newsroom@amcainnews.com

ആൽബർട്ട അധ്യാപക സമരം രണ്ടാം ദിവസത്തിലേക്ക്

ആൽബർട്ടയിലെ അധ്യാപകരുടെ പ്രവിശ്യാതല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. 51,000 അധ്യാപകർ പങ്കെടുക്കുന്ന സമരം, പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭമായി മാറി. 2002-ൽ നടന്ന അവസാനത്തെ അധ്യാപക സമരത്തിൽ 21,000 പേർ മാത്രമാണ് പങ്കെടുത്തത്. വേതന വർധന, അധ്യാപക-വിദ്യാർത്ഥി അനുപാതത്തിലെ വ്യത്യാസം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ചാണ് തർക്കം. സമരം രണ്ടായിരത്തി അഞ്ഞൂറിലധികം സ്കൂളുകളിലെ 7.4 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്. നാല് വർഷത്തിനുള്ളിൽ 12% വേതന വർധനയും, തിരക്ക് കുറയ്ക്കുന്നതിനായി 3,000 പുതിയ അധ്യാപകരെ […]

ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് നേരെ വെടിവെപ്പ്

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിലെ മേപ്പിൾ റിഡ്ജിലുള്ള ഇന്ത്യൻ റെസ്റ്റോറൻ്റിന് നേരെ വെടിവെപ്പ് നടന്നതായി സറേ പൊലീസ് സർവീസ് (എസ്പിഎസ്) റിപ്പോർട്ട് ചെയ്തു. 156 സ്ട്രീറ്റിന് സമീപമുള്ള കിങ് ജോർജ് ബൊളിവാർഡിലുള്ള ഉസ്താദ് ജി76 ഇന്ത്യൻ റെസ്റ്റോറൻ്റിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഉസ്താദ് ജി76 റെസ്റ്റോറൻ്റ് ശൃംഖലയ്ക്ക് നേരെ വെടിവെപ്പ് നടക്കുന്നത്. വെടിവെപ്പിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി എസ്‌പി‌എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസമയത്ത് ജീവനക്കാർ ആരും അകത്തുണ്ടായിരുന്നില്ല, ആർക്കും പരുക്കേറ്റിട്ടില്ല, […]

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്; 4,500 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കാനഡ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,500 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ 432 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ളവരെയാണ് പരിഗണിച്ചത്. സെപ്റ്റംബർ 4-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി IRCC 4,500 ITA നറുക്കെടുപ്പ് നടത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. ഈ വർഷം എക്സ്പ്രസ് എൻട്രി സിസ്റ്റത്തിന് കീഴിൽ […]

‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന’ രാജ്യമാണ് പാക്കിസ്ഥാൻ; യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

വാഷിങ്ടൻ: യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന’ രാജ്യമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ ആരോപിച്ചു. വനിതകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലെ ചർച്ചയിൽ സംസാരിക്കുമ്പോഴാണ്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്. പാക്കിസ്ഥാൻ തെറ്റായ വിവരങ്ങളും അതിശയോക്തിയും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരി വനിതകൾ ‘ലൈംഗികാതിക്രമങ്ങൾ സഹിച്ചിട്ടുണ്ട്’ എന്ന് പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ ആരോപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ […]

ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകിയ ട്രംപ് പിന്നീട് പിൻവാങ്ങി; യുഎസ് ഷട്ട്‌ഡൗൺ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന

വാഷിങ്ടൻ: യുഎസ് ഷട്ട്‌ഡൗൺ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന. ആരോഗ്യ സംരക്ഷണ പദ്ധതികളെക്കുറിച്ച് ഡെമോക്രാറ്റുകളുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് പിൻവാങ്ങി. ഷട്ട്‌ഡൗൺ അവസാനിപ്പിച്ച് യുഎസ് സർക്കാരിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. നിലവിൽ വൈറ്റ് ഹൗസുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. എന്നാൽ ഒരുമിച്ച് പ്രവർത്തിക്കാൻ ട്രംപ് തയാറാണെങ്കിൽ പങ്കെടുക്കുമെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. ഷട്ട്ഡൗൺ ആരംഭിച്ചത് ഡെമോക്രാറ്റുകളാണെന്നാണ് തിങ്കളാഴ്ച വൈകുന്നേരം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് […]

എന്തു പറഞ്ഞോ അതു കാര്യമായി സ്വാധീനിച്ചു…. താരിഫ് ഭീഷണിയുയർത്തി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം കൊണ്ടുവന്നെന്ന് വീണ്ടും ആവർത്തിച്ച് ട്രംപ്

വാഷിങ്ടൻ: താരിഫ് ഭീഷണിയുയർത്തി ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം കൊണ്ടുവന്നെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവശക്തിയുള്ള രണ്ട് അയൽക്കാർ തമ്മിൽ സന്ധി ചെയ്യാൻ കാരണമായത് തന്റെ തീരുവ ഭീഷണി മൂലമാണ്. താരിഫ് മൂലം യുഎസിനു ശതകോടിക്കണക്കിന് ഡോളറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവ സംബന്ധിച്ച നിലപാട് മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസിൽ വച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘എനിക്ക് താരിഫിനുമേലുള്ള അധികാരം ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും നാലോ ഏഴോ യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നേനെ. ഇന്ത്യയെയും […]

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിനിൽ സ്ഫോടനം: സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ പാക്കിസ്ഥാൻ സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. സ്ഫോടനത്തെ തുടർന്ന് ട്രെയിനിന്റെ ആറു കോച്ചുകൾ പാളം തെറ്റി. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം‌ ഏറ്റെടുത്ത ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സിന്റെ അവകാശവാദം. പാക്കിസ്ഥാനിലെ സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിയിലെ സുൽത്താൻകോട്ടിനു സമീപമാണ് ക്വറ്റയിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസ് ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. ഈ വർഷം മാർച്ച് മുതൽ ജാഫർ എക്സ്പ്രസിനെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ […]

ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിന്

സ്റ്റോക്കോം: ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്. ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെക്ക്, ജോൺ എം. മാർട്ടീനിസ് എന്നിവർക്കാണ് പുരസ്കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിനാണ് പുരസ്കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്കാരം. 1901 മുതൽ 2024 വരെ 118 തവണയായി 226 പേർക്ക് ഭൗതികശാസ്ത്രത്തിൽ നൊബേൽ നൽകിയിട്ടുണ്ട്. മെഷീൻ ലേണിങ്ങിന്റെ ബിൽഡിങ് ബ്ലോക്കുകൾ സൃഷ്ടിക്കാൻ സഹായിച്ചതിനാണ് കഴിഞ്ഞവർഷം ജോൺ ഹോപ്‌ഫീൽഡ്, ജിയോഫ്രി ഹിന്റൻ എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേൽ […]