newsroom@amcainnews.com

ഓരോ മാസവും വളരെയധികം ഓവർടൈം ചെയ്യേണ്ടി വരുന്നു… അധിക ജോലിഭാരത്തിൽ വലഞ്ഞ് ആൽബെർട്ടയിലെ പാരാമെഡിക്കൽ ജീവനക്കാർ

ആൽബർട്ടയിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് ഓരോ മാസവും വളരെയധികം ഓവർടൈം ചെയ്യേണ്ടി വരുന്നു എന്ന് യൂണിയൻ. ഈ വർഷം ഓരോ മാസവും പാരാമെഡിക്കൽ ജീവനക്കാർ 30,000 മണിക്കൂറിലധികം ഓവർടൈം ജോലി ചെയ്തിട്ടുണ്ടെന്ന് ഹെൽത്ത് സയൻസസ് അസോസിയേഷൻ ഓഫ് അൽബെർട്ട അറിയിച്ചു. നിലവിൽ, പാരാമെഡിക്കുകൾ ജോലി ചെയ്യുന്ന മൊത്തം സമയത്തിൻ്റെ എട്ട് മുതൽ പന്ത്രണ്ട് ശതമാനം വരെ ഓവർടൈം ആണെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ ജനസംഖ്യ 2022 മുതൽ 2025 വരെ ഏകദേശം 10% വർധിച്ചപ്പോൾ, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം വർധിച്ചത് 4.5% മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഫുൾ-ടൈം അഡ്വാൻസ്ഡ് കെയർ പാരാമെഡിക്കുകളുടെ എണ്ണത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. അത് 840 പേരായി തന്നെ തുടരുന്നു. ഓവർടൈം കാരണം പാരാമെഡിക്കുകൾ വളെര സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ലീൻ അൽഫാരോ പറയുന്നു.

വർധിച്ചു വരുന്ന ഈ അധിക ജോലി കൈകാര്യം ചെയ്യാൻ മതിയായ പാരാമെഡിക്കുകൾ ഇല്ലാത്തത് അടിയന്തര സാഹചര്യങ്ങളിലെ ചികിത്സയെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും യൂണിയൻ പറയുന്നു. മികച്ച ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ഒരുക്കുന്നത് കൂടുതൽ പാരാമെഡിക്കുകളെ അൽബെർട്ടയിൽ നിലനിർത്താനും പുതിയ ആളുകളെ നിയമിക്കാനും സഹായിക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

You might also like
Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Top Picks for You
Top Picks for You