newsroom@amcainnews.com

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിനിൽ സ്ഫോടനം: സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ പാക്കിസ്ഥാൻ സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്. സ്ഫോടനത്തെ തുടർന്ന് ട്രെയിനിന്റെ ആറു കോച്ചുകൾ പാളം തെറ്റി. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം‌ ഏറ്റെടുത്ത ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സിന്റെ അവകാശവാദം.

പാക്കിസ്ഥാനിലെ സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിയിലെ സുൽത്താൻകോട്ടിനു സമീപമാണ് ക്വറ്റയിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസ് ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. ഈ വർഷം മാർച്ച് മുതൽ ജാഫർ എക്സ്പ്രസിനെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. ട്രാക്കുകളിൽ സ്ഥാപിച്ചിരുന്ന ഒരു സ്ഫോടകവസ്തു (ഐഇഡി) ആണ് സ്ഫോടനത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്.

ബലൂച് വിമത ഗ്രൂപ്പായ ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക്കിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ ട്രെയിനിൽ യാത്ര ചെയ്തതു മനസിലാക്കി അവരെ ലക്ഷ്യം വച്ചായിരിക്കാം സ്ഫോടനം നടന്നത് എന്നാണ് സംശയം. ‘‘പാക്കിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ യാത്ര ചെയ്ത സമയത്താണ് ട്രെയിൻ ആക്രമിക്കപ്പെട്ടത്. സ്ഫോടനത്തിന്റെ ഫലമായി നിരവധി സൈനികർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു. കൂടാതെ ട്രെയിനിന്റെ ആറു കോച്ചുകൾ പാളം തെറ്റി’’– ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നാണ് ബലൂച് റിപബ്ലിക്ക് ഗാർഡ്സിന്റെ പ്രഖ്യാപനം. സുരക്ഷാ സേന ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Top Picks for You
Top Picks for You