newsroom@amcainnews.com

‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന’ രാജ്യമാണ് പാക്കിസ്ഥാൻ; യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

വാഷിങ്ടൻ: യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന’ രാജ്യമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ ആരോപിച്ചു. വനിതകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലെ ചർച്ചയിൽ സംസാരിക്കുമ്പോഴാണ്, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്. പാക്കിസ്ഥാൻ തെറ്റായ വിവരങ്ങളും അതിശയോക്തിയും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.

കശ്മീരി വനിതകൾ ‘ലൈംഗികാതിക്രമങ്ങൾ സഹിച്ചിട്ടുണ്ട്’ എന്ന് പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ ആരോപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയ്‌ക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരെ എല്ലാ വർഷവും പാക്കിസ്ഥാൻ അധിക്ഷേപം നടത്തുകയാണെന്ന് ഹരീഷ് പറഞ്ഞു. സ്ത്രീ സുരക്ഷ, സമാധാനം, സുരക്ഷാ അജൻഡ എന്നിവയിൽ ഇന്ത്യയുടെ പ്രവർത്തനം കളങ്കരഹിതമാണ്. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റായ വിവരങ്ങൾ പങ്കുവച്ച് ലോകത്തെ വഴിതിരിച്ചു വിടാൻ മാത്രമേ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Top Picks for You
Top Picks for You