newsroom@amcainnews.com

ഫെഡറൽ ബജറ്റ്: പ്രതിപക്ഷ പാർട്ടികൾ പിന്തുണ അഭ്യർത്ഥിച്ച് ഗവൺമെൻ്റ് ഹൗസ് ലീഡർ

മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ അവതരിപ്പിച്ച ബജറ്റിനെ പിന്തുണയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തയ്യാറാകണമെന്ന് ഗവൺമെൻ്റ് ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ. ബജറ്റ് ഇപ്പോൾ അനിശ്ചിതാവസ്ഥയിലാണെന്നും മക് കിനോൺ പറഞ്ഞു. തങ്ങളുടെ ബജറ്റ്, വളർച്ചയെ ലക്ഷ്യമിടുന്നതും സമൂഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്ത ലിബറൽ സർക്കാർ, ബജറ്റുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന രണ്ട് വിശ്വാസ വോട്ടെടുപ്പുകൾ അതിജീവിച്ചിരുന്നു. എന്നാൽ, നവംബർ 17-ലെ പ്രധാന പ്രമേയത്തിന്മേലുള്ള വോട്ട് പരാജയപ്പെട്ടാൽ രാജ്യത്ത് ഉടൻ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.

അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷപാർട്ടികളായ കൺസർവേറ്റീവുകൾക്കും ബ്ലോക്ക് ക്യൂബെക്കോയിസും എന്നിവർ പറയുന്നു. ഇതേത്തുടർന്ന്, ഇരു പാർട്ടികളും ബജറ്റിൽ എതിർപ്പ് അറിയിച്ചെങ്കിലും, പ്രതിപക്ഷനിരയിലെ എൻഡിപി (NDP) ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. തീവ്രമായ രാഷ്ട്രീയ നിലപാടുകൾക്കിടയിൽ തങ്ങളുടെ ബജറ്റ് മധ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മക് കിനോൺ ആവർത്തിച്ചു. അതേസമയം ഈ രണ്ടു കക്ഷികളുടെയും നിർദ്ദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താൻ കഴിയാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭവനനിർമ്മാണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിച്ചില്ലെന്ന വിമർശനം ഉയർന്നപ്പോഴും, കാർണി വാഗ്ദാനം ചെയ്ത കാര്യങ്ങൾ ബജറ്റ് നിറവേറ്റുന്നുണ്ടെന്ന് മക് കിനോൺ കൂട്ടിച്ചേർത്തു.

You might also like
Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You