ക്ഷമയ്ക്കും പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും; താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയതായി പാക്ക് വാർത്താ ഏജൻസിയായ ഡോൺ റിപ്പോർട്ട് ചെയ്തു. ഒറാക്‌സായി ജില്ലയിൽ നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉൾപ്പെടെ 11 പാക്ക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം […]
ഒന്നും ചെയ്യാതെയാണ് അത് ലഭിച്ചത്, ‘നൊബേൽ പ്രേമ’ത്തിൽ വീണ്ടും ഒബാമയെ കുത്തി ട്രംപ്

വാഷിങ്ടൻ: നൊബേൽ സമാധാന പുരസ്കാരത്തിൽ കണ്ണുവച്ച്, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലഭിച്ച പുരസ്കാരത്തെ വിമർശിച്ച് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ മുൻഗാമിക്ക് ‘ഒന്നും ചെയ്യാതെയാണ് അത് ലഭിച്ചത്’ എന്നു പറഞ്ഞാണ് ഒബാമയെ പരിഹസിച്ചത്. ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിൽ തന്റെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള സമാധാന കരാറിൽ തന്റെ പങ്കിന് ഊന്നൽ നൽകിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന. ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ സഹായിച്ച ഈ കരാർ, ഒപ്പിടുന്നതിനായി ട്രംപ് […]
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മരിയ കൊറിന മചാഡോയ്ക്ക്; നിരാശനായി ട്രംപ്

സ്റ്റോക്കോം: 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്. സമാധാന നൊബേലിനായി ഏറെ വാദഗതികൾ ഉയർത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുരസ്കാര പ്രഖ്യാപനം […]
വ്യാപാര യുദ്ധം: യുഎസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് കാനഡക്കാർ

വ്യാപാര യുദ്ധം കാനഡയ്ക്ക് ആനുകൂലമാക്കുന്നതിന് യുഎസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം ശക്തമാക്കണമെന്ന് ഭൂരിഭാഗം കാനഡക്കാരും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതും യാത്ര ഒഴിവാക്കുന്നതും യുഎസ് തീരുവകൾക്ക് മറുപടി നൽകാൻ ഉതകുന്നതാണെന്ന് 80% കാനഡക്കാരും കരുതുന്നുവെന്ന് നാനോസ് റിസർച്ച് നടത്തിയ സർവേ വ്യക്തമാക്കുന്നു. 55 വയസ്സിന് മുകളിലുള്ള കാനഡക്കാരാണ് ഈ ആശയത്തെ കൂടുതൽ പിന്തുണയ്ക്കുന്നത്. 35-നും 54-നും ഇടയിൽ പ്രായമുള്ളവരിൽ 74% പേരാണ് പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയത്. പ്രാദേശികമായി അറ്റ്ലാന്റിക് കാനഡയിലാണ് യുഎസ് ഉൽപ്പന്ന ബഹിഷ്കരണത്തിന് ഏറ്റവും […]
ഒൻ്റാരിയോയിൽ അഞ്ചാംപനി കേസുകളുടെ എണ്ണം കുറയുന്നു

പ്രവിശ്യയിൽ അഞ്ചാംപനി ഭീതി ഒഴിഞ്ഞതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ (പിഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണം കുറഞ്ഞതായി പിഎച്ച്ഒ എപ്പിഡെമിയോളജി റിപ്പോർട്ടിൽ പറയുന്നു. വൈറസ് ബാധ ആരംഭിച്ച ശേഷം ഇതുവരെ 26 പൊതുജനാരോഗ്യ യൂണിറ്റുകളിലായി 2,375 പേർക്ക് അഞ്ചാംപനി ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 18 ന് ന്യൂബ്രൺസ്വിക്കിലെ ഒരാൾക്ക് അഞ്ചാംപനി ബാധിച്ചതോടെയാണ് രോഗം പടരാൻ തുടങ്ങിയത്. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും, ആൽബർട്ടയിലും അഞ്ചാംപനിയെ തുടർന്ന് നവജാതശിശുക്കൾ മരിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു.
അധ്യാപക സമരം: ആൽബർട്ട-യൂണിയൻ ചർച്ച 14 ന് പുനഃരാരംഭിക്കും

അധ്യാപക സമരം നാലാം ദിവസത്തിലേക്ക് കടക്കവേ സർക്കാരുമായി വീണ്ടും ചർച്ച പുനഃരാരംഭിക്കുന്നതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) പ്രഖ്യാപിച്ചു. ഒക്ടോബർ 14 ചൊവ്വാഴ്ച കരാർ ചർച്ചകളിലേക്ക് മടങ്ങുമെന്ന് ATA അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് ATA വക്താവ് അറിയിച്ചു. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങള്‍, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, അധ്യാപകരുടെ കുറവ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സമരം രണ്ടായിരത്തി അഞ്ഞൂറിലധികം സ്കൂളുകളിലെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്. നാല് വർഷത്തിനുള്ളിൽ 12% വേതന വർധനയും, […]
ടൊറൻ്റോ-അമൃത്സർ സർവീസ് അവസാനിപ്പിച്ച് ഇറ്റാലിയൻ എയർലൈൻസ്

ടൊറൻ്റോയിൽ നിന്ന് ഇന്ത്യയിലെ അമൃത്സറിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് സ്വകാര്യ ഇറ്റാലിയൻ എയർലൈൻസ് നിയോസ്. രാഷ്ട്രീയ അസ്ഥിരതയും ബുക്കിങ്ങിലെ കുറവും കാരണമാണ് ഇത്തരമൊരു നടപടിയെന്ന് എയർലൈൻ അറിയിച്ചു.ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ അമൃത്സറിലേക്ക് ടൊറൻ്റോയിൽ നിന്ന് ആഴ്ചതോറുമായിരുന്നു എയർലൈൻ സർവീസ് നടത്തിയിരുന്നു. സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിൽ ബുദ്ധിമുട്ടേണ്ടി വന്ന യാത്രക്കാർക്ക് റീഫണ്ട് നൽകും. www.neosair.com വഴി നേരിട്ട് ബുക്ക് ചെയ്തവർക്ക് വിശദമായ റീഫണ്ട് നിർദ്ദേശങ്ങളടങ്ങിയ ഇമെയിൽ ലഭിക്കും. അതേസമയം ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്ത […]
തെക്കന്‍ ഫിലിപ്പീന്‍സില്‍ ഭൂചലനം; 7.4 തീവ്രത

തെക്കന്‍ ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമായ തിരമാലകള്‍ അടിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി വിവരമില്ല. ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യയും സുനാമി […]