newsroom@amcainnews.com

H3N2 ഇൻഫ്ലുവൻസ വൈറസിൻ്റെ പുതിയ വകഭേദം; കാനഡയിൽ ഇത്തവണ പകർച്ചപ്പനി രൂക്ഷമായേക്കുമെന്ന് സൂചന

കാനഡയിൽ ഇത്തവണ പകർച്ചപ്പനി രൂക്ഷമായേക്കുമെന്ന് സൂചന. H3N2 ഇൻഫ്ലുവൻസ വൈറസിൻ്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്. കഴിഞ്ഞൊരു പതിറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു കഴിഞ്ഞ തവണത്തേത്. ഈ വർഷവും സമാനമായേക്കുമെന്നാണ് റിപ്പോർട്ട്.

ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ തീവ്രമായ പകർച്ചപ്പനി വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. . കാനഡയിലും പകർച്ചപ്പനി കേസുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്, എങ്കിലും ഇപ്പോഴും ഇത് പകർച്ചവ്യാധിയെന്ന നിലയിലേക്ക് എത്തിയിട്ടില്ല. കാനഡയിൽ 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരെയാണ് ഇത് വരെ ഫ്ലൂ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. H3N2 വൈറസിൻ്റെ പുതിയ വകഭേദം കാരണം പനി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. അതിനാൽ എല്ലാവരും, പ്രത്യേകിച്ച് മുതിർന്നവർ, വാക്സിൻ എടുക്കണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു.

നിരവധി പ്രവിശ്യകളിൽ കോവിഡ്-19 വാക്സിനുകൾക്കും മറ്റ് ശ്വാസകോശ വൈറസ് വാക്സിനുകൾക്കുമൊപ്പം ഫ്ലൂ ഷോട്ടുകൾ ലഭ്യമാണ്. കൈ കഴുകുക, അസുഖം വരുമ്പോൾ വീട്ടിൽ തന്നെ കഴിയുക തുടങ്ങിയ മുൻകരുതലുകളും എടുക്കണമെന്നും ആരോഗ്യ ഉദ്യോഗസ്ഥർ ജനങ്ങളെ ഓർമ്മിപ്പിച്ചു.

You might also like

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

Top Picks for You
Top Picks for You