കാരിന് ധനസഹായം നൽകാൻ യുഎസ് സെനറ്റർമാരുടെ ഒരു ഉഭയകക്ഷി സംഘം ധാരണയിലെത്തിയെന്നാണ് വിവരം. ഡെമോക്രാറ്റിക് സെനറ്റർമാരും ജോൺ ടുണും […]